Monday, 23 Sep 2024
AstroG.in

അഷ്ടമിരോഹിണി നാളിൽ ജപിക്കാൻ ഗോപാലമന്ത്രങ്ങൾ

ആണ്ടിലൊരിക്കല്‍ അനുഷ്ഠിക്കുന്നതാണ് അഷ്ടമിരോഹിണി  വ്രതം.ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും  ചേര്‍ന്നുവരുന്ന ശ്രീകൃഷ്ണന്റെ ജന്മനാളായ ജന്മാഷ്ടമിക്ക്
വ്രതമെടുക്കുന്നവര്‍  തലേന്ന് സൂര്യാസ്തമയം മുതല്‍ വ്രതം തുടങ്ങണം. കുളിച്ച് ശ്രീകൃഷ്ണ ക്ഷേത്രദര്‍ശനം നടത്തി പഴങ്ങള്‍, പാല്‍ ഇവ മാത്രം കഴിക്കുക;  അരിയാഹാരം ഉപേക്ഷിക്കുക. ഭഗവാന്റെ അവതാര സമയമായ  അര്‍ദ്ധരാത്രിവരെ ശ്രീകൃഷ്ണ മന്ത്രങ്ങള്‍ ജപിച്ചും കീര്‍ത്തനങ്ങള്‍ ആലപിച്ചും ഉറങ്ങാതെ വ്രതമിരിക്കുകയും അതിന്റെ അവസാനം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്ത ശേഷം വ്രതം നിറുത്താം.

അഷ്ടമിരോഹിണി നാളിലെ പ്രധാന നിവേദ്യം ഭഗവാന്  ഏറ്റവും പ്രിയപ്പെട്ട പാല്‍പായസം ആണ്. നെയ്യപ്പവും ഇളനീരും നിവേദിറുണ്ട്. ഗുരുവായൂരില്‍ അന്ന് വിശേഷാല്‍ വെണ്ണ നിവേദ്യമുണ്ട്. അന്ന്  ശ്രീകൃഷ്ണ  നാമോച്ചാരണവും ഭഗവത് കഥാ കഥനവും ശ്രവണവും  പുരാണപാരായണവും സത്സംഗവുമായി കഴിയണം. ഭാഗവതം പാരായണം ചെയ്‌താല്‍ ജന്മാന്തര പാപങ്ങള്‍ പോലും ഇല്ലാതാകുമെന്നാണ്  വിശ്വാസം. നാരായണീയം, ശ്രീകൃഷ്ണ കര്‍ണാമൃതം മുതലായ ഗ്രന്ഥങ്ങളും പാരായണം ചെയ്യാം.

സന്താന ഗോപാലമന്ത്രം

അഷ്‌ടമി രോഹിണി ദിവസം സന്താന ഗോപാലമന്ത്രം 41 പ്രാവശ്യം ജപിച്ചാല്‍ ഇഷ്‌ടസന്താന പ്രാപ്തിയുണ്ടാകുമെന്നതില്‍  തര്‍ക്കമില്ല.  
ദേവകീ സുത ഗോവിന്ദാ വാസുദേവാ ജഗത്‌പതേ 
ദേഹി മേ തനയം കൃഷ്‌ണാ 
ത്വാമഹം ശരണം ഗത
എന്ന സന്താന ഗോപാല മന്ത്രത്താല്‍ അഷ്ടമിരോഹിണി നാളില്‍ ശ്രീകൃഷ്‌ണപ്രതിഷ്‌ഠയുളള ക്ഷേത്രത്തില്‍ പൂജ നടത്തുന്നതും ശ്രേഷ്‌ഠമാണ്‌. 

ആയുര്‍ഗോപാലമന്ത്രം

ജാതകവശാല്‍ ആയുസ്സിന്‌ മാന്ദ്യം ഉളളവര്‍ ശ്രീകൃഷ്‌ണജയന്തിക്ക്‌ 41 പ്രാവശ്യം ആയുര്‍ഗോപാലമന്ത്രം ജപിക്കണം.  
ദേവകീ സുത ഗോവിന്ദാ വാസുദേവാ ജഗത്‌പതേ 
ദേഹി മേ ശരണം കൃഷ്‌ണാ 
ത്വാമഹം ശരണം ഗത
എന്നതാണ് ആയുര്‍ഗോപാല മന്ത്രം.

വിദ്യാഗോപാല മന്ത്രം

വിദ്യാഭ്യാസ പുരോഗതിക്കും വിദ്യാവിജയത്തിനും  ഈ  വിദ്യാഗോപാല മന്ത്രം 41 പ്രാവശ്യം ജപിക്കണം. 

കൃഷ്‌ണ കൃഷ്‌ണാ ഹരേ കൃഷ്‌ണാ 
സര്‍വ്വജ്‌ഞാ ത്വം പ്രസീദ മേ 
രമാ രമണാ വിശ്വേശാ 
വിദ്യാമാശു പ്രയശ്‌ച മേ 

ഹയഗ്രീവ ഗോപാല മന്ത്രം

ഉല്‍ഗിരല്‍ പ്രണവോല്‍ഗീഥ 
സര്‍വ്വ വാഗീശ്വരേശ്വരാ 
സര്‍വ്വ വേദമയാചിന്ത്യ 
സര്‍വ്വം ബോധയ ബോധയ

എന്ന ഹയഗ്രീവ ഗോപാല മന്ത്രം 41 തവണ  ജപിക്കണം. ജ്ഞാനശക്തിക്കും
ഓര്‍മ്മശക്തി വര്‍ദ്ധിക്കാനും ഉത്തമം.

രാജഗോപാലമന്ത്രം
കൃഷ്‌ണ കൃഷ്‌ണ മഹായോഗിന്‍ 
ഭക്താനാം അഭയം കര 
ഗോവിന്ദ പരമാനന്ദാ 
സര്‍വ്വം മേ വശമാനയ

എന്ന രാജഗോപാലമന്ത്രം അഷ്ടമി രോഹിണി ദിനത്തില്‍ 41 പ്രാവശ്യം ജപിക്കുന്നത് സാമ്പത്തിക അഭിവൃദ്ധിക്കും സര്‍വ ഐശ്വര്യത്തിനും പ്രയോജനപ്രദമാണ്. മഹാവിഷ്ണുപ്രീതിയും ഐശ്വര്യവുമാണ് വ്രതാനുഷ്ഠാനഫലം.

ജ്യോത്സ്യൻ വേണു മഹാദേവ്
+91 9847475559

error: Content is protected !!