Friday, 22 Nov 2024
AstroG.in

അതിവേഗം പ്രസാദിക്കുന്ന ഉച്ഛിഷ്ടഗണപതി
എല്ലാ സൗഭാഗ്യങ്ങളും വിജയവും തരും

ഗണപതി ഭഗവാന്റെ അത്യപാരമായ ഫലദാന ശേഷിയുള്ള ഒരു മൂർത്തീ ഭേദമാണ് ഉച്ഛിഷ്ടഗണപതി. വിഘ്നേശ്വരി എന്ന ദേവിയെ മടിയിൽ ഇരുത്തിക്കൊണ്ട് പത്മാസനത്തിൽ ഇരിക്കുന്ന ഗണേശൻ എന്നാണ് ഉച്ഛിഷ്ടഗണപതി സങ്കല്പം. ആഹാരം കഴിച്ച ശേഷം വായ കഴുകാതെ ഗണപതിയെ ആരാധിക്കുന്ന ഒരു രീതി പ്രചാരത്തിലുണ്ട്. ഇത്തരം ആളുകൾ അതായത് ഉച്ഛിഷ്ടന്മാർ ആരാധിക്കുന്ന ദേവനായതു കൊണ്ടാണ് ഈ ഗണപതിക്ക് ഉച്ഛിഷ്ടഗണപതി എന്ന പേരു വന്നത്. ആഗമ ശാസ്ത്രങ്ങളിൽ ഈ ഗണപതിയെപ്പറ്റി വളരെ വിപുലമായ വിവരണം ഉണ്ട്. ഗണപതി ഭഗവാന്റെ 32 രൂപങ്ങളിൽ ഒന്നാണിത്. ഉച്ഛിഷ്ടഗണപതിക്ക് പല തരം ധ്യാനങ്ങൾ പ്രചാരത്തിലുണ്ട്. ഒരു സങ്കല്പത്തിൽ ആറ് കൈകളും നീലനിറവുമായി സങ്കല്പിക്കുമ്പോൾ മറ്റൊരു സങ്കല്പത്തിൽ ചുവന്ന വർണ്ണവും നാല് കൈകളുമാണ്. ഇതു രണ്ടുമല്ലാത്തൊരു ധ്യാനവും പ്രചാരത്തിലുണ്ട്.

അതിവേഗം പ്രസാദിക്കുന്ന ദേവനായാണ് ഭക്തർ ഉച്ഛിഷ്ടഗണപതിയെ കരുതുന്നത്. വ്യവഹാരങ്ങളിൽ ജയിക്കാനും ഭൂമി വില്പന വേഗത്തിൽ നടത്താനും വ്യാപാരത്തിലും മറ്റ് ബിസിനസുകളിലും മഹാവിജയം വരിക്കാനും ഉച്ഛിഷ്ടഗണപതി മൂർത്തിയെ ഉപാസിക്കാം. ധന ധാന്യ സമൃദ്ധി, ഉന്നത സ്ഥാനലബ്ധി, ശത്രുജയം, സൗഭാഗ്യം, സൽ പുത്രലബ്ധി, വിഘ്ന നിവാരണം ഇവ എല്ലാം ഉച്ഛിഷ്ടഗണപതി ഉപാസനയുടെ ഫലങ്ങളാണ്.

ധ്യാനം 1
നീലാബ്ജദാഡിമീ വീണാശാലീ ഗുഞ്ജാക്ഷസൂത്രകം
ദധ ദുച്ഛിഷ്ടനാമായം ഗണേശപാതു മേചക:

(നീല നിറം, ആറുകൈകൾ, നീലത്താമര, വീണ, കതിർ, തൃശൂലം, ജപമാല, എന്നിവ കൈകളിലും തുമ്പിക്കൈയിൽ മാതളവും ധരിച്ചിരിക്കുന്നു.)

