Sunday, 6 Oct 2024
AstroG.in

ആത്മവിശ്വാസത്തിനും കരുത്തിനും ആദിത്യഹൃദയമന്ത്രം

മനസിന്റെ ചാഞ്ചല്യം അകറ്റി ആത്മവിശ്വാസവും ഊർജ്ജവും പ്രദാനം ചെയ്യുന്നതാണ് ആദിത്യഹൃദയമന്ത്രം. രാവിലെ കിഴക്കോട്ട് തിരിഞ്ഞ് 12 തവണ ഭക്തിയോടെ ജപിക്കുന്നത് സൂര്യപ്രീതികരമാണ്. ഗ്രഹദോഷങ്ങളുടെ കാഠിന്യം കുറയ്ക്കുവാൻ സൂര്യഭജനം ഉത്തമമാണ്. ദിവസേന ഒരു തവണയെങ്കിലും ജപിക്കുകയാണെങ്കിൽ അജ്ഞതയും വിഷാദവും അലസതയും അകന്ന് ഹൃദയശുദ്ധി കൈവരും. ജീവിതത്തിൽ എവിടെയും വിജയിയാകാൻ മാതാപിതാക്കൾ കുട്ടികളെ ആദിത്യഹൃദയ മന്ത്രജപം ബാല്യം മുതൽ ശീലിപ്പിക്കണം. ആപത്തിലും ഭയത്തിലും സൂര്യകീർത്തനം ചൊല്ലുന്നവർക്ക് രക്ഷകിട്ടുമെന്നാണ് സ്‌തോത്രത്തിന്റെ ഫലശ്രുതി. അസ്തമയശേഷം ആദിത്യഹൃദയവും സൂര്യപ്രീതികരമായ മന്ത്രങ്ങളും ജപിക്കാൻ പാടില്ല.

സന്താപനാശകരായ നമോ നമഃ
അന്ധകാരാന്തകരായ നമോ നമഃ
ചിന്താമണേ ചിദാനന്ദായതേ നമഃ
നീഹാരനാശകരായ നമോ നമഃ
മോഹവിനാശകരായ നമോ നമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാം കാന്തിരൂപായതേ നമഃ
സ്ഥാവരജംഗമാചാര്യായതേ നമഃ
ദേവായ വിശ്വൈക സാക്ഷിണേ നമഃ
സത്വപ്രധാനായ തത്ത്വായതേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ

പാലക്കാട് ടി.എസ്. ഉണ്ണി, 
+919847118340

error: Content is protected !!