Friday, 22 Nov 2024
AstroG.in

ആഗ്രഹ സാഫല്യത്തിനും ശിവപ്രീതിക്കും അതിവിശേഷം ഏകാദശരുദ്രം

ജ്യോതിഷരത്നം വേണു മഹാദേവ്
ശിവഭഗവാന്റെ ഒരു ഭാവമാണ് രുദ്രൻ. കപാലമാല അണിഞ്ഞ് ദേഹം മുഴുവൻ ചുടലഭസ്മം പൂശി എല്ലായിടത്തും അലഞ്ഞുതിരിയുന്ന ഭഗവാനോട് ഒരിക്കൽ ബ്രഹ്മാവ് സൃഷ്ടി കർമ്മം നടത്താൻ ആവശ്യപ്പെട്ടു. നശ്വരമായ സൃഷ്ടികൾ നടത്തി മടുത്തതിനാലാണ് ബ്രഹ്മാവ് ശിവനോട് സൃഷ്ടി കർമ്മം നടത്താൻ ആവശ്യപ്പെട്ടത്. അങ്ങനെ ബ്രഹ്മാവിന്റെ ആഗ്രഹം നിറവേറ്റാൻ ശിവൻ നടത്തിയ അനശ്വരമായ സൃഷ്ടിയാണ് ഏകാദശ രുദ്രന്മാർ: കാപാലി, പിംഗള, ഭീമ, വിരൂപാക്ഷൻ, വിലോഹിതൻ, ശാസ്തൃ, അജപാദ, അഹിർബുദ്ധ്യ, ശംഭു, ചണ്ഡ, ഭവ – എന്നിവയാണ് ഈ പതിനൊന്ന് ഭാവങ്ങൾ. അസുര ശല്യത്തിൽ നിന്നും ദേവന്മാരെ രക്ഷിക്കാൻ ശിവൻ നൽകിയ വരഫലമാണ് ഏകാദശ രുദ്രന്മാരുടെ സൃഷ്ടിക്ക് കാരണമെന്നും ഒരു ഐതിഹ്യമുണ്ട്. അസുര ശല്യം സഹിക്കാനാകാതെ ദേവന്മാർ കശ്യപ മഹർഷിയെ സമീപിച്ചു. അദ്ദേഹവും അസുര ശല്യത്താൽ പൊറുതിമുട്ടിക്കഴിയുകയായിരുന്നു. ഈ വിഷമത്തിന് ശാശ്വത പരിഹാരം കാണുവാൻ മഹർഷി തപസ് ചെയ്ത് ശിവഭഗവാനെ പ്രീതിപ്പെടുത്തി. തുടർന്ന് ശങ്കരന്റെ അനുഗ്രഹത്താൽ സുരഭി ദേവി സൃഷ്ടിച്ച 11 രുദ്രഭാവങ്ങളാണ് ഏകാദശ രുദ്രന്മാരെന്ന് ഈ ശിവപുരാണ കഥയിൽ പറയുന്നു.

ഏകാദശരുദ്രന്മാരെ ഉപാസിക്കുന്ന പതിനൊന്ന് മന്ത്രങ്ങൾ ഉൾപ്പെട്ടതാണ് ഏകാദശമന്ത്രങ്ങള്‍. ശിവഭഗവാന് വിശേഷപ്പെട്ട ദിവസങ്ങളിലെ ഏകാദശ രുദ്രമന്ത്രജപം ആഗ്രഹ സാഫല്യത്തിനും ശിവപ്രീതിക്കും വളരെ നല്ലതായി കരുതുന്നു. ഈ 11 മന്ത്രങ്ങളും ദിവസവും ജപിക്കുന്നതു കൊണ്ടും യാതൊരു ദോഷവും ഇല്ല. എങ്കിലും ശിവരാത്രി, തിരുവാതിര, പ്രദോഷം, ഞായറാഴ്ച, തിങ്കളാഴ്ച തുടങ്ങിയ ദിവസങ്ങളിലെ ജപം കൂടുതൽ ഫലസിദ്ധി നൽകും :

ഏകാദശ രുദ്രമന്ത്രം

കപാലി
ഓം ഹും ഹും ശത്രുസ്തംഭനായ
ഹും ഹും ഓം ഫട്

പിംഗള
ഓം ശ്രീം ഹ്രീം ശ്രീം
സർവ മംഗളായ പിംഗളായ ഓം നമ:

ഭീമ
ഓം ഐം ഐം മനോ വാഞ്ചിത
സിദ്ധായ ഐം ഐം ഓം

വിരൂപാക്ഷൻ
ഓം രുദ്രായ രോഗനാശായ
ആഗച്ഛ ച രാം ഓം നമ:

വിലോഹിതൻ

ഓം ശ്രീം ഹ്രീം സം സം ഹ്രീം ശ്രീം
സംഘർഷണായ ഓം

ശാസ്തൃ

ഓം ഹ്രീം ഹ്രീം സാഫല്യായ
സിദ്ധായേ ഓം നമ:

അജപാദ

ഓം ശ്രീം ബാം സൗ ബലവർദ്ധനായ
ബാലേശ്വരായ രുദ്രായ ഫട് ഓം

അഹിർബുദ്ധ്യ

ഓം ഹ്രാം ഹ്രീം ഹും സമസ്ത
ഗ്രഹദോഷ വിനാശായ ഓം

ശംഭു
ഓം ഗം ഹ്ലും ഷ്റൗം ഗ്ലൗം സം ഗം ഓം നമ:

ചണ്ഡ
ഓം ഛും ചണ്ഡീശ്വരായ തേജസ്വായ
ഛും ഓം ഫട്

ഭവ

ഓം ഭവോദ് ഭവ സംഭവായ
ഇഷ്ട ദർശന ഓം സം ഓം നമ:

ജ്യോതിഷരത്നം വേണു മഹാദേവ്
+91 89217 09017

error: Content is protected !!