Friday, 20 Sep 2024
AstroG.in

ആർക്കെല്ലമാണ് ഇപ്പോൾ ശനിദോഷം; വീഡിയോ കാണാം, അയ്യപ്പ പൂജ ചെയ്യാം

ജീവിതത്തിൽ ശനിദോഷം വളരെയധികം ക്ലേശങ്ങൾ, അലച്ചിലുകൾ ദു:ഖങ്ങൾ, ദുരിതങ്ങൾ, അസുഖങ്ങൾ ഇവയെല്ലാം സൃഷ്ടിക്കാറുണ്ട്. കണ്ടക ശനി, അഷ്ടമ ശനി ഏഴര ശനി, ശനി ദശ, ശനി അപഹാരം തുടങ്ങിയവയാണ് പ്രധാന ശനിദോഷങ്ങൾ. ഇവയിൽ നിന്നെല്ലാം മോചനം നേടുന്നതിന് ഏറ്റവും ഉത്തമമാണ് അയ്യപ്പപ്രീതി. മണ്ഡല -മകരവിളക്ക് കാലത്ത് സാക്ഷാൽ കലിയുഗവരദനെ, ശബരിഗിരീശനെ മനസിരുത്തി പ്രാർത്ഥിച്ചാൽ മിക്ക ശനിദോഷങ്ങളും ഒഴിഞ്ഞു പോകും. ആർക്കെല്ലാമാണ് ഇപ്പോൾ ശനിദോഷം? ആരെല്ലാമാണ് ദോഷപരിഹാരം ചെയ്യേണ്ടത് ? വേണ്ട രീതിയിൽ ദോഷപരിഹാരം പരിഹാരം ചെയ്താൽ എന്താണ് മെച്ചം? പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ഇപ്പോൾ ശനിദോഷമുള്ള രാശികളും നക്ഷത്രങ്ങളും വെളിപ്പെടുത്തുന്നു. ഒരോരുത്തരും നടത്തേണ്ട പ്രാർത്ഥനകളെക്കുറിച്ചും പറഞ്ഞു തരുന്നു. ആർക്കാണ് ഇപ്പോൾ ശനിദോഷമെന്നും എന്തെല്ലമാണ് പരിഹാരങ്ങൾ എന്നും മനസിലാക്കി  പരിഹാരം ചെയ്യുക. ആചാര്യന്റെ ഉപദേശം  എല്ലാവർക്കും ഉപകരിക്കുക തന്നെ ചെയ്യും.  ഭക്തജനങ്ങൾക്ക്  പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ പ്രസ് ചെയ്യുക. 

https://m.youtube.com/channel/UCFsbg8xBbicWl-ll8HaIxVg 

– ഈ വീഡിയോ ഷെയർ ചെയ്ത്  പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. ഈ വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!