ആപത്തിൽ ആരെയും കൈവിടാത്ത ഭദ്രകാളി പ്രീതിക്ക് ഇതാ കുംഭഭരണി
തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
ആശ്രയിക്കുന്നവരെ എല്ലാം നൽകി അനുഗ്രഹിക്കുന്ന ദുഷ്ടരെ അതികഠിനമായി ശിക്ഷിക്കുന്ന ഭദ്രകാളി ഭഗവതിയെ പ്രീതിപ്പെടുത്തുവാൻ ഏറ്റവും ഉത്തമമായ ദിവസമാണ് കുംഭ മാസത്തിലെ ഭരണി നാൾ. മിക്ക കുടുംബങ്ങളുടെയും പരദേവതയായ ഭദ്രകാളി ക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ക്ഷേത്രങ്ങളുള്ളത്.
കളങ്കമില്ലാതെ മനം നിറഞ്ഞ് പ്രാർത്ഥിക്കുന്നവക്ക് അതിവേഗം അനുഗ്രഹവും നൽകുന്ന ഭഗവതിയായ ഭദ്രകാളിക്ക് അതിപ്രശസ്തവും പ്രശസ്തവുമായ ഒട്ടേറെ ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. ഇതിൽ ഏറ്റവും പ്രധാനം കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രമാണ്. എല്ലാ ഭദ്രകാളി ക്ഷേത്രങ്ങളുടെയും മൂലസ്ഥാനം ഇതാണ്.
ചെട്ടികുളങ്ങര, ചോറ്റാനിക്കര , ആറ്റുകാൽ , ശാർക്കര, മലയാലപ്പുഴ, മണ്ടയ്ക്കാട്, വെള്ളായണി, അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന്, പനയന്നാർകാവ്, ചക്കുളത്തുകാവ് ,
കൂനമ്പായിക്കുളം, കാട്ടിൽ മേക്കേതിൽ എന്നിവ ഏറെ പ്രസിദ്ധമായ ചില ഭദ്രകാളീ സന്നിധികളാണ്. ഇതിൽ മിക്ക ക്ഷേത്രങ്ങളിലും കുംഭഭരണി നാളിൽ ഉത്സവവും വിശേഷപൂജകളുമുണ്ട്. ഗുരുതി തർപ്പണത്തിനും ഈ ദിവസം വിശേഷമാണ്.
വിശ്വസിച്ച് പ്രാർത്ഥിക്കുന്ന ഏത് ആപത്തിലും കൈവിടാത്ത മാതൃഭാവമാണ് ഭദ്രകാളി. ദേവി എന്നല്ല അമ്മേ എന്നാണ് ഭക്തർ ഭദ്രകാളിയെ വിളിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ കുടുംബ ക്ഷേത്രങ്ങൾ ഉള്ളതും ഭദ്രകാളിക്കാണ്. അതിനാൽ മിക്കവരുടെയും പരദേവതയും ഭദ്രയാണ്. ഭക്തരുമായി ഏറെ ആത്മബന്ധമുള്ള ശിഷ്ട രക്ഷകയായ, അധർമ്മ സംഹാരകയായ ഭദ്രകാളിയെ ആരാധിക്കുന്നവർക്ക് വളരെ വേഗം ദുരിതങ്ങളും കഷ്ടപ്പാടുകളും ശത്രുദോഷവുമകലും. ഭദ്രകാളിയെ വഴിപാടുകൾ നടത്തി പ്രീതിപ്പെടുത്താൻ കുംഭഭരണി ദിവസം ഏറ്റവും ഉത്തമമാണ്. 2022 മാർച്ച് 7 തിങ്കളാഴ്ചയാണ് കുംഭ ഭരണി. ഈ ദിവസം കഴിയുന്നത്ര തവണ ഭദ്രകാളിയുടെ മൂലമന്ത്രം ജപിക്കുന്നത് ഭയം, ശത്രുദോഷം, ശാപ ദോഷം, ദൃഷ്ടിദോഷം എന്നിവയെല്ലാം അകറ്റുന്നതിന് നല്ലതാണ്. ഇതാണ് അമ്മയുടെ മൂലമന്ത്രം: ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈ നമഃ
അത്ഭുത ശക്തിയുള്ള മന്ത്രമാണിത്. കുംഭഭരണി മുതൽ മീന ഭരണി വരെ ഇത് നിത്യവും ജപിച്ചാൽ ദുരിതങ്ങൾ എല്ലാം ശമിക്കും. എന്നും രാവിലെയും വൈകിട്ടും ജപിക്കണം. കാര്യസിദ്ധിക്ക് വ്രതം നോറ്റ് ഭരണി നാൾ തുടങ്ങി 12, 21,41 ദിവസം തുടർച്ചയായി 48 തവണ വീതം ജപിക്കണം.
കുംഭഭരണി ദിവസം ക്ഷേത്രത്തിൽ ചെയ്യാവുന്ന ചില പ്രധാന വഴിപാടുകളുണ്ട് . ചൊവ്വ, വെള്ളി, അഷ്ടമി എന്നീ ദിവസവും ഭദ്രകാളിക്ക് വഴിപാട് നടത്താൻ ഉത്തമമാണ്.
വഴിപാടുകളും ഫലങ്ങളും:
കടും പായസം ………………. കാര്യവിജയം
പുഷ്പാഭിഷേകം …………… ഐശ്വര്യം
സഹസ്രനാമാർച്ചന ………..കാര്യവിജയം, കർമ്മലാഭം
ഭാഗ്യസൂക്താർച്ചന ……….. ഭാഗ്യവർദ്ധന
അഷ്‌ടോത്തരാർച്ചന …….. തടസനിവാരണം
ചുവന്നപട്ട് …………………….. തടസ നിവാരണം
കരിക്ക് അഭിഷേകം ………. രോഗശാന്തി
മഞ്ഞൾ അഭിഷേകം- ……..കുടുംബഭദ്രത
ചാന്താട്ടം ………………………. ശത്രുദോഷശാന്തി
കുങ്കുമാഭിഷേകം ………… ദാമ്പത്യഭദ്രത, പ്രേമസാഫല്യം
കുങ്കുമാർച്ചന- ……………. കാര്യസിദ്ധി
പനിനീരാഭിഷേകം ………. കർമ്മവിജയം
കളഭം ചാർത്ത് …………….. ധനാഭിവൃദ്ധി,
കാളീസൂക്തം …………………ശത്രുദോഷം മാറാൻ
പട്ടുംതാലിയും ………………. വിവാഹം, ദാമ്പത്യഭദ്രത
ചെമ്പരത്തിമാല …………… ദൃഷ്ടിദോഷമോചനം
എണ്ണ അഭിഷേകം ………… രോഗശാന്തി
രക്തപുഷ്പാഞ്ജലി ……… ദുരിത മോചനം
ഗുരുതിപുഷ്പാഞ്ജലി ……. ശത്രുദോഷനിവാരണം
പൂമൂടൽ ……………… ……… ദുരിതശാന്തി
തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി, +91 9447020655
Story Summary: Significance of Kumbha Bharani & Bhadrakali Moola Mantram
Copyright 2022 Neramonline.com. All rights reserved