Friday, 20 Sep 2024
AstroG.in

അത്യാപത്തുകളും രോഗദുരിതങ്ങളും
ഒഴിവാക്കാൻ ശ്രീ ശീതളാഷ്ടകം

ടി. എൽ ജയകാന്തൻ
അത്യാപത്തുകളും രോഗദുരിതങ്ങളും ബുദ്ധിമുട്ടിക്കുമ്പോള്‍ അതില്‍ നിന്നും മോചനം
നേടാന്‍ ഭദ്രകാളിയുടെ ‘ശീതള’ എന്ന രൂപത്തെ ആരാധിക്കണം. സകല വ്യാധികളെയും തൂത്തു
കളയാന്‍ ശീതള ദേവി ഒരു കയ്യില്‍ ചൂല്‍ ഏന്തിയിരിക്കുന്നു, മറുകയ്യില്‍ ഔഷധ കലശമാണുള്ളത്. മഹാമാരി അഥവാ ജ്വരാസുരനാണ് ദേവി വാഹനമാക്കിയ കഴുത. ഈ രൂപം സങ്കല്പിച്ച് 21 ദിവസം ഈ ശീതളാഷ്ടകം ഭക്തിപൂര്‍വ്വം ജപിക്കുക. അത്ഭുത ഫലസിദ്ധി സമ്മാനിക്കുന്നതാണ് ശ്രീ ശീതളാഷ്ടകം ജപം.

1
വന്ദേഹം ശീതളാം ദേവീം
രാസഭസ്ഥാം ദിഗംബരാം
മാര്‍ജ്ജനീ കലശോപേതാം
ശൂര്‍പ്പാലംകൃത മസ്തകാം

2
വന്ദേഹം ശീതളാദേവീം
സര്‍വ്വരോഗ ഭയാവഹാം
യാമാസാദ്യ നിവര്‍ത്തേത
വിസ്‌ഫോടകഭയം മഹത്

3
ശീതളേ ശീതളേ ചേതി
യോ ബ്രൂയാത് ദാഹപീഡിത:
വിസ്‌ഫോടക ഭയം ഘോരം
ക്ഷിപ്രം തസ്യ പ്രണശ്യതി

4
യസ് ത്വാമുദകമദ്ധ്യേതു
ധൃത്വാ സംപൂജയേന്നര :
വിസ്‌ഫോടക ഭയം ഘോരം
ഗൃഹേ തസ്യ ന ജായതേ

5
ശീതളേ ജ്വരദഗ്ദ്ധസ്യ
പൂതിഗന്ധയുതസ്യ ച
പ്രനഷ്ട ചക്ഷുഷ: പുസ:
ത്വാമാഹുര്‍ ജീവനൗഷധം

6
ശീതളേ തനുജാന്‍ രോഗാന്‍
നൃണാം ഹരസി ദുസ്ത്യജാന്‍
വിസ്‌ഫോടക വിദീര്‍ണ്ണാനാം
ത്വമേകാ അമൃതവര്‍ഷിണീ

7
ഗളഗണ്ഡ ഗ്രഹാരോഗാ-
യേ ചാന്യേ ദാരുണാ നൃണാം
ത്വദനുദ്ധ്യാന മാത്രേണ
ശീതളേ യാന്തി സംക്ഷയം.

8
ന മന്ത്രോ നൗഷധം തസ്യ
പാപ രോഗസ്യ വിദ്യതേ
ത്വമേകാം ശീതളേ ധാത്രീം
നാന്യാം പശ്യാമിദേവതാം.

9
മൃണാളതന്തു സദൃശീം
നാഭിഹൃന്മദ്ധ്യസംസ്ഥിതാം
യസ് ത്വാംസം ചിന്തയേത് ദേവി
തസ്യ മൃത്യുര്‍ ന ജായതേ

10
അഷ്ടകം ശീതളാ ദേവ്യാ:
യോ നര: പ്രപഠേത് സദാ
വിസ്‌ഫോടക ഭയം ഘോരം
ഗൃഹേ തസ്യ ന ജായതേ

11
ശ്രോതവ്യം പഠിതവ്യം ച
ശ്രദ്ധാ ഭക്തി സമന്വിതൈ:
ഉപസര്‍ഗ്ഗ വിനാശായ
പരം സ്വസ്ത്യയനം മഹത് .

12
ശീതളേ ത്വം ജഗന്മാതാ
ശീതളേ ത്വം ജഗത് പിതാ
ശീതളേ ത്വം ജഗദ്ധാത്രീ
ശീതളായൈ നമോ നമ:

13
രാസഭോ ഗര്‍ദ്ദഭശ്ചൈവ
ഖരോ വൈശാഖ നന്ദന:
ശീതളാ വാഹന ശ്ചൈവ
ദൂര്‍വ്വാകന്ദ നികൃന്തന:

14
ഏതാനി ഖരനാമാനി
ശീതളാഗ്രേ തു യ: പഠേത്
സ: സര്‍വ്വം ദുഷ്‌കൃതം ത്യക്ത്വാ
പ്രാപ്‌നോതി പരമം പദം

15
പഠനാദസ്യ ദേവേശി
കിം ന സിദ്ധ്യതി ഭൂതലേ
സത്വരാജ മിദം ദേവി
സംക്ഷേപാത് കഥിതം മയാ

  • ടി. എൽ ജയകാന്തൻ
    +91 8197313982

Story Summary: Benefits of Sree Shitalashtakam Recitation

error: Content is protected !!