Sunday, 6 Oct 2024
AstroG.in

അഭിവൃദ്ധിക്കും ഭാഗ്യവർദ്ധനവിനും ദശാവതാര സ്‌തോത്രം, സമ്പൂർണ്ണാവതാര നമസ്‌കാരം

മംഗള ഗൗരി
ദുഷ്ട ശക്തികളിൽ നിന്ന് പ്രപഞ്ചത്തെ രക്ഷിക്കാനാണ് ഭഗവാൻ മഹാവിഷ്ണു ദശാവതാരങ്ങൾ എടുത്തത്. മത്സ്യ, കൂർമ്മ, വരാഹ, നരസിംഹ, വാമന, പരശുരാമ, ശ്രീരാമാ, ബലരാമ, ശ്രീകൃഷ്ണ, കൽക്കി എന്നിവയാണ് ദശാവതാരങ്ങൾ. ഭഗവാന്റെ ഈ അവതാരങ്ങൾ വിളംബരം ചെയ്യുന്ന മഹാപുരാണമാണ് മഹാഭാഗവതം. ഈ ദശാവതാരങ്ങളെ ഭജിക്കുന്ന ദശാവതാര സ്‌തോത്രം എന്ന് പറയുന്ന ദിവ്യമായൊരു സ്തുതിയുണ്ട്. വിഷ്ണു ക്ഷേത്രങ്ങളിലും വിഷ്ണു അവതാര ക്ഷേത്രങ്ങളിലും ദർശനം നടത്തുമ്പോൾ ഈ ദശാവതാരസ്‌തോത്രം ജപിക്കുന്നത് അതിവേഗം ഭഗവാന്റെ അനുഗ്രഹം നേടാൻ ഉത്തമമാണ്. ഇതിനൊപ്പം മഹാഭാഗവത്തിൽ വിവരിച്ച വിധത്തിൽ വിഷ്ണുവിന്റെ സമ്പൂർണ്ണാവതാരങ്ങളെ നമസ്‌കരിക്കുന്നതും മഹാവിഷ്ണുവിന്റെ കൃപാകടാക്ഷം നേടാൻ ഉത്തമമാണ്. ദശാവതാരങ്ങൾക്ക് പുറമെ 16 അവതാരങ്ങൾ കൂടി വിഷ്ണു ഭഗവാൻ എടുത്തിട്ടുണ്ട്. അങ്ങനെ 26 വിഷ്ണു അവതാരങ്ങളെയും ഭാഗവതത്തിൽ പറയുന്ന ക്രമത്തിൽ നമസ്ക്കരിക്കുന്നു സമ്പൂർണ്ണാവതാര നമസ്‌കാരത്തിൽ. ഐശ്വര്യം, സാമ്പത്തിക അഭിവൃദ്ധി, രോഗശാന്തി, ഭാഗ്യവർദ്ധന, സൽസന്താന ലാഭം, കുടുംബ സമാധാനം തുടങ്ങിയവയ്ക്കെല്ലാം വിഷ്ണു പ്രീതി ഉപകരിക്കും.

ദശാവതാരസ്‌തോത്രം
മത്സ്യ: കൂർമ്മോ വരാഹശ്ച
നരസിംഹശ്ച വാമന:
രാമോ രാമശ്ച രാമശ്ച
കൃഷ്ണാ കല്കി ജനാർദ്ദന:
ഫണി ദർപ്പവിനാശായ
നീരഹങ്കാരിണേ നമ:
നമ: കൃഷ്ണായ ദേവായ
സുഖപൂർണ്ണായ തേ നമ:

സമ്പൂർണ്ണാവതാര നമസ്‌കാരം
ഓം സനകായ നമഃ
ഓം സനന്ദായ നമഃ
ഓം സനാതനായ നമഃ
ഓം സനൽകുമാരായ നമഃ
ഓം വരാഹായ നമഃ
ഓം നാരദായ നമഃ
ഓം നരനാരായണായ നമഃ
ഓം കപിലായ നമഃ
ഓം ദത്താത്രേയായ നമഃ
ഓം യജ്ഞായ നമഃ
ഓം ഋഷഭായ നമഃ
ഓം പൃഥവേ നമഃ:
ഓം മത്സ്യായ നമഃ
ഓം മോഹിനീരൂപായ നമഃ
ഓം കൂർമ്മായ നമഃ
ഓം ഗരുഡായ നമഃ
ഓം ധന്വന്തരമൂർത്തയേ നമഃ
ഓം നരസിംഹായ നമഃ
ഓം വാമനായ നമഃ
ഓം പരശുരാമായ നമഃ
ഓം വേദവ്യാസായ നമഃ
ഓം ശ്രീരാമായ നമഃ
ഓം ബലഭദ്രായ നമഃ
ഓം ശ്രീകൃഷ്ണായ നമഃ
ഓം ശ്രീബുദ്ധായ നമഃ
ഓം ഖർഗിനേ നമഃ

Story Summary: Importance and Benefits of Deshavathara Stotram, Sampoorna Avathara Namaskaram

error: Content is protected !!