Friday, 22 Nov 2024
AstroG.in

ആരോഗ്യത്തിനും രോഗശാന്തിക്കും ശിവരാത്രി മുതൽ 21 ദിവസം

ക്ഷിപ്രപ്രസാദിയായ ശിവഭഗവാന്റെ അനുഗ്രഹം നേടാൻ  ഏറ്റവും നല്ല ദിവസം ശിവരാത്രിയാണ്. ശിവരാത്രി ദിവസം ചെയ്യുന്ന ഏത് പൂജയും പെട്ടെന്ന് ഫലിക്കും. അവ ഐശ്വര്യദായകമാണ്; ദുഃഖനിവാരകമാണ്.ലോകം മുഴുവന്‍ ജയിക്കാന്‍ രാവണന് സാധിച്ചത് ശിവന്റെ അനുഗ്രഹം കൊണ്ടാണത്രേ. ശിവനെ തപസ്‌ ചെയ്ത് പ്രീതിപ്പെടുത്തി ചന്ദ്രഹാസം എന്ന വാള്‍ സ്വന്തമാക്കുകയും ഇതിലൂടെ ദേവന്മാരെയും മനുഷ്യരെയും ജയിക്കുകയും ചെയ്തു എന്ന് ഐതിഹ്യം. ആജ്ഞനേയസ്വാമി ലങ്കയെ ദഹിപ്പിച്ചപ്പോഴും ശിവാനുഗ്രഹത്താല്‍ ലോകം പഴയതുപോലെ സൃഷ്ടിക്കപ്പെട്ടു.  ശ്രീരാമചന്ദ്രൻ സമുദ്രതീരത്ത് ശിവനെ പൂജിച്ച്  തൃപ്തിപ്പെടുത്തിയാണ് ലങ്കയില്‍ സേതുബന്ധനം പോലും നടത്തിയത്. ശ്രീകൃഷ്ണ ഭഗവാനും ശിവന്റെ ഭക്തനായിരുന്നു.

രോഗശാന്തിക്കും, ആരോഗ്യസിദ്ധിക്കും ഉപകരിക്കുന്ന ശിവ മന്ത്രമായ മൃത്യുഞ്ജയ നാമാവലി ജപിച്ചു തുടങ്ങാൻ പറ്റിയ ദിവസമാണ്  ശിവരാത്രി. മൃത്യുഞ്ജയ മൂര്‍ത്തിയെ പ്രീതിപ്പെടുത്തുന്ന ഇനി പറയുന്ന  മന്ത്രങ്ങള്‍ രാവിലെ കുളിച്ച് ശിവക്ഷേത്രദര്‍ശനം നടത്തി ജപം തുടങ്ങണം. ഈ നാമാവലി നെയ്‌വിളക്കിന് മുമ്പിലിരുന്ന് ദിവസവും 5 പ്രാവശ്യം ജപിക്കണം. ഇങ്ങനെ ശിവരാത്രിക്കു തുടങ്ങി 21 ദിവസം ജപിക്കുക. ഇതിന്  വ്രതനിഷ്ഠ നിര്‍ബന്ധമില്ല. മന്ത്രോപദേശവും ആവശ്യമില്ല. ഫെബ്രുവരി 21 വെള്ളിയാഴ്ചയാണ് ശിവരാത്രി.  

ഓം മൃത്യുരൂപിണേ നമ:

ഓം മൃത്യുഗായാത്മനേ നമ:

ഓം സഞ്ജീവനീഘോഷായ നമ:

ഓം സദാഹാരായ ഹ്രീം നമ:

ഓം സദാശിവായ നമ:

ഓം നീലകണ്ഠായ ഹ്രീം നമ:

ഓം നീലഗ്രീവായ ഹ്രീം നമ:

ഓം മൃത്യുഞ്ജയായ നമ:

ഓം മരീചയേ നമ:

ഓം സപ്തര്‍ഷയേ ഹ്രീം ജൂം സ:നമ:

ഓം രോചകാത്മനേ നമ:

ഓം നീലകാളായ നമ:

ഓം ശശ്വത് പ്രസന്നാത്മനേ നമ:

ഓം അഷ്ടമീ സേവ്യായ നമ:

ഓം ഭൈരവ പ്രിയായ നമ:

ഓം ഋഗ്വേദ മാര്‍ഗ്ഗായ നമ:

ഓം ജ്ഞാന നിരതായ നമ:

ഓം ശശ്വത് സ്വരൂപമണ്ഡലായ നമ:

ഓം കാമദായിനേ നമ:

ഓം ഋഷഭേശ്വരായ നമ:

ഓം സുസത്വായ നമ:

ഓം വേദാശ്വായ നമ:

ഓം പ്രയുക്ത മാര്‍ഗ്ഗാത്മനേ നമ:

ഓം ഓങ്കാരേശ്വരായ നമ:

ഓം ഷണ്മുഖ പ്രിയായ നമ:

ഓം ഷഡംഗുല മാത്രേ നമ:

ഓം വംശരൂപിണേ നമ:

ഓം സുനന്ദായ നമ:

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി

+91 9447020655

error: Content is protected !!