Sunday, 29 Sep 2024
AstroG.in

അതിശീഘ്രം ഉദ്ദിഷ്ടകാര്യസിദ്ധി
ലഭിക്കാൻ ഇത് ജപിക്കൂ

വി സജീവ് ശാസ്‌താരം
വൈഷ്ണവ സങ്കൽപ്പത്തിലുള്ള ദേവതകളെ ഭജിച്ചാൽ ഉദ്ദിഷ്ടകാര്യസിദ്ധി അൽപ്പം വൈകിയേ ലഭിക്കൂ എന്നാണ് പൊതുവേയുള്ള വിശ്വാസം. വൈഷ്ണവ മൂർത്തികളുടെ പ്രത്യേകിച്ച് വൈഷ്ണവ മൂർത്തികൾക്ക് പറഞ്ഞിട്ടുള്ള മന്ത്രജപങ്ങൾ അൽപ്പം കാലം നിഷ്ഠയോടെ തുടർന്നാൽ മാത്രമേ ഫലം കാണാറുള്ളു എന്ന് കരുതുന്നു. സാക്ഷാൽ വിഷ്ണു മന്ത്രങ്ങളായാലും ശ്രീകൃഷ്ണ – ശ്രീരാമ മന്ത്രങ്ങളായാലും ഇതാണ് കാണപ്പെടുന്നത്. എന്നാൽ വേഗം ഫലം നൽകുന്ന, അതിശക്തമായ വൈഷ്ണവ ഭാവമാണ് ലക്ഷ്മീ നരസിംഹം. അതിനുള്ള ധ്യാനം ഇവിടെ ചേർക്കുന്നു.
പാൽക്കടലിൽ വസുക്കൾ മുതലായ ദേവന്മാരുടെ കൂട്ടത്താൽ മുൻവശത്തും നാലുപുറവും ചുറ്റപ്പെട്ടവനും ശംഖ് ചക്രം ഗദ താമരപ്പൂവ് എന്നിവ കൈകളിൽ
ധരിക്കുന്നവനും മൂന്നു കണ്ണുകളുള്ളവനും വെളുത്ത നിറമുള്ളവനും അനന്തന്റെ ഫണങ്ങളാകുന്ന കുട കൊണ്ട് ശോഭിക്കുന്നവനും മഞ്ഞപ്പട്ടുടുത്തവനും ലക്ഷ്മിയാൽ ആലിംഗനം ചെയ്യപ്പെടുന്ന ശരീരത്തോടുകൂടിയവനും നീലനിറമുള്ള കഴുത്തുള്ളവനുമായ ശ്രീ നരസിംഹ മൂർത്തി സന്തോഷം തരട്ടെ എന്നാണ് ഈ ധ്യാനത്തിൽ പ്രാർത്ഥിക്കുന്നത്.

ലക്ഷ്മീ നരസിംഹ ധ്യാനം
ക്ഷീരാബ്ധൗ വസു മുഖ്യ ദേവനികരൈ –
രഗ്രാദി സംവേഷ്ടിത:
ശംഖം ചക്ര ഗദാംബുജം നിജകരൈ –
ർ ബ്ബിഭ്രത് ത്രിനേത്ര: സിത:
സർപ്പാധീശ ഫണാത പത്ര ലസിത:
പീതംബരാലംകൃതോ
ലക്ഷ്മ്യാ ശ്ലിഷ്ട കളേ രൊ നരഹരി:
സ്താന്നീലകണ്ഡോ മുദേ

  • വി സജീവ് ശാസ്‌താരം, + 91 9656377700
    ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
    sastharamastro@gmail.com
    www.sastharamastro.in
    Story Summary: Powerful Lakshmi Narasimha Dhyanam
    For quick response

Copyright 2022 Neramonline.com. All rights reserved


error: Content is protected !!