ആർക്കെല്ലാമാണ് സർപ്പദോഷം?
തിരിച്ചറിഞ്ഞാൽ പരിഹാരം എളുപ്പം
സർപ്പാരാധനയ്ക്ക് ഏറ്റവും ശ്രേഷ്ഠമായ ദിവസമാണ്കന്നിമാസത്തിലെ ആയില്യം. നാഗരാജാവിന്റെ തിരുനാളായ ഈ ദിവസത്തെ നാഗാരാധനയ്ക്ക് വിശേഷ ഫലം ലഭിക്കും. ഈ ദിവസം എല്ലാ ക്ഷേത്രങ്ങളിലും നാഗരാജാവിന് പ്രത്യേക പൂജകളും, സർപ്പബലിയും വഴിപാടുകളും ഉണ്ടാകും. സർപ്പദോഷങ്ങൾ അകലാൻ അന്ന് ആയില്യപൂജ തൊഴുത് വഴിപാടുകൾ നടത്തുക ഉത്തമപരിഹാരമാണ്. കന്നിയിലെ ആയില്യത്തിന്റെ പ്രത്യേകതകളും ഈ ദിവസം നടത്തേണ്ട വഴിപാടുകളുംപൂജകളും രാഹു – കേതു ദോഷങ്ങൾ മാറാൻ ചെയ്യേണ്ട ഉപാസനകളും ഏതെല്ലാം നക്ഷത്ര ജാതരാണ് പ്രത്യേകമായി നാഗദേവതകളെ ഭജിക്കേണ്ടത് എന്നുംജാതകം പരിശോധിച്ച് പ്രതിവിധികൾ നടത്തേണ്ട ആവശ്യകതയും നാഗദോഷ പരിഹാരത്തിന് ഉത്തമമായദിവസങ്ങളും സർപ്പദോഷം അകലാൻ ജപിക്കേണ്ട അഷ്ടനാഗ മന്ത്രവുമെല്ലാം ബ്രഹ്മശ്രീ ഗോപകുമാരൻ പോറ്റി പറഞ്ഞു തരുന്ന വീഡിയോ ശ്രദ്ധിച്ച് കേട്ട് പ്രയോജനപ്പെടുത്തുക. തിരുവനന്തപുരം അനന്തൻകാട് നാഗരാജ ക്ഷേത്രം മേൽശാന്തിയാണ് ഗോപകുമാരൻ പോറ്റി. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ: