ആരോഗ്യവും സർവ്വസൗഭാഗ്യങ്ങളും
പ്രദാനം ചെയ്യും സൂര്യകവച സ്തോത്രം
എം. നന്ദകുമാർ, റിട്ട. ഐ എ എസ്
ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ, എപ്പോഴും ക്ഷീണം മനസിന് സുഖമില്ലായ്ക തുടങ്ങിയ ശാരീരിക – മാനസിക വിഷമതകൾ പരിഹരിക്കുന്നതിന് സൂര്യകവച സ്തോത്ര
ജപം വളരെയേറെ ഫലപ്രദമാണ്. സർവ്വ രോഗഹരം ആണിത്. പതിവായി തെറ്റുകൂടാതെ ജപിക്കുക. മികച്ച ആരോഗ്യവും സർവ്വസൗഭാഗ്യങ്ങളും ഇത് പ്രദാനം ചെയ്യും. സുഖം, സമൃദ്ധി, ദീർഘായുസ്, രോഗവിമുക്തി ഇവയാണ് യാജ്ഞവൽക്യ വിരചിതമായ സൂര്യകവച പാരായണം നൽകുന്ന ജപഫലങ്ങൾ. പ്രഭാതവേളയിൽ കുളിച്ച് ശരീരശുദ്ധി വരുത്തിയശേഷം കുറഞ്ഞത് 108 തവണ വീതം ജപിക്കുക. മഹാവ്യാധികൾ പോലും ശമിക്കുമെന്ന് ആചാര്യന്മാർ പറയുന്നു:
സൂര്യകവച സ്തോത്രം
ശൃണുഷ്വ മുനിശാർദ്ദൂല! സൂര്യസ്യ കവചം ശുഭം
ശരീരാരോഗ്യദം ദിവ്യം സർവസൗഭാഗ്യദായകം
ദേദീപ്യമാനമുകുടം സ്ഫുരൻമകരകുണ്ഡലം
ധ്യാത്വാ സഹസ്രകിരണം സ്തോത്രമേതദുദീരയേൽ
ശിരോമേ ഭാസ്‌കര: പാതു ലലാടം മേയമിതദ്യുതി:
നേത്രേ ദിനമണി: പാതു ശ്രവണവാസരേശ്വര:
ഘ്രാണം ഘർമ്മഘൃണി പാതുവദനം വേദവാഹന:
ജിഹ്വാം മേ മാനദ: പാതു കണ്ഠം മേ സുരവന്ദിതം.
സ്‌കന്ധൗ പ്രഭാകര: പാതുവക്ഷ: പാതുജനപ്രിയ:
പാതു പാദൗ ദ്വാദശാത്മാ സർവ്വാംഗം സകലേശ്വര:
ഫലശ്രുതി
സൂര്യരക്ഷാത്മകം സ്തോത്രം
ലിഖിത്വാഭൂർജ്ജപത്രകേ
ദധാതി യ: കരേ തസ്യ വശഗാ: സർവ്വസിദ്ധയ:
സുസ്‌നാതോ യോ ജപേൽ സമ്യഗ്യേധീതേ
സ്വസ്ഥമാനസ: സരോഗമുക്തോ ദീർഘായു:
സുഖം പുഷ്ടിഞ്ച വിന്ദ്യതി.
എം. നന്ദകുമാർ, റിട്ട. ഐ എ എസ്
(റിട്ട. ഐ എ എസ് ഉദ്യോഗസ്ഥനും പ്രസംഗകനും ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും മികച്ച അസ്ട്രോളജറും സംഖ്യാശാസ്ത്രത്തിലും ഹസ്തരേഖാ ശാസ്ത്രത്തിലും മഹാപണ്ഡിതനുമായ ശ്രീ എം. നന്ദകുമാറുമായി ഇപ്പോൾ വീഡിയോ കൺസൾട്ടേഷന് സൗകര്യമുണ്ട്. ഗൂഗിൽ പ്ലേ സ്റ്റോറിൽ നിന്നും AstroG എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക.)
Story summary: The most powerful Soorya Kavacha Sthothram for removing illness and achieving good health
Copyright 2022 Neramonline.com. All rights reserved
Excellent. Very useful for daily use.