ആഗ്രഹസാഫല്യത്തിന് സമൃദ്ധി ഗണപതിയുടെ 36 നാമങ്ങൾ
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
സർവ്വവിഘ്ന നിവാരകനായ ശ്രീ മഹാഗണപതിയെ ഭജിക്കുന്നത് ഏതൊരു കർമ്മത്തിലെയും തടസങ്ങൾ ഒഴിയുന്നതിനും വിജയത്തിനും അനിവാര്യമാണ്. കറുകമാല സമർപ്പിച്ചും നാളികേരമുടച്ചും അപ്പവും മോദകവും നേദിച്ചും ഗണപതി ഹോമം നടത്തിയുമാണ് സാധാരണ ഗണപതി പ്രീതിക്ക് പ്രാർത്ഥിക്കുന്നത്. എന്നാൽ ഗണേശോപാസനയിൽ ഇതിനൊപ്പം പ്രാധാന്യം ചതുർത്ഥി വ്രതാചരണത്തിനുമുണ്ട്. സാധാരണ നിഷ്ഠകൾ പാലിച്ച് ചിട്ടയോടെ ചതുർത്ഥി വ്രതമെടുത്താൽ എത് ആഗ്രഹവും സാധിക്കാം.
സ്വർണ്ണ വർണ്ണത്തോടും നാല് കൈകളോടും ശ്രീ, സമൃദ്ധി എന്നീ രണ്ടു പത്നിമാരോടും കൂടി ഭക്തർക്ക് ഐശ്വര്യവും സമ്പത്തും പ്രദാനം ചെയ്യുന്ന ഗണപതി ഭഗവാനെ ഉപാസിച്ച് 18 ചതുര്‍ത്ഥി വ്രതമെടുത്താല്‍ ഏതൊരു മേഖലയിലെയും തടസം നീങ്ങി അഭിവൃദ്ധിയുണ്ടാകും. ചതുർത്ഥി വ്രതമെടുക്കുന്നവർ ആഗ്രഹ സാഫല്യത്തിന് സമൃദ്ധി ഗണപതിയുടെ ഷട്ത്രിംശത് നാമാവലി
(36 നാമങ്ങൾ) ജപിക്കുന്നത് ഉത്തമമാണ്. ഈ മന്ത്രങ്ങൾ 36 പ്രാവശ്യം വീതം രാവിലെയും വൈകിട്ടും ജപിക്കണം. വളരെയേറെ ശക്തിയുള്ള മന്ത്രങ്ങളാണിത്. അതിനാൽ വ്രതചര്യയോടെ മാത്രമേ മന്ത്രം ജപിക്കാവൂ. ചുവന്ന വസ്ത്രം ധരിക്കണം.
ഈ മന്ത്രം ജപിച്ചു തുടങ്ങുമ്പോഴും ജപിച്ച് അവസാനിക്കുമ്പോഴും ഓം ഗം നമഃ എന്ന ബീജ ഗണപതി മന്ത്രം 108 പ്രാവശ്യം ജപിക്കണം. ചതുര്‍ത്ഥി ദിവസം മുഴുവനും ഗണപതിയെ ഇഷ്ടമന്ത്രങ്ങളും
സ്തോത്രങ്ങളും ഉപയോഗിച്ച് കഴിവിനൊത്ത വിധം
പ്രാര്‍ത്ഥിക്കുക. ഇതിനൊപ്പം ക്ഷേത്രങ്ങളില്‍ ഗണപതിഹോമം നടത്തുന്നതും നല്ലത്. പിറ്റേന്ന് വ്രതം മുറിക്കാം. തീര്‍ത്ഥ സ്‌നാനം, അന്നദാനം എന്നിവ വ്രതഫലം കൂട്ടും.
സമൃദ്ധി ഗണപതി നാമാവലി
ഓം ഗജാരൂഢായ നമഃ
ഓം ഗജവദനായ നമഃ
ഓം ഗവയേ നമഃ
ഓം ശാശ്വതായ നമഃ
ഓം ശാശ്വതരൂപായ നമഃ
ഓം ആത്മയോനി നിലയായ നമഃ
ഓം മഹാതേജസേ നമഃ
ഓം തേജോ രൂപിണേ നമഃ
ഓം യോഗനിധയേ നമഃ
ഓം യോഗീശ്വരായ നമഃ
ഓം ശാസ്ത്രജ്ഞായ നമഃ
ഓം നവീനായ നമഃ
ഓം കിരീടധാരിണേ നമഃ
ഓം സത്യസന്ധായ നമഃ
ഓം മദനമേഖലായ നമഃ
ഓം ചതുർബാഹവേ നമഃ
ഓം വേദവിദേ നമഃ
ഓം സൗഖ്യായ നമഃ
ഓം കാര്യ യുക്തായ നമഃ
ഓം കാമാദി രഹിതേ നമഃ
ഓം വശ്യമാലിനേ നമഃ
ഓം വശ്യമോഹിനേ നമഃ
ഓം ത്രിപുരാന്തക പുത്രായ നമഃ
ഓം കാലാത്മനേ നമഃ
ഓം ശക്തിയുക്തായ നമഃ
ഓം ദേവപൂജിതായ നമഃ
ഓം ഡുംഢി വിനായകായ നമഃ
ഓം മഹാപ്രഭവേ നമഃ
ഓം സ്തംഭനകരായ നമഃ
ഓം ദിവ്യ നൃത്ത പ്രിയായ നമഃ
ഓം ദിവ്യ കേശായ നമഃ
ഓം സ്കന്ദാഗ്രജായ നമഃ
ഓം സ്കന്ദവന്ദിതായ നമഃ
ഓം ചതുരാത്മനേ നമഃ
ഓം ഫലദായകായ നമഃ
ഓം ഗണം ജയായ നമഃ
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655