Sunday, 29 Sep 2024
AstroG.in

അസ്ഥി ഒഴുക്കേണ്ടത് വർഷം തികയുന്ന മരണ നക്ഷത്രത്തിലോ?

ഒരു വർഷം കഴിഞ്ഞിട്ടാണോ അസ്ഥി ഒഴുക്കേണ്ടത് . അതോ ഒരു വർഷം തികയുന്ന മരണ നക്ഷത്രത്തിലോ?

  • ലത ആർ പിള്ള

പുതുമന മഹേശ്വരൻ നമ്പൂതിരി :
മരണാനന്തര കർമ്മങ്ങളുടെ കാര്യങ്ങളിലൊന്നും ഒരു ഏകീകരണമില്ല. സ്വന്തം സമുദായ ആചാരപ്രകാരവും നട്ടാചാര പ്രകാരവും ചെയ്യുകയേ മാർഗ്ഗം ഉള്ളൂ. സമുദായ രീതികൾക്കനുസരിച്ച് ആചാരങ്ങൾ പലവിധമാണ്. 11–ാം ദിവസവും 12 ദിനവും 16 ദിനവും വരെ പുല ആചരിക്കുന്നവർ ഉണ്ട്. എന്തായാലും പുല നീങ്ങി പുണ്യാഹ കർമ്മത്തോടെയാണ് മരണംമൂലമുള്ള അശുദ്ധി മാറുന്നത് എന്ന് സങ്കല്പം. പുലദിനങ്ങൾ വ്രതം പോലെ പാലിക്കണം. പുല നീങ്ങിയാൽ അസ്ഥി ഒഴുക്കാം.
ചില സ്ഥലങ്ങളിൽ സഞ്ചയന ദിവസം പോലും അസ്ഥി ഒഴുക്കാറുണ്ട്. എന്നാൽ പുലമാറിയ ശേഷം അസ്ഥി ഒഴുക്കുന്നതാണ് ഉത്തമം. ഒരു വർഷം വരെ അസ്ഥി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർ നിത്യേന അതിന് മുന്നിൽ ദീപം തെളിയിക്കണം. മാസംതോറും മരിച്ചനാളിന് ബലിയിടുന്നത് ഉത്തമം. ഒരു വർഷമായാൽ ആണ്ട് ബലിയിടുക. പിന്നീട് മാസബലി വേണ്ട. എല്ലാ വർഷവും വാർഷിക ബലിയും, കർക്കടകവാവ് ബലിയും കൃത്യമായി അനുഷ്ഠിക്കുക. ആത്മ ചൈതന്യത്തിന്റെ മോക്ഷ പ്രാപ്തിക്കുള്ള പ്രാർത്ഥനയാണ് മരണാനന്തര ചടങ്ങുകൾ എല്ലാം. ബലിയിടുന്നതും മറ്റും ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടിയാണ്. അതിനാൽ അസ്ഥിത്തറ ഉണ്ടാക്കരുത്. അസ്ഥി ഒരു വർഷത്തിൽ കൂടുതൽ സൂക്ഷിക്കാതിരിക്കുകയും വേണം. മരണാനന്തര കർമ്മങ്ങൾക്കെല്ലാം കണക്കിലെടുക്കുക മരണം സംഭവിച്ച നക്ഷത്രമാണ്.
( പുതുമന മഹേശ്വരൻ നമ്പൂതിരി +91 94470 20655 )

error: Content is protected !!