ഇതിലെ ഒരേ ഒരു ശ്ലോകം ജപിച്ചാൽ മതി ഏത് ആപത്തിൽ നിന്നും ദുര്‍ഗ്ഗാ ദേവി കരകയറ്റും
മംഗള ഗൗരി
കഠിനമായ ആപത്തുകൾ ദുഃസ്സഹമായ ദുഃഖങ്ങൾ എന്നിവ കാരണം ജീവിതം ക്ലേശകരമാകുന്ന സന്ദർഭങ്ങളിൽ ആപദുദ്ധാരക ദുര്‍ഗ്ഗാ സ്തോത്രം പതിവായി ജപിച്ചാൽ അപാരമായ മന:ശാന്തിയും ഗൃഹത്തിൽ സമാധാനവും കൈവരും. സിദ്ധേശ്വരീ തന്ത്രത്തിൽ ഉൾക്കൊള്ളുന്ന ഈ സ്തോത്രത്തിൽ എട്ട് ശ്ലോകങ്ങളുണ്ട്. ഉമാമഹേശ്വര സംവാദ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ദുർഗ്ഗാ ആപദുദ്ധാരക സ്തോത്രം ഏത് ആപത്തിൽ നിന്നും നമ്മെ കരകയറ്റാനുതകും. ഇതിലെ ഏതെങ്കിലും ഒരു ശ്ലോകം മാത്രം ജപിച്ചാൽ പോലും അത്ഭുത ഫലസിദ്ധിയുണ്ടാകുമെന്ന് സ്തോത്രത്തിൽ തന്നെ പറയുന്നുണ്ട്. ദിവസവും