Friday, 22 Nov 2024
AstroG.in

ഇടവ സംക്രമം തിങ്കളാഴ്ച പകൽ 11: 44 ന് ; പൂജാമുറിയിൽ ദീപം തെളിച്ച് പ്രാർത്ഥിക്കുക

ജ്യോതിഷരത്നം വേണു മഹാദേവ്

മേടംരാശിയിൽ നിന്ന് സൂര്യൻ ഇടവം രാശിയിലേക്ക് പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് ഇടവ സംക്രമം. 1198 ഇടവം 1, 2023 മെയ് 15 തിങ്കളാഴ്ച രാവിലെ 11:44 മണിക്ക് ഉത്തൃട്ടാതി നക്ഷത്രത്തിന്റെ ഒന്നാം പാദത്തിൽ മീനക്കൂറിൽ ചന്ദ്രൻ നിൽക്കുന്ന സമയത്തുള്ള ഈ സൂര്യസംക്രമം നക്ഷത്രം, തിഥി, ദിവസം എന്നിവയെല്ലാം നല്ലതായതിനാൽ പൊതുവേ അനുകൂലമായിരിക്കും. സൂര്യദേവൻ ഇടവം രാശിയിലേക്ക് പകരുന്ന വിശിഷ്ട മുഹൂർത്തം ഇക്കുറി മിക്ക ക്ഷേത്രങ്ങളും തുറന്നിരിക്കുന്ന ഉച്ചയോടടുത്ത സമയത്തായതിനാൽ അപ്പോൾ തന്നെ സംക്രമപൂജ നടക്കും. വീട്ടിൽ പൂജാമുറിയിൽ ഈ സമയം ദീപം തെളിക്കുന്നത് പുണ്യപ്രദമാണ്.

സൂര്യൻ സ്ഥിര രാശിയായ ഇടവത്തിലെത്തുന്നതിനാൽ ഈ സംക്രമം വിഷ്ണുപദി പുണ്യകാലമാണ്. ശത്രുവായ ശുക്രന്റെ ക്ഷേത്രത്തിലേക്കുള്ള മാറ്റം കാരണം സൂര്യന് ബലം കുറയും. പക്ഷേ ഗോചരാൽ ഇടവത്തിലെ സൂര്യൻ മീനം, ധനു, ചിങ്ങം, കർക്കടകം കൂറുകളിൽ ജനിച്ചവർക്ക് ഗുണം ചെയ്യും. എന്നാൽ ഇടവം, തുലാം, മിഥുനം കൂറിൽ ജനിച്ചവർക്ക് ദോഷം വർദ്ധിക്കും. ദോഷപരിഹാരമായി ഇവർ പ്രത്യേകം വഴിപാടുകൾ നടത്തണം. ഈ സംക്രമം കാരണം മേടം, കന്നി, വൃശ്ചികം, മകരം, കുംഭം രാശിയിൽ
ജനിച്ചവർക്ക് ദോഷഫലങ്ങളാകും കൂടുതൽ ലഭിക്കുക. ശിവ പഞ്ചാക്ഷരി, ആദിത്യഹൃദയം എന്നിവ ജപിക്കുന്നത് ദോഷശാന്തിക്ക് നല്ലതാണ്.
ജ്യോതിഷരത്നം വേണു മഹാദേവ്

  • 91 9847475559
    Story Summary: Importance of Edava Ravi Sankraman


error: Content is protected !!