Friday, 22 Nov 2024
AstroG.in

ആഗ്രഹ സിദ്ധിക്ക് ശക്തിയേറിയ 2 നവാക്ഷരീമന്ത്രം

ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി

അത്യധികം ശക്തിയുള്ള രണ്ട് നവാക്ഷരീ മന്ത്രങ്ങൾ
ഉണ്ട്. ഇതിൽ ഒന്ന് ദേവിയുടേതും മറ്റൊന്ന് ഗണപതിയുടേതുമാണ്. ഇതിൽ നവാക്ഷരീ മന്ത്രമെന്ന് പ്രസിദ്ധമായിരിക്കുന്നത് ദേവിയുടേതാണ്. ഗണപതി, ത്രിമൂർത്തികൾക്ക് ഉപദേശിച്ച മന്ത്രമായ വക്രതുണ്ഡായ ഹും എന്ന മന്ത്രത്തോടൊപ്പം ഐം ക്ലീം ഹ്രീം ബീജാക്ഷരങ്ങളും ചേരുന്ന ഗണേശ നവാക്ഷരി മന്ത്രം ഇതാണ്:

ഐം ക്ലീം ഹ്രീം വക്രതുണ്ഡായ ഹും

ഓം ഐം ഹ്രീം ക്ലീം
ചാമുണ്ഡായൈ വിച്ചെ നമ:

ഇതാണ് ദേവിയുടെ നവാക്ഷരീ മന്ത്രം. ശ്രീവിദ്യാ മന്ത്രത്തെ ഉദ്ധരിച്ച് വാഗ്, കാമ, ശക്തി ബീജങ്ങളോട് കൂടിയ ബാലാ – മന്ത്രം ശ്രീവിദ്യാകൂടത്രയത്തിന്റെ രൂപാന്തരമാണ് എന്നും ശക്തിബീജം തന്നെ മുഖ്യമെന്നും വർണ്ണിച്ചിട്ട് ആ ശക്തിബീജവും വാക് ബീജങ്ങളും അടങ്ങിയ നവാക്ഷരീ മന്ത്രത്തെ ഇങ്ങനെയാണ് ആചാര്യന്മാർ ഉദ്ധരിച്ചിരിക്കുന്നത്.

ഐം – വാക് – വാഗ്ബീജം

ഹ്രീം – മായാ – ശക്തിബീജം

ക്ലീം – ബ്രഹ്മസൂ: – കാമബീജം

ഇതിൽ ദേവീ നവാക്ഷരിയിൽ ആദ്യം പ്രണവവും ഒടുവിൽ നമഃ യും ചേർത്തും ഗണേശ നവാക്ഷരിയിൽ ആദ്യം പ്രണവം മാത്രം ചേർത്തും ജപിച്ചു വരുന്നതാണ് പ്രധാന രീതി.

വാഗ്ബീജം ചിദ്രൂപിണിയായ മഹാസരസ്വതിയുടെയും ശക്തിബീജം സദ്രൂപിണിയായ മഹാലക്ഷ്മിയുടെയും കാമബീജം ആനന്ദരൂപിണിയായ മഹാകാളിയുടെയും സംബോധനാ രൂപങ്ങളാകുന്നു. ഓം ഹ്രീം ഹ്രീം ഹ്രീം ശ്രീം ശ്രീം ശ്രീം ഐം ഐം ഐം മഹാകാളി മഹാലക്ഷ്മി മഹാസരസ്വതി രൂപായൈ നവ കോടി മൂർത്യൈ ദുർഗ്ഗായൈ നമഃ എന്ന ഒരു ശക്തിയേറിയ മന്ത്രമുണ്ട്. ഇവിടെ ഹ്രീം കാളിയുടെയും ശ്രീം ലക്ഷ്മിയുടെയും ഐം സരസ്വതിയുടെയും ബീജമായും മൂന്ന് ബീജാക്ഷരങ്ങളും ചേർന്ന് ദുർഗ്ഗാ ബീജമായും നവകോടി മൂർത്തികളുടെയും ബീജമായും
പ്രകീർത്തിക്കുന്നു

എല്ലാ ഐശ്വര്യങ്ങൾക്കും ആഗ്രഹങ്ങൾ
സഫലമാകുന്നതിനും ദിവസവും 21 തവണ ദേവീ നവാക്ഷരി മന്ത്രജപം ഉത്തമമാണ്.
ഗുരുപദേശം വാങ്ങി വേണം ഇവ ജപിക്കുവാൻ.

സംശയങ്ങൾക്കും മന്ത്രോപദേശത്തിനും
ബന്ധപ്പെടുക:

ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി
നാഗമ്പള്ളി സൂര്യഗായത്രിമഠം

91 960 500 2047

error: Content is protected !!