Monday, 8 Jul 2024
AstroG.in

അപര ഏകാദശി, ഭദ്രകാളി ജയന്തി, പ്രദോഷം,അമാവാസി; ഈ ആഴ്ചയിലെ നക്ഷത്രഫലം

(2024 ജൂൺ 2 – 8 )

ജ്യോതിഷരത്നം വേണു മഹാദേവ്

2024 ജൂൺ 2 ന് മീനക്കൂറിൽ രേവതി നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ
അപര ഏകാദശി, ഭദ്രകാളി ജയന്തി, പ്രദോഷ വ്രതം, അമാവാസി എന്നിവയാണ്. ജൂൺ 3 തിങ്കളാഴ്ചയാണ് ഇടവത്തിലെ കറുത്തപക്ഷ ഏകാദശി. അപര ഏകാദശി എന്ന് അറിയപ്പെടുന്ന ഈ ഏകാദശി നോറ്റാൽ ഐശ്വര്യം, സമ്പൽ സമൃദ്ധി, പാപമോചനം എന്നിവയാണ് ഫലം. ചൊവ്വാഴ്ച രാവിലെ വിഷ്ണു ക്ഷേത്ര ദർശനം നടത്തി പാരണ വിടാം. ഞായറാഴ്ച ഒരിക്കൽ നോറ്റ് വ്രതം തുടങ്ങണം. 2024 ജൂൺ 2 ന് രാത്രി 9:22 ന് ഹരിവാസരം തുടങ്ങും. 3 ന് രാവിലെ 8:06 മണിക്ക് അവസാനിക്കും. . ഈ സമയത്ത് അന്നപാനാദികൾ ഉപേക്ഷിച്ച് വിഷ്ണു നാമ ജപത്തിൽ മുഴുകണം. ഹിന്ദു കാലഗണന പ്രകാരം ജ്യേഷ്ഠമാസത്തിലെ കൃഷ്ണപക്ഷ ഏകാദശി
ദിവസമാണ് ഭദ്രകാളി ജയന്തിയായി ആചരിക്കുന്നത്. ഇതനുസരിച്ച് 2024 ജൂൺ 3 തിങ്കളാഴ്ചയാണ് ഇക്കുറി
സംഹാരശക്തിയുടെ പ്രതീകമായ കാളി ഭഗവതിയുടെ തിരുനാൾ. ജൂൺ 4 ചൊവ്വാഴ്ചയാണ് പ്രദോഷ വ്രതം. ശത്രുദോഷം, ദൃഷ്ടിദോഷം, രോഗക്ലേശം, ബാധാദോഷം, ശനിദോഷം തുടങ്ങിയവ മാറുന്നതിന് ഉത്തമമാണ് ത്രയോദശി തിഥിയിലെ ശിവപ്രീതികരമായ പ്രദോഷ വ്രതാചരണം. അന്ന് ശിവപാർവ്വതിമാരെ പ്രാർത്ഥിക്കുകയും സന്ധ്യയ്ക്ക് ക്ഷേത്രത്തിൽ പ്രദോഷ പൂജയിൽ പങ്കെടുക്കുകയും ചെയ്താൽ വിഷമങ്ങളിൽ നിന്നെല്ലാം മോചനം നേടാം. ജൂൺ 6 നാണ് അമാവാസി. പിതൃപ്രീതികരമായ കർമ്മങ്ങൾക്ക് ശ്രേഷ്ഠ ദിവസമാണ്
അമാവാസി. എല്ലാ മാസവും അമാവാസി ദിവസം വ്രതം നോൽക്കുന്നത് പിതൃപ്രീതിക്ക് ഉത്തമമാണ്. ഓരോ മാസത്തിലെയും അമാവാസി അഥവാ കറുത്ത വാവിലെ ശ്രാദ്ധകർമ്മങ്ങൾക്ക് ഓരോ ഫലം പറയുന്നുണ്ട്. ഇത് പ്രകാരം ഇടവത്തിലെ അമാവാസി വ്രതം ദീർഘായുസ്സ് സമ്മാനിക്കും. ജൂൺ 20 ന് കർക്കടകക്കൂറിൽ പുണർതം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
മാനസിക സമ്മർദ്ദം ആരോഗ്യത്തെ ബാധിക്കാം. വ്യക്തിപര ജീവിതത്തിൽ അസ്വസ്ഥത വർദ്ധിക്കും. വരുമാനം വർദ്ധിപ്പിക്കാൻ കഴിയുന്ന എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. വിദേശത്ത് സ്ഥിരതാമസമാക്കാൻ തയ്യാറാണെങ്കിൽ അതിനുള്ള അവസരം ലഭിക്കും. ഈ സമയത്ത് ദാമ്പത്യത്തിൽ വളരെ നല്ല ഫലങ്ങൾ ലഭിക്കും. അവിവാഹിതർ കുടുംബാംഗങ്ങളുടെ സഹായത്തോടെ മനസ്സിന് ഇണങ്ങിയ വ്യക്തിയെ കണ്ടെത്തും. പുതിയ ബന്ധങ്ങൾ വ്യാപാരികൾക്ക് കൂടുതൽ നേട്ടം നൽകും. ഓം ഹം ഹനുമതേ നമഃ ദിവസവും 108 ഉരു ജപിക്കുക.

