Thursday, 8 May 2025

വെള്ളിയാഴ്ച പ്രദോഷം: ശിവഭക്തരുടെ ഭാഗ്യദിനം; എന്ത് ചോദിച്ചാലും ലഭിക്കും

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )

മംഗള ഗൗരി
പാര്‍വ്വതിദേവിയെ സന്തോഷിപ്പിക്കാൻ ശിവഭഗവാന്‍ നടരാജഭാവത്തില്‍ നൃത്തം ചെയ്യുന്ന സമയമാണ് എല്ലാ മാസത്തെയും രണ്ടു ത്രയോദശി പ്രദോഷസന്ധ്യകൾ. പരമശിവന്‍റെയും ശ്രീപാർവതിദേവിയുടെയും ക്ഷേത്ര ദർശനത്തിനും അനുഗ്രഹത്തിന് പ്രാർത്ഥിക്കാനും മറ്റ് അനുഷ്ഠാനങ്ങൾക്കും ഇതിലും മഹത്തായ ദിവസം വേറെയില്ല. ത്രയോദശിയിലെ പ്രദോഷ സമയത്ത് സകല ദേവകളും ഉമാമഹേശ്വര സവിധത്തിൽ സന്നിഹിതരായി ശിവ പാർവ്വതിമാരെ ഭജിക്കുമെന്നാണ് സങ്കല്പം.

വിധിപ്രകാരം പ്രദോഷവ്രതം നോറ്റാൽ സകലപാപവും നശിച്ച് കാര്യസിദ്ധിയും ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകും. വ്രതം നോൽക്കുന്നവർ മത്സ്യമാംസാദികൾ ത്യജിക്കണം. മന:ശുദ്ധിയും ശരീരശുദ്ധിയും പാലിക്കണം. അന്ന് രാവിലെ കുളിച്ച് ശുഭ്രവസ്ത്രവും ഭസ്മവും ധരിച്ച് ശിവക്ഷേത്രദർശനം കൂവളപ്രദക്ഷിണം എന്നിവ ചെയ്ത് വ്രതം തുടങ്ങാം. പകൽ മുഴുവനും ഉപവസിക്കുക. അന്ന് പൂർണ്ണമായും ഉപവാസിക്കാൻ കഴിയില്ലെങ്കിൽ ലഘു ഭക്ഷണമോ പഴങ്ങളോ കഴിക്കാം. പകൽ കഴിയുന്നത്ര നേരം ഓം നമഃ ശിവായ ജപിക്കുക. ഒരു തവണ എങ്കിലും ശിവ അഷ്ടോത്തരം കേൾക്കുകയോ ജപിക്കുകയോ ചെയ്യുക. കീർത്തനം പോലെ തന്നെ പുണ്യപ്രദമാണ് ശ്രവണവും. സന്ധ്യയ്ക്ക് മുൻപ് കുളിച്ച് ക്ഷേത്ര ദർശനം നടത്തുക. ഭഗവാന് കൂവളമാല ചാർത്തിക്കുക. ഈ സമയത്ത് കൂവളത്തില കൊണ്ട് അർച്ചന നടത്തുന്നത് വിശേഷമാണ്. തുടർന്ന് വ്രതസമാപ്തി വരുത്താം.

മാസത്തില്‍ 2 പക്ഷത്തിലും പ്രദോഷ വ്രതമെടുക്കണം. മേടമാസത്തിലെ വെളുത്തപക്ഷ പ്രദോഷം 2025 മേയ് 9 വെള്ളിയാഴ്ചയാണ്. അന്ന് വൈകിട്ട് പ്രദോഷ പൂജാ വേളയിൽ ക്ഷേത്രങ്ങളിൽ ആരാധനയും അഭിഷേകവും നടക്കും. അപ്പോൾ ധാര, കൂവളാർച്ചന, പിന്‍വിളക്ക് വഴിപാടുകള്‍ നടത്തുന്നത് പുണ്യപ്രദമാണ്. ശിവൻ സദാനേരവും സങ്കടഹരനാണ്. പ്രദോഷകാലങ്ങളിൽ സങ്കടഹരൻ സർവ്വശക്തനായി അനുഗ്രഹമൂർത്തി ഭാവം കൈകൊള്ളും. അതിനാൽ പ്രദോഷവേളയിൽ എന്ത് ആവശ്യപ്പെട്ടാലും ഭഗവാൻ തരും. എല്ലാ പ്രദോഷങ്ങളും ഭക്തരുടെ ഭാഗ്യദിനങ്ങളാണ്. സർവ്വഭീഷ്ടസിദ്ധിക്കായി ഈ ദിനം മറക്കാതിരിക്കുക.

സമ്പൽസമൃദ്ധി, പുത്രപൗത്ര സൗഭാഗ്യം, ആയുരാരോഗ്യം തുടങ്ങിയവയാണ് പ്രദോഷ അനുഷ്ഠാന ഫലങ്ങൾ. പ്രദോഷ നാളിൽ കഴിയുന്നത്ര പഞ്ചാക്ഷരി ജപിക്കണം. ശിവധ്യാനം, അഷേ്ടാത്തരം സഹസ്രനാമം, പ്രദോഷ സ്തുതി, ശങ്കരധ്യാനപ്രകാരം, ഉമാമഹേശ്വര സ്തോത്രം, ശിവപഞ്ചാക്ഷര സ്തോത്രം, ലിംഗാഷ്ടകം എന്നിവയും ജപിക്കുക. പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശിവപഞ്ചാക്ഷര സ്തോത്രം കേൾക്കാം:


ശിവപഞ്ചാക്ഷരി സ്തോത്രം

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരായായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ കാരായ നമഃ ശിവായ

മന്ദാകിനീസലില ചന്ദന ചര്‍ച്ചിതായ
നന്ദീശ്വരപ്രമഥനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ കാരായ നമഃ ശിവായ

ശിവായ ഗൗരീവദനാരവിന്ദ
സൂര്യായ ദക്ഷാധ്വര നാശകായ
ശ്രീ നീലകണ്ഠായ വൃഷധ്വജായ
തസ്മൈ ശി കാരായ നമഃ ശിവായ

വസിഷ്ഠകുംഭോത്ഭവ ഗൗതമാര്യ
മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാനരലോചനായ
തസ്മൈ കാരായ നമഃ ശിവായ

യക്ഷസ്വരൂപായ ജഡാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ കാരായ നമഃ ശിവായ

Story Summary: Significance, Benefits Of Pradosha Vritham and it’s Rituals

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ :

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version