ധ്യാനം 2
ചതുർഭുജം രക്തതനും ത്രിനേത്രം
പാശാങ്കുശൗ മോദകപാത്രദന്തൗ
കരൈർദ്ദാധാനം സരസീരുഹസ്ഥ
മുന്മത്തമുച്ഛിഗണേശമീ ഡേ

(നാലു കൈകളും ചുവന്ന ശരീരവും മൂന്ന് കണ്ണുകളും പാശം, അങ്കുശം, മോദകപാത്രം, കൊമ്പ് എന്നിവ കൈയിൽ ധരിച്ചവനും താമരപ്പൂവിൽ ഇരിക്കുന്നവനും മദോന്മത്തനുമായ ഗണേശനെ സ്തുതിക്കുന്നു.)

ധ്യാനം 3
ശരാൻ ധനു: പാശസൃണീ സ്വഹസ്തൈർ –
ദ്ദധാനമാരക്ത സരോരുഹസ്ഥം
വിവസ്ത്രപത്ന്യാം സുരത പ്രവൃത്ത-
മുച്ഛിഷ്ടമംബാസുതമാശ്രയേഹം

(ശരവും വില്ലും പാശവും ആനത്തോട്ടിയും നാലു കൈകളിൽ ധരിച്ചവനും ചെന്താമരപ്പൂവിൽ ഇരുന്ന് നഗ്നയായ പത്നിയോടൊപ്പം സുരതക്രിയയിൽ ഏർപ്പെട്ടിരിക്കുന്നവനുമായ ഉച്ഛിഷ്ടഗണപതിയെ ഞാൻ ഭജിക്കുന്നു)

ഉച്ഛിഷ്ടഗണപതി പൂജയ്ക്ക് ഉപയോഗിക്കുന്ന മന്ത്രം താഴെ ചേർക്കുന്നു. 1008 തവണയാണ് മന്ത്രജപം ആവശ്യം. ഇതിനൊപ്പം അഷ്ടദ്രവ്യ ഗണപതി ഹോമവും നടത്തണം. വേപ്പിൻ തടിയിലുള്ള ഗണപതി വിഗ്രഹത്തിലാണ് പൂജ ചെയ്യുന്നത്. ചുവന്ന തെറ്റി, എരിക്കിൻ പൂവ്, താമര എന്നിവയാണ് അർച്ചനയ്ക്ക് ഉപയോഗിക്കുന്നത്. അമാവാസി കഴിഞ്ഞ് നവമി തിഥി മുതൽ ഒരു മാസം ഉച്ഛിഷ്ടഗണപതി പൂജ നടത്തിയാൽ അഭീഷ്ടസിദ്ധി ലഭിക്കും.

ഉച്ഛിഷ്ടഗണപതി മന്ത്രം

ഛന്ദസ്: അസ്യ ശ്രീ ഉച്ഛിഷ്ട ഗണപതി മഹാമന്ത്രസ്യ
അജഋഷി: ഗായത്രി ച്ഛന്ദ: ഉച്ഛിഷ്ട ഗണപതിർ ദേവതാ
ഓം ഹ്രീം ഹ്രീം ക്ലീം സർവജനവശം ശ്രീം ഗ്ലൗം ഈം രാജവശം ഹ്രീം ക്ലീം ഓം ഉച്ഛിഷ്ട ഗണപതയേ നമഃ

ഓം ദേവം ബാലസഹസ്രഭാനുസദൃശം
മത്തേഭവക്ത്രാംബുജം
ഹസ്താഭ്യാം ചഷകം പവിത്രകലശം
വാമങ്ക ശക്തിം മുദാ
യാ ഘ്രായസ്മര ഗേഹ ലഗ്നവദനാം രത്യാ
പ്രമോദാന്വിതം
ചോ ഉച്ഛിഷ്ടാഖ്യ ഗണേശമാത്മ ശരണം
നിത്യം ഭജേഹം പ്രാഭും

ശ്രീകുമാർ ശ്രീ ഭദ്ര

+91 94472 23407

Story Summary: Significance and Benefits of Uchishta Ganapathy Worshipping
Copyright 2022 Neramonline.com. All rights reserved

error: Content is protected !!