Friday, 22 Nov 2024
AstroG.in

ആധിവ്യാധികളും തടസവും നഷ്ടവും മാറ്റുന്നതിന് അത്ഭുത നാഗമന്ത്രങ്ങൾ

മംഗള ഗൗരി
നാഗദോഷം വ്യക്തികളെ മാത്രമല്ല അവരുടെ
കുടുംബത്തെയും നശിപ്പിക്കും. ഒരു വ്യക്തിക്ക് എന്തെല്ലാം സൗഭാഗ്യങ്ങൾ ഉണ്ടെങ്കിലും സർപ്പദോഷം ബാധിച്ചാൽ അതെല്ലാം നിഷ്ഫലമാകും. നാഗദോഷവും രാഹു ദോഷവും കേതു ദോഷവും അത്ര മാരകമാണ്. സകല ഐശ്വര്യത്തോടും കൂടി ജീവിക്കുന്ന ഒരു വ്യക്തിയെ നശിപ്പിക്കാൻ സർപ്പദോഷം ഒന്നു മാത്രം മതി.

ആധിവ്യാധികൾ, നിരന്തരമായ ആപത്തുകൾ, തടസ്സം, നഷ്ടം, മാറാരോഗങ്ങൾ, ത്വക്‌രോഗങ്ങൾ, സന്താനഭാഗ്യം ഇല്ലായ്മ, വിവാഹതടസം, കടുത്ത ദാരിദ്ര്യം, കടബാദ്ധ്യത, എന്നിവയാണ് പ്രധാനപ്പെട്ട നാഗദോഷങ്ങൾ.

നാഗപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുക, നാഗർക്ക് മഞ്ഞൾ അഭിഷേകം, പാലഭിഷേകം എന്നിവ നടത്തുക തുടങ്ങിയവ വഴി ലഘുവായ നാഗദോഷങ്ങൾ മാറ്റാൻ കഴിയും. നാഗർക്ക് എണ്ണവിളക്ക് തെളിക്കുക. നൂറും പാലും കൊടുക്കുക എന്നിവയും ഗുണകരമാണ്.
കടുത്ത സർപ്പദോഷങ്ങൾക്ക് പരിഹാരമായി സർപ്പബലി
നടത്തണം. ഇതിനെല്ലാമൊപ്പം സ്വയം ചെയ്യാവുന്ന ഏറ്റവും ലളിതമായ നാഗദോഷ പരിഹാരമാണ് മന്ത്രജപം.

ഇവിടെ പറയുന്ന മൂന്ന് നാഗ മന്ത്രങ്ങൾ രാവിലെ കുളിച്ച്
ശുദ്ധിയോടെ നിത്യവും 7 പ്രാവശ്യം വീതം ജപിക്കുക. എല്ലാ ദിവസവും ജപിക്കണം. നാഗദോഷങ്ങൾ ഒരു പരിധി വരെ നീങ്ങും.

ഓം പത്മായ നമഃ
ഓം മഹാപത്മായ നമഃ
ഓം ശംഖപാലായ നമഃ

ഇവയാണ് നിത്യവും ജപിക്കേണ്ട മൂന്ന് നാഗമന്ത്രങ്ങൾ.
നാഗദോഷങ്ങൾ ഇല്ലെങ്കിലും തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാർക്ക് സർപ്പപൂജ ഐശ്വര്യം നൽകും. അതുപോലെ ആയില്യം നക്ഷത്രക്കാർ ഏത് പ്രവൃത്തി ചെയ്യുന്നതിനും മുൻപ് നാഗദേവതകളെ ഭജിക്കണം.

ഭരണി, രോഹിണി, ആയില്യം, അത്തം, പൂരം, പൂരാടം, തൃക്കേട്ട, തിരുവോണം, രേവതി നക്ഷത്രജാതർ രാഹുദശയുടെ കാലത്തും അല്ലാതെയും നാഗാരാധന നടത്തണം. ജന്മ നക്ഷത്രദിവസവും ഞായറാഴ്ചകളും നാഗാരാധനയും നാഗക്ഷേത്രദർശനവും നടത്താൻ ഉത്തമമാണ്.

ശ്രീ നാഗരാജ സ്തോത്രം
ഓം ശ്രീ നാഗരാജായ നമഃ
ഓം ശ്രീ നാഗകന്യായ നമഃ
ഓം ശ്രീ നാഗയക്ഷ്യൈ നമഃ

നവനാഗ സ്തുതി
അനന്തം വാസുകിം ശേഷം
പത്മനാഭം ച കംബലം
ശംഖപാലം ധൃതരാഷ്ട്രം
തക്ഷകം കാളിയം തഥാ
ഏതാനി നവ നാമാനി
നാഗാനി ച മഹാത്മാനം
തസ്യ വിഷഭയം നാസ്തി
സർവ്വത്രേ വിജയീ ഭവേത്

മൂല മന്ത്രം നാഗരാജാവ്
ഓം നമ: കാമരൂപിണേ മഹാബലായ
നാഗാധിപതയേ നമഃ
മൂല മന്ത്രം നാഗയക്ഷി
ഓം വിനയാ തനയേ വിശ്വ – നാഗേശ്വരി ക്ലീം
നാഗയക്ഷീ യക്ഷിണീ സ്വാഹാ നമഃ

പ്രാർത്ഥനാ മന്ത്രങ്ങൾ
1 കയാനശ്ചിത്ര ആ ഭൂവദൂതീ
സദാവൃധ: സഖാകയാ
ശചിഷ്ഠയാവൃതാ
2 അന്യഥാ ശരണം നാസ്തി
ത്വമേവ ശരണം മമ
തസ്മാത് കാരുണ്യ ഭാവേന
രക്ഷ രക്ഷ ഫണീശ്വര

Story Summary: Powerful Naga Mantras to Remove
Chronic Sarpa doshas


error: Content is protected !!