ആദ്യ പണമിടപാടിൽ ഒരു ഭാഗം ദാനംചെയ്യുക; ദേവീഭജനം നടത്തുക
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com
സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)
2024 ജനുവരി 29, തിങ്കൾ
കലിദിനം 1871873
കൊല്ലവർഷം 1199 മകരം 15
(൧൧൯൯ മകരം ൧൫ )
ശകവർഷം 1945 മാഘം 09
ഉദയം 06.46 അസ്തമയം 06.28 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 42 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 18 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 08.13 am to 09.41 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 02.04 pm to 03.32 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 11.09 am to 12.37 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ശനി സ്വക്ഷേത്രത്തിൽ
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ തിരുവോണത്തിൽ (തിരുവോണം ഞാറ്റുവേല) ചൊവ്വ പൂരാടത്തിൽ ബുധൻ പൂരാടത്തിൽ വ്യാഴം അശ്വതിയിൽ ശുക്രൻ മൂലത്തിൽ ശനി ചതയത്തിൽ രാഹു രേവതിയിൽ കേതു ചിത്തിരയിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.46 വരെ മകരം പകൽ 09.32 വരെ
കുംഭം പകൽ 11.15 വരെ മീനം പകൽ 01:04 വരെ മേടം വൈകിട്ട് 03.08 വരെ ഇടവം വൈകിട്ട് 05.19 വരെ മിഥുനം തുടർന്ന് കർക്കടകം
ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.16 pm to 04.61 pm
ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.03 am to 05.53 am
പ്രാതഃസന്ധ്യ 05.28 am to 06.42 am
സായംസന്ധ്യ 06.18 pm to 07.33 pm
ഇന്നത്തെ നക്ഷത്രം
വൈകിട്ട് 06.57 വരെ പൂരം
തിഥി ദൈർഘ്യം
ദിനം മുഴുവൻ കൃഷ്ണപക്ഷ ചതുർഥി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക
മൃത്യുദോഷം
വൈകിട്ട് 06.57 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം പൂരം
തിഥി കൃഷ്ണപക്ഷ ചതുർത്ഥി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം പൂരം
ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്.
നല്ല വാർത്തകൾ കേൾക്കുക, അവിവാഹിതർക്ക് നല്ല വിവാഹബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം.
ഗുണവർദ്ധനവിനും ദോഷശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക. കൂടാതെ വരുന്ന ഒരുവർഷക്കാലത്തേയ്ക്കു പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ
പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്‌ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ്.
പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
ഉത്രട്ടാതി, രേവതി, ആയില്യം, പുണർതം, മകയിരം, തിരുവോണം
അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
മകം, പൂയം, തിരുവാതിര, തൃക്കേട്ട, മൂലം
ദിവസ ഗുണവർദ്ധനവിന്
ദിവസഗുണ വർദ്ധനയ്ക്ക് ദേവീഭജനം നടത്തുക:
ഇവിടെ പറയുന്ന ജപത്തോടെ പരാശക്തിയെ മനസ്സിൽ ധ്യാനിച്ച് ഭവനത്തിൽ നെയ്‌വിളക്കു കൊളുത്തി പ്രാർത്ഥിക്കുക:
അനാദ്യാ പരമാ വിദ്യാ പ്രധാന പ്രകൃതി: പരാ
പ്രധാന പുരുഷാരാധ്യാ പ്രധാന പുരുഷേശ്വരീ
പ്രാണാത്മികാ പ്രാണശക്തി: സർവപ്രാണഹി തൈഷിണീ
ഉമാചോന്മത്തകേശി ന്യുത്തമാ ചോന്മത്തഭൈരവീ
ഉർവശീചോന്നതാ ചോഗ്രമഹോഗ്രാ ചോന്നതസ്തനീ
ഉഗ്രചണ്ഡോഗ്ര നയനാ മഹോഗ്രാ ദൈത്യനാശിനീ.
ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം : ഭവനത്തിൽ / ഓഫീസിൽ പ്രധാന വാതിലിനു വെളിയിൽ വെളുത്തപുഷ്പങ്ങൾ സൂക്ഷിക്കുക. ദിവസത്തിലെ ആദ്യ പണമിടപാടിൽ (കൊടുക്കലോ വാങ്ങാലോ ഏതായാലും) ഒരു ഭാഗം ദാനധർമ്മത്തിന് മാറ്റിവെയ്ക്കുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: വെളുപ്പ് , ക്രീം.
പ്രതികൂല നിറം: കറുപ്പ്, കടുംനീലം
ചന്ദ്ര പീഡകൾ മാറാൻ
ഇന്ന് തിങ്കളാഴ്ച. ജനനസമയത്ത് ചന്ദ്രന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, മാതൃദോഷമുള്ളവർ , കടുത്ത മദ്യപാനികൾ, ദീർഘകാല ഔഷധസേവ ആവശ്യമായി വന്നവർ, കർക്കടകം, മീനം, വൃശ്ചികം ഇവ ജനന ലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
രോഹിണീശ സുധാ മൂർത്തി
സുധാധാത്ര: സുധാശനഃ
വിഷമസ്ഥാന സംഭൂതാം
പീഢാം ഹരതു മേ വിധു :
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
Copyright 2024 Neramonline.com. All rights reserved