Sunday, 6 Oct 2024
AstroG.in

ആർക്കും അതിവേഗം ധനാഭിവൃദ്ധിക്ക് വ്രതം വേണ്ടാത്ത 7 മന്ത്രങ്ങൾ

ജ്യോതിഷാചാര്യൻ കെ. ദേവീദാസ്
ധനത്തിന്റെ അധിപതിയായ കുബേര മൂർത്തിയെ ഉപാസിച്ചാൽ സമ്പൽ സമൃദ്ധി ഉണ്ടാകും.
പുലസ്ത്യമഹർഷിയുടെ പുത്രൻ വിശ്രവസിന്റെയും ഭരദ്വാജ പുത്രി ദേവർണ്ണിയുടെയും മകനായതിനാൽ വൈശ്രവണൻ എന്നും കുബേരൻ അറിയപ്പെടുന്നു. അസുരന്മാർ ഉപേക്ഷിച്ച ലങ്കാപുരത്തിന്റെ അധിപതി കുബേരൻ ആയിരുന്നു. ബ്രഹ്‌മാവ് സമ്മാനിച്ച ഈ മായാനഗരം സഹോദരൻ രാവണൻ കുബേരനിൽ നിന്നും തട്ടിയെടുത്തു. പിന്നീട് ശിവഭഗവാന്റെ കൃപയാൽ കൈലാസത്തിന് സമീപം അളകാപുരി എന്നൊരു നഗരം സൃഷ്ടിച്ച് സമ്പൽ സമൃദ്ധിയുടെ ദേവനായി, യക്ഷന്മാരുടെ രാജാവായി വൈശ്രവണൻ അവിടെ വാഴുന്നു. കുബേര പൂജയ്ക്ക് വിശേഷപ്പെട്ട ദിനങ്ങൾ പൗർണ്ണമി, വെള്ളിയാഴ്ച, തിങ്കളാഴ്ച, പഞ്ചമി, നവമി എന്നിവയാണ്. ജപാരംഭത്തിനും ഈ ദിനങ്ങളാണ് ഉത്തമം. നിശ്ചിത ദിവസങ്ങളിൽ കുബേര പ്രീതിക്ക് പ്രത്യേകം ആചാരാനുഷ്ഠാനങ്ങൾ നടത്തുന്നതിലും നല്ലത് നിത്യാരാധനയാണ്. അതിലൂടെ പെട്ടെന്ന് ഫലസിദ്ധിയുണ്ടാകും എന്ന് വിശ്വസിക്കുന്നു.
കുബേരമന്ത്രങ്ങൾ ജപിക്കുന്നതിന് മന്ത്രോപദേശവും വ്രതനിഷ്ഠയുമൊന്നും ആവശ്യമില്ല.

എത്ര ദരിദ്രരാണെങ്കിലും പതിവായി കുബേര മന്ത്രം ജപിച്ചാൽ ധനികരാകാം. ധനനഷ്ടവും കുബേരൻ തടയും. നിത്യേന 108 തവണയാണ് മന്ത്രം ജപിക്കേണ്ടത്. 21 ദിവസം തുടർച്ചയായി രാവിലെയും വൈകിട്ടും ജപിച്ചാൽ വളരെ നല്ലത്. ഒരു തവണ 21 ദിവസം ജപം പൂർത്തിയാക്കിയാൽ അടുത്ത ആവർത്തി തുടങ്ങുക. ജപവേളയിൽ വേണമെങ്കിൽ താമരപ്പൂവ് അർച്ചന ചെയ്യാം. അഷ്ടദിക് പാലകരിൽ ഒരാളായ കുബേരൻ വടക്ക് പടിഞ്ഞാറ് ദിക്കിന്റെ അധിപതിയാണ്. അതിനാൽ വടക്കുപടിഞ്ഞാറ് നോക്കിയിരുന്ന് വേണം കുബേരനെ ആരാധിക്കേണ്ടത്. കുളിച്ച് ശുഭവസ്ത്രധാരിയായി പായോ കമ്പിളിയോ വിരിച്ചിരുന്ന് വിളക്ക് കൊളുത്തി
കുബേര മന്ത്രങ്ങൾ ചൊല്ലണം. നല്ല വസ്ത്രങ്ങൾ ധരിച്ച് വൃത്തിയുള്ള സ്ഥലത്തിരുന്ന് മാത്രമേ കുബേരനെ പൂജിക്കാവൂ എന്ന് നിർബ്ബന്ധമാണ്.

മന്ത്രശാസ്ത്രത്തിൽ കുബേരൻ ശൈവമാണ്. അതിനാൽ എത് കുബേര മന്ത്രം ജപിക്കും മുൻപും ശിവമന്ത്രം ജപിക്കണം. 108 തവണ പഞ്ചാക്ഷരി ജപിക്കുകയാണ് ഉത്തമം. ജപവേളയിൽ തികഞ്ഞ ഏകാഗ്രത പുലർത്തുക.

കുബേര മന്ത്രം
1. ഓം യക്ഷായ കുബേരായ നമഃ
2. ഓം കുബേര മൂർത്തേ നമഃ

കുബേര ധനമന്ത്രം
ഓം ശ്രീം ഓം ഹ്രീം ശ്രീം ഓം
ഹ്രീം ശ്രീം ക്ലീം
വിത്തേശ്വരായ നമഃ
(108 തവണ ജപിക്കുക)

വൈശ്രവണ മഹാമന്ത്രം

ചന്ദസ്
വിശ്രവാ: ഋഷി: ബൃഹതീച്ഛന്ദ:
ശിവ മിത്രോ ധനേശ്വരോ ദേവതാ
ധ്യാനം
മനുജ വാഹ്യ വിമാന വരസ്ഥിതം
ഗരുഡരത്ന നിഭം നിധിനായകം
ശിവസംഖം മകുടാദി വിഭൂഷിതം
വരഗദെ ദധതം ഭജതുന്ദിലം
മന്ത്രം
യക്ഷായ കുബേരായ
വൈശ്രവണായ
ധനധാന്യാധിപതയേ
ധനധാന്യസമൃദ്ധിം മേ
ദേഹി ദദാപയ സ്വാഹാ
(108 തവണ ജപിക്കുക)

മഹാലക്ഷ്മി കുബേര മന്ത്രം
ഓം ശ്രീം മഹാലക്ഷ്മ്യെ ച
വിദ്മഹേ വിഷ്ണുപത്ന്യേ ച ധീമഹി
തന്നോ ലക്ഷ്മി പ്രചോദയാത്

കുബേര ധനപ്രാപ്തി മന്ത്രം
ഓം ശ്രീം ഹ്രീം ക്ലീം
ശ്രീം ക്ലീം വിത്തേശ്വരായ നമഃ

കുബേര ഗായത്രി
ഓം യക്ഷരാജായ വിദ്മഹേ
വൈശ്രവണായ ധീമഹി
തന്നോ കുബേര പ്രചോദയാത്

ജ്യോതിഷാചാര്യൻ കെ. ദേവീദാസ്
+91 8848873088

error: Content is protected !!