ആദിത്യപൂജ കർമ്മ ദോഷമകറ്റും
അറിഞ്ഞും അറിയാതെയും നല്ലതും ചീത്തയുമായ ഒട്ടേറെ കാര്യങ്ങൾ നമ്മൾ ചെയ്യാറുണ്ട്. ചില കാര്യങ്ങൾ ശരിയല്ല, ചെയ്യാൻ പാടില്ലാത്തതാണ്, പാപമാണ് എന്നെല്ലാം അറിഞ്ഞുകൊണ്ട് തന്നെയായിരിക്കും ചെയ്യുന്നത്. ഇത്തരം കാര്യങ്ങളിൽ മനോവിഷമമോ പാപചിന്തയോ വന്നാൽ ആ ദോഷമില്ലാതാക്കാനും അതിൽ നിന്നും മോചനം നേടാനും സൂര്യപൂജ ഉത്തമമാണ്. ആദിത്യപൂജയിലൂടെ നല്ല ചിന്തകളെ ഉണർത്താനും പോഷിപ്പിക്കാനും നിലനിർത്താനും കഴിയും. മറ്റു ദേവതകൾക്കുള്ള പൂജകളിൽ നിന്നും ആദിത്യപൂജയെ വ്യത്യസ്തമാക്കുന്നത് ഇതാണ്. അതുകൊണ്ട് തന്നെയാണ് പ്രവൃത്തി ദോഷങ്ങളാൽ സംഭവിക്കുന്ന കർമ്മദോഷങ്ങളിൽ നിന്നുള്ള മോചനം ആദിത്യപൂജയിലൂടെ സാദ്ധ്യമാകും; ജീവിതം ഐശ്വര്യപൂർണ്ണമാകും.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജീവന്റെ യഥാർത്ഥ ഊർജ്ജമായ സൂര്യ ദേവനെ പൂജിക്കുന്നത് സർവ്വസാധാരണമാണ്. ജീവന്റെ നിലനിൽപ്പുതന്നെ സൂര്യസ്ഥിതിക്ക് അനുസരിച്ചായതിനാൽ സൂര്യന്റെ പൂജാദി കാര്യങ്ങൾ മൊത്തത്തിൽ ജീവന്റെ നിലനിൽപ്പിനാണ്. പ്രധാനമായും സൂര്യപൂജ ചെയ്യുന്നത് അന്നവും നീരുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കോ, ഉള്ളിൽ ഉണ്ടാവുന്ന മുറിവുകൾ, അപകടകരമായ അസുഖങ്ങൾ എന്നിവയ്ക്കാണ്. അല്ലെങ്കിൽ തൊലിപ്പുറത്തും തലയിലുമുണ്ടാവുന്ന അസുഖങ്ങൾക്കും ജലസംബന്ധവും രക്തസംബന്ധവുമായ അസുഖങ്ങൾക്കുമാണ്. ഈ പറഞ്ഞ അസുഖങ്ങൾക്ക് ചികിത്സ കൊണ്ട് ഇനി കാര്യമില്ലെന്ന് പറഞ്ഞ് ചികിത്സകൻ കയ്യൊഴിയുന്ന സാഹചര്യത്തിൽ ഏറ്റവും ആശ്രയിക്കാവുന്ന, വിശ്വസിക്കാവുന്ന ദേവതയാണ് സൂര്യഭഗവാൻ. ധനപരമായി തകരുന്ന ഘട്ടത്തിലും ഉയർച്ച വേണ്ട ഘട്ടങ്ങളിലും വീടുകളുടെയും, സ്ഥാപനങ്ങളുടെയും സാമ്പത്തിക ഭദ്രത നിലനിർത്താനും, വിദ്യയിലൂടെ ധനം കൈവരിക്കാനും സൂര്യപൂജ എത്രത്തോളം ചിട്ടയിലും, വൃത്തിയിലും ചെയ്യാൻ കഴിയുമോ അത്രത്തോളം നല്ലത്. സൂര്യപൂജയിൽ ഏറ്റവും പ്രധാനം ഗായത്രി മന്ത്രജപമാണ്. എന്നും രാവിലെ കഴിയുന്നത്ര തവണ ഗായത്രി ജപിക്കുക: ഓം….
ദുർഭുവ സ്വ:
തത്
സവിതുർവരേണ്യം
ഭർഗോ ദേവസ്യ
ധീമഹി
ധീയോ
യോ ന പ്രയോദയാത്
– സി മണികണ്ഠൻ, + 91 9895218650