ആദിത്യ ഭജനം നടത്തുക; പറവയുടെ ചിത്രം പകൽ വാതിലിനു സമീപം സൂക്ഷിക്കുക
നിത്യജ്യോതിഷം
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com
സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)
2022 ഒക്ടോബർ 09, ഞായർ
കലിദിനം 1871396
കൊല്ലവർഷം 1198 കന്നി 23
(1198 കന്നി ൨൩)
തമിഴ് വർഷം ശുഭവൃത് പൂരട്ടാശി 23
ശകവർഷം 1944 ആശ്വിനം 17
ഉദയം 06:12 അസ്തമയം 06.10 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 58 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 02 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം പകൽ 04:40 മുതൽ 06:10 വരെ
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം പകൽ 03:10 മുതൽ 04:40 വരെ
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം പകൽ12:11 മുതൽ 01:40 വരെ (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ബുധൻ വ്യാഴം, ശനി ഇവർ സ്വക്ഷേത്രത്തിൽ ബുധൻ ഉച്ചത്തിൽ വ്യാഴം, ശനി ഇവർ വക്രത്തിൽ ശുക്രന് മൗഢ്യം നീചം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ അത്തത്തിൽ (അത്തം ഞാറ്റുവേല) ചൊവ്വ മകയിരത്തിൽ ബുധൻ ഉത്രത്തിൽ വ്യാഴം ഉത്രട്ടാതിയിൽ ശുക്രൻ അത്തത്തിൽ ശനി അവിട്ടത്തിൽ രാഹു ഭരണിയിൽ കേതു വിശാഖത്തിൽ
പകൽ രാശിപ്രമാണം
കാലത്ത് 06:46 വരെ കന്നി (ശുഭം) പകൽ 08:46 വരെ തുലാം (അശുഭം) പകൽ 10:56 വരെ വൃശ്ചികം (ശുഭം ) പകൽ 01:09 വരെ ധനു പകൽ 03.04 വരെ മകരം വൈകിട്ട് 04.56 വരെ കുംഭം തുടർന്ന് മീനം
ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം
വൈകിട്ട് 06:36 മുതൽ 07:00 വരെ
ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04:42 മുതൽ 05:28 വരെ
പ്രാതഃസന്ധ്യ 05:05 മുതൽ 06:15 വരെ
സായംസന്ധ്യ വൈകിട്ട് 06: 34 മുതൽ 07:44 വരെ
നക്ഷത്രം
പകൽ 04:20 വരെ ഉത്രട്ടാതി
തിഥി
രാത്രി 02:25 വരെ പൗർണ്ണമി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ് .
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ശ്രാദ്ധം, പിറന്നാൾ
മാസത്തിലെ ഉത്രട്ടാതി, പൗർണ്ണമി ശ്രാദ്ധം, ഉത്രട്ടാതി പിറന്നാൾ ഇവ ആചരിക്കേണ്ടത് ഇന്നാണ്
പ്രതികൂലം
മകം, പൂരം, ചതയം, തിരുവോണം, പൂരാടം
നാളുകാർക്ക് ദിനം പ്രതികൂലം
അനുകൂലം
പൂരുരുട്ടാതി, പുണർതം, അവിട്ടം, തൃക്കേട്ട, മൂലം നാളുകാർക്ക് ദിനം അനുകൂലം
ദിവസഗുണവർദ്ധനവിന്
ദിവസഗുണവർദ്ധനയ്ക്കായി 1 . ഒരു ധ്യാനം ചേർക്കുന്നു:
ജയതി ജയതി സൂര്യ സപ്ത ലോകൈക ദീപ
കിരണ മൃതി തതാപ സർവ്വ ദുഖസ്യ ഹർത്താ
അരുണ കിരണ ഗമ്യശ്ചദിരാദിത്യ മൂർത്തിം
പരമ പരമ ദിവ്യം ഭാസ്കരം തം നമാമി
ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: ഭവനത്തിനു /ഓഫീസിനു മുന്നിൽ പഴയ ഇരുമ്പു വിജാഗിരി സൂക്ഷിക്കുക, പറവയുടെ ചിത്രം
പകൽ പ്രധാന വാതിലിനു സമീപം സൂക്ഷിക്കുക
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം ചുവപ്പ്, കാഷായ നിറം. പ്രതികൂല നിറം : കറുപ്പ്
ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽ പരമായും സാമൂഹ്യപരമായും നല്ലതാണ്. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം. ഗുണ വർദ്ധനവിനും ദോഷ ശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം , പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക . വരുന്ന ഒരുവർഷക്കാലം ജന്മനക്ഷത്ര ദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുന്നത് ഉത്തമം.
രവി പീഡകൾ മാറാൻ
ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, പിതൃ ദോഷമുള്ളവർ, അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ, മൃഗഹത്യാ പാപമുള്ളവർ, മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സർവ്വപാപഘ്നം
പ്രണതോസ്മി ദിവാകരം
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്താരം, + 91 9656377700
ശാസ്താരം അസ്ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
Copyright 2022 Neramonline.com. All rights reserved