Friday, 10 May 2024
AstroG.in

അയ്യപ്പന്റെ ആനുഗ്രഹം നേടിയ പെരികമന

ജ്യോതിഷത്തിലും താന്ത്രിക വിദ്യയിലും വാസ്തു ശാസ്ത്രത്തിലും പ്രാവീണ്യമുള്ള ആചാര്യനാണ് ശബരിമലയിൽ മേൽശാന്തി പദം അലങ്കരിക്കുവാൻ ഭാഗ്യം ലഭിച്ച പെരികമന ശങ്കരനാരായണൻ നമ്പൂതിരി.കണ്ണൂരിൽനിന്നുള്ള ശബരിമലയിലെ ആദ്യ പുറപ്പെടാശാന്തിയാണ് ഇദ്ദേഹം. ചെറിയ പ്രായത്തിലാണ് ശബരിമല മേൽശാന്തിസ്ഥാനം ലഭിച്ചത്. നിരവധി ഭക്തിഗാനങ്ങൾ രചിച്ചിട്ടുണ്ട്.സ്വദേശം  പിണറായി.  വേദതന്ത്രാദികളിൽ ഗുരു  പിതാവ് പെരിമന ശങ്കരൻ നമ്പൂതിരി. ജ്യോതിഷത്തിലെ ആചാര്യനായിരുന്ന പെരിങ്ങോട് ഈശ്വരൻ നമ്പൂരിയുടെയും ജ്യോതിഷ, വാസ്തു, വേദ വിദ്യയിലെ കുലപതി കാനപ്രം നാരായണൻനമ്പൂതിരിയുടെയും അനുഗ്രഹമാണ് ദേവ വിദ്യകൾ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തനാക്കിയത്.ജ്യോതിഷം, താന്ത്രികം, വാസ്തു സംബന്ധിച്ച വിഷയങ്ങൾക്ക് പലതവണ വിദേശങ്ങളിൽ പോയി.  മലേഷ്യയിൽ ക്ഷേത്രസംബന്ധമായ കാര്യങ്ങളിൽ ഏർപ്പെട്ടു. ഇപ്പോൾ പിണറായിഗണപതി ഭദ്രത്തിലെ  തന്ത്രിയാണ്  പെരികമന ശങ്കരനാരായണൻ നമ്പൂതിരി. ഗണപതിക്കാണ് ഈ സന്നിധിയിൽ പ്രഥമസ്ഥാനം. നിത്യ ഗണപതി ഹോമത്തിലൂടെ പ്രത്യേകം ഉപദേശം ലഭിച്ച മൂലമന്ത്രം ഉരുവിട്ടാണ് കർമ്മങ്ങൾ തുടങ്ങുന്നത്. അപൂർവ്വ പ്രയോഗത്തിലുള്ള പ്രത്യക്ഷ ഗണപതി മൂലമന്ത്രമാണ് ഉപാസന. ജാതകത്തിലും ജ്യോതിഷത്തിലും പ്രത്യേക രീതി അവലംബിക്കുന്നു.

വിലാസം: 

പെരികമന ശങ്കരനാരായണൻ നമ്പൂതിരി

ശബരിമല മുൻമേൽശാന്തി

ഗണപതി ഭദ്രം തന്ത്രി,

പിണറായി പി.ഒ- 670741

കണ്ണൂർ .

ഫോൺ- 0490-2382792, 9447249423

error: Content is protected !!