Saturday, 23 Nov 2024
AstroG.in

അളവറ്റ ഐശ്വത്തിന് ഏകാദശി; ഈ
ഇന്ദിര ഏകാദശി ദോഷദുരിതമകറ്റും

ജ്യോതിഷരത്‌നം വേണു മഹാദേവ്
ഏറെ പ്രശസ്തവും, മഹാവിഷ്ണുപ്രീതിക്ക് ഏറ്റവും ഉത്തമ വ്രതവുമായ ഏകാദശി വ്രതത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരാത്തതാണ്. വിഷ്ണു പ്രീതി നേടാൻ ഏറ്റവും ലളിതമായ മാർഗ്ഗമാണ് ഈ വ്രതം. തികഞ്ഞ ചിട്ടയോടെ ഏകാദശി വ്രതം പാലിക്കുകയും, വിഷ്ണു ഭഗവാന്റെ മൂലമന്ത്രം ഒരു ഗുരുവില്‍നിന്നും സ്വീകരിച്ച് ചിട്ടയോടെ ജപിക്കുകയും ചെയ്താൽ വിഷ്ണു പ്രീതിയിലൂടെ എല്ലാവിധ ദുരിതങ്ങള്‍ക്കും പരിഹാരം ഉണ്ടാകും. ഭൗതികജീവിതത്തില്‍ അളവറ്റ ഐശ്വര്യവും, ജീവിതാന്ത്യത്തില്‍ മോക്ഷവുമാണ് ഏകാദശിവ്രത ഫലം. വ്രതമെടുക്കുന്ന 3 ദിനങ്ങളില്‍ തികഞ്ഞ ഏകാഗ്രതയോടെ വിഷ്ണുമന്ത്രനിരതനായി കഴിയണം. എല്ലാമാസത്തിലെയും 2 പക്ഷത്തിലെയും ഏകാദശി വ്രതമെടുക്കണം. 2022 സെപ്തംബർ 21 ന് കറുത്തപക്ഷത്തിൽ വരുന്ന ഏകാദശിയെ ഇന്ദിര ഏകാദശി എന്നാണ് അറിയപ്പെടുന്നത്. ഈ ഏകാദശി നോറ്റാൽ പിതൃദോഷ ദുരിതങ്ങൾ നീങ്ങി ഐശ്വര്യം ലഭിക്കും.

ഏകാദശി വ്രതമെടുക്കുന്നവർ മത്സ്യമാംസാദികൾ ഉപേക്ഷിക്കണം. ഏകാദശിയുടെ തലേന്ന് ദശമി ദിവസവും ദ്വാദശിദിവസവും ഉച്ചയ്ക്ക് ഊണ് കഴിക്കാം. മറ്റ് നേരങ്ങളില്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാം. ഏകാദശി ദിവസം പൂർണ ഉപവാസം വേണം. കഴിയാത്തവർക്ക് ഒരു നേരം പഴങ്ങളോ മറ്റോ കഴിക്കാം. ഈ ദിവസങ്ങളിൽ എണ്ണ തേച്ചു കുളിക്കരുത്. പകലുറക്കം പാടില്ല. തുളസി നനയ്ക്കണം. തുളസിത്തറയ്ക്കു മൂന്ന് പ്രദക്ഷിണം വയ്ക്കണം. ബ്രഹ്മചര്യനിഷ്ഠ പാലിക്കണം.

ഏകാദശി നോൽക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഹരിവാസരമാണ്. ഏകാദശിയുടെ ഒടുവിലത്തെ 6 മണിക്കൂറും ദ്വാദശിയുടെ ആദ്യത്തെ 6 മണിക്കൂറുമടങ്ങിയ 12 മണിക്കൂറാണ് ഹരിവാസരം. ഈ സമയത്ത് ആഹാരവും ഉറക്കവും പാടില്ല. വിഷ്ണു സാന്നിധ്യം ഏറ്റവും കൂടുതലുള്ള ഈ സമയത്ത് പൂർണ ഉപവാസമെടുക്കുന്നതാണ് ഏറ്റവും ഉത്തമം. അപ്പോൾ നാമം ജപിച്ചാൽ ആഗ്രഹസാഫല്യം ഉണ്ടാകും. തികഞ്ഞ ഭക്തിയോടെ വ്രതമനുഷ്ഠിച്ചാൽ മാത്രമേ പൂർണ്ണഫലം ലഭിക്കുകയുളളൂ. ജാതകവശാൽ വ്യാഴം അനുകൂലം അല്ലാത്തവർക്ക് ദോഷകാഠിന്യം കുറയ്ക്കാനും ഈ വ്രതം ഉത്തമമാണ്. തുളസിക്ക് ചുറ്റും മൂന്ന് പ്രദക്ഷിണമാണ് വയ്ക്കേണ്ടത്. ഏകാദശി ദിവസം പ്രഭാത സ്നാന ശേഷം വിഷ്ണു ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വൈഷ്ണവ ക്ഷേത്ര ദർശനം നടത്തി അര്‍ച്ചന നടത്തുകയും വേണം. വിഷ്ണുസഹസ്രനാമം, ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. ഓം നമോ നാരായണയാ, ഓം നമോ ഭഗവതേ വാസുദേവായ എന്നീ മന്ത്രങ്ങൾ 108 പ്രാവശ്യം ജപിക്കണം. ദ്വാദശി ദിവസം ഹരിവാസര സമയത്തിനു ശേഷം വ്രതം മുറിക്കാം.

ധനുവിലെ കൃഷ്ണപക്ഷത്തിലെ ഉല്പത്തി ഏകാദശി ധനുമാസത്തിലെ തന്നെ വെളുത്തപക്ഷത്തിലെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി, വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയായ ഉത്ഥാന ഏകാദശി അഥവാ ഗുരുവായൂര്‍ ഏകാദശി എന്നിവ ഏറെ വിശേഷമാണ്.

ജ്യോതിഷരത്‌നം വേണു മഹാദേവ്

+91 9847475559

Story Summary : Importance of Indira Ekadashi


error: Content is protected !!