ഇടവക്കൂറ്
( കാർത്തിക 2 , 3, 4, രോഹിണി, മകയിരം 1, 2 )
മുതിർന്നവർ ആരോഗ്യ കാര്യങ്ങളിൽ വളരെ ജാഗ്രത പാലിക്കേണ്ടതാണ്. ഒരു വലിയ സാമ്പത്തിക പങ്കാളിത്ത സംരംഭത്തിൽ താൽപ്പര്യം ഉണ്ടാകും. ചെലവുകൾ വർദ്ധിക്കുന്നത് ചില പ്രശ്നങ്ങൾക്ക് കാരണമാകും.
വാക്കുകൾ നിയന്ത്രിക്കേണ്ടതാണ്. തെറ്റിദ്ധരണകൾ ഉണ്ടാകാം. പങ്കാളിയുടെ ഒരു സൗഹൃദത്തിന്റെ പേരിൽ അല്പം വിഷമിക്കും. ജോലിയുടെ ക്രെഡിറ്റ് എടുക്കാൻ മറ്റാരെയും അനുവദിക്കരുത്. മത്സരപരീക്ഷയിൽ നേട്ടം.
ഓം നമോ നാരായണായ നിത്യവും 108 തവണ ജപിക്കുക.

മിഥുനക്കൂറ്
( മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
എളുപ്പത്തിൽ പണം സമ്പാദിക്കാൻ കഴിയും. പഴയ ചില വായ്പകൾ തിരിച്ചു പിടിക്കാൻ സാധിക്കും. അല്ലെങ്കിൽ പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട് പണം സമ്പാദിക്കാൻ യോഗമുണ്ട്. ചുറ്റുമുള്ള ആളുകളിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നത് ഒഴിവാക്കുക. വികാരങ്ങൾ സ്വന്തം ഉള്ളിൽ മാത്രം സൂക്ഷിക്കുകയാണെങ്കിൽ, അത് ദാമ്പത്യ ബന്ധത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. കർമ്മരംഗത്തെ നേട്ടങ്ങൾക്ക് സഹായിച്ച എല്ലാ സഹപ്രവർത്തകർക്കും മേലുദ്യോഗസ്ഥർക്കും നന്ദി പറയും. ആത്മവിശ്വാസം വർദ്ധിക്കും. ഓം ക്ലീം കൃഷ്ണായ നമഃ 108 ഉരു ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
വ്യാപാരികൾക്കും ബിസിനസുകാർക്കും ജോലിയുമായി ബന്ധപ്പെട്ട് ദൂരയാത്രകൾ വേണ്ടി വരും. പ്രതീക്ഷിച്ചതിലും അധികം പണം ചെലവാകും. സഹോദരങ്ങളുടെ പിന്തുണ ചില പ്രശ്‌നങ്ങളിൽ നിന്ന് കരകയറാൻ സഹായിക്കും.
പങ്കാളിയുടെ വിശ്വാസമാർജ്ജിക്കാൻ കഴിയും. പ്രണയം കൂടുതൽ ചുമതലകളും മാനസികമായ സമ്മർദ്ദങ്ങളും ഏല്പിക്കും. ആത്മവിശ്വാസം, കാര്യക്ഷമത വർദ്ധിക്കും. ജോലിയിൽ ഉയർച്ച ലഭിക്കും. ഉന്നത വിദ്യാഭ്യാസത്തിന് ആഗ്രഹിച്ച വിഷയം ലഭിക്കും. കഠിനാധ്വാനം ഫലം ചെയ്യും. ഓം ദും ദുർഗ്ഗായ നമഃ ദിവസവും 108 തവണ ജപിക്കുക.

ചിങ്ങക്കൂറ്
(മകം, പൂരം , ഉത്രം 1)
സാമ്പത്തികമായി സമയം വളരെ നല്ലതായിരിക്കും. ഈ കാലയളവിൽ വരുമാനം വർദ്ധിപ്പിക്കാനും സ്വത്തുക്കൾ സമ്പാദിക്കുന്നതിനും ധാരാളം അവസരങ്ങൾ ലഭിക്കും. വിദേശത്ത് ജോലിക്കുള്ള ആഗ്രഹം പൂർത്തീകരിക്കാൻ കഴിയും. വളരെക്കാലമായ പ്രണയബന്ധം പൂവണിയും. ചുറ്റുമുള്ള ആളുകളിൽ നിന്ന് പ്രോത്സാഹനം ലഭിക്കും.
നിറവേറ്റാൻ കഴിയുന്ന വാഗ്ദാനങ്ങൾ മാത്രം നൽകാൻ ശ്രമിക്കണം. ഉദരരോഗങ്ങൾ, സന്ധിവേദന, തലവേദന തുടങ്ങിയവ ശമിക്കും. ജോലിയിൽ മികവ് തെളിയിക്കും. ദിവസവും ഓം നമഃ ശിവായ 108 തവണ വീതം ജപിക്കുക.

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2)
ജീവിതപങ്കാളിയിൽ നിന്ന് അകന്നു നിൽക്കുന്നവർക്ക് തെറ്റിദ്ധരണകൾ പരിഹരിച്ച് കൂടുതൽ ആത്മാർത്ഥത
പുലർത്താൻ കഴിയും. ചില നല്ല വാർത്തകൾ കേൾക്കും. ആരോഗ്യ ജീവിതം അനുകൂലമായിരിക്കും. കുറച്ച് പണം കടം വാങ്ങാൻ സാധ്യതയുണ്ട്. മദ്യപിച്ച് വീട്ടിൽ വരുന്നത് കുടുംബാംഗങ്ങളെ അസ്വസ്ഥരാക്കും. പ്രധാനപ്പെട്ട ഒരു പദ്ധതിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കൽ കഴിയും. ലക്ഷ്യം നേടുന്നതിന് വളരെ കഠിനമായി പ്രവർത്തിക്കും.
അൽപ്പം ജാഗ്രത പാലിച്ച് പഠനത്തിൽ അനുകൂല ഫലം നേടും. ഓം നമോ നാരായണ എന്നും 108 ഉരു ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3.4, ചോതി, വിശാഖം 1,2,3)
ബിസിനസ്സ് പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്തും. മികച്ച വരുമാനം നേടാൻ കഴിയും. കുടുംബാംഗങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ മാനസിക സമ്മർദ്ദത്തിലേക്കും ഉത്കണ്ഠയിലേക്കും നയിക്കും. ദാമ്പത്യ ജീവിതത്തിൽ ഒരു തരത്തിൽ ഭാഗ്യം ഉണ്ടാകും. വിവാഹം തീരുമാനിക്കും. എല്ലാ അശുഭ ചിന്തകളിൽ നിന്നും അകന്നു നിൽക്കണം.
അല്ലാത്തപക്ഷം നെഗറ്റീവ് ചിന്തകൾ ലക്ഷ്യത്തിൽ നിന്ന് അകറ്റുന്നതിന് കാരണമാകും. സാങ്കേതിക വിദ്യാഭ്യാസ
മേഖലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സമയം മികച്ചതാകും. സുഹൃത്ത് വഴി നല്ല വാർത്ത കേൾക്കും .
ഓം ഗം ഗണപതയേ നമഃ നിത്യവും 108 തവണ ജപിക്കുക.

വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട)
അനാവശ്യമായി ആശങ്കകൾ സൃഷ്ടിക്കുന്നവരുമായി കൂടുതൽ ഇടപഴകാൻ ഇഷ്ടപ്പെടില്ല. മാനസികാരോഗ്യം വളരെ മികച്ചതായിരിക്കും. വേഗത്തിൽ പണം ലഭിക്കും. ലഹരി വസ്തുക്കൾ കഴിക്കുന്നത് കുടുംബ സമാധാനം തകർക്കും. നല്ല സംഭാഷണ രീതി ധാരാളം സൗഹൃദങ്ങൾ സമ്മാനിക്കും. ഒരു സ്നേഹ ബന്ധത്തിൽ വീഴാനുള്ള സാധ്യതയുണ്ട്. ജീവിതപങ്കാളിയുമായി അകന്ന് കഴിയും. പുതിയതും പ്രധാനപ്പെട്ടതുമായ ചുമതലകൾ കൃത്യമായി നിറവേറ്റും. ഭൂമി ഇടപാടുകളുടെ പേരിൽ വേണ്ടപ്പെട്ട ചിലരോട് കലഹിക്കും. ഓം വചത്ഭുവേ നമഃ ജപിക്കണം.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
ആത്മവിശ്വാസം വർദ്ധിക്കും. വരുമാനം കൂട്ടുന്നതിന് പുതിയ സ്രോതസ്സുകൾക്കായി ശ്രമിക്കും. സുരക്ഷിതമായ സാമ്പത്തിക പദ്ധതികളിൽ മാത്രം പണം നിക്ഷേപിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യം മെച്ചപ്പെടും. സമൂഹത്തിൽ ബഹുമാനം ഉയരും. കുടുംബത്തിലെ ഉത്തരവാദിത്ത്വം ഏറ്റെടുക്കും. കമിതാക്കൾക്ക് ഈ ആഴ്ച വളരെയധികം നല്ലതായിരിക്കും. ജോലിയിൽ ശ്രദ്ധ ചെലുത്തിയാൽ തീർച്ചയായും വിജയം കൈവരിക്കും. ദാമ്പത്യത്തിൽ സന്തോഷം നിലനിൽക്കും. വിദ്യാഭ്യാസത്തിന് കൂടുതൽ പണം ചിലവഴിക്കും. ലളിതാ സഹസ്രനാമം ജപിക്കുക.

മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
എല്ലാ നിരാശകളും ഒഴിവാക്കണം, അല്ലാത്തപക്ഷം അത് ആരോഗ്യത്തെ ബാധിക്കും. നിഷേധാത്മകത ഉള്ളിൽ വൈകാരിക പ്രശ്നം സൃഷ്ടിക്കും. പെരുമാറ്റം ചുറ്റുമുള്ള ആളുകളെ ആശയക്കുഴപ്പത്തിലാക്കും. പണവുമായി അല്ലെങ്കിൽ ഭൂമിയുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ നടക്കുന്നുണ്ടെങ്കിൽ തീരുമാനം അനുകൂലമായിരിക്കും. ഇത് വഴി മോശം സാമ്പത്തിക സ്ഥിതിയിൽ മാറ്റം വരും. കുടുംബാംഗങ്ങളുമായി ശാന്തമായി നേരം ചെലവഴിക്കും.
ജീവിതപങ്കാളി സാമ്പത്തികമായും വൈകാരികമായും സഹായിക്കും. ഓം ശ്രീം നമഃ എന്നും 108 ഉരു ജപിക്കുക.

കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1 , 2 , 3 )
മടുപ്പ് തോന്നും. ദൈനംദിന ജോലികളിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കും.
ആരോഗ്യം നിലനിർത്തും. സൃഷ്ടിപരമായ കഴിവ് മെച്ചപ്പെടും. സാമ്പത്തിക കാര്യത്തിൽ സമയം വളരെ നല്ലതായിരിക്കും. മാതാപിതാക്കൾ നിങ്ങളെ ഓർത്ത് അഭിമാനിക്കും. ആഗ്രഹം തുറന്നു പറയാൻ കഴിയും.
ആർക്കും ഒരു വാഗ്ദാനവും നൽകരുത്. ജോലിയുടെ അധികച്ചുമതലകൾ ഏറ്റെടുക്കാനും സാധ്യതയുണ്ട്. മാനസിക സമ്മർദ്ദം അനുഭവപ്പെടും. വിദ്യാഭ്യാസം പൂർത്തിയാക്കി ജോലി തേടുന്നവർക്ക് നല്ല സമയമാണ്.
ഓം നമഃ ശിവായ ദിവസവും 108 തവണ ജപിക്കുക.

മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി , രേവതി )
ഭൂമി, ഗൃഹം സംബന്ധിച്ച എന്തെങ്കിലും നിക്ഷേപങ്ങൾ നടത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സമയം വളരെ മികച്ചതായിരിക്കും. സുപ്രധാനമായ ചില ജോലികളിൽ വിജയിക്കും. കുടുംബജീവിതം ശാന്തമായി മുന്നേറും.
പ്രണയ/ ദാമ്പത്യ കാര്യങ്ങളുമായി ബന്ധപ്പെട്ട് പുതിയ വഴിത്തിരിവ് ജീവിതത്തിൽ സംഭവിക്കും. തിടുക്കത്തിൽ ഒരു തീരുമാനവും എടുക്കരുത്. കഠിനാദ്ധ്വാനം ചില നല്ല ഫലങ്ങൾ നൽകും. കുടുംബാംഗങ്ങൾ ദേഷ്യപ്പെടാൻ സാധ്യത കൂടുതലാണ്. പഠനത്തിനായി വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ മോഹം പൂവണിയും.
ഓം ഘ്രൂം നമഃ പരായഗോപ്ത്രേ നിത്യവും ജപിക്കണം.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559

Summary: Weekly Star predictions based on moon sign by Venu Mahadev

Copyright 2024 Neramonline.com. All rights reserved

error: Content is protected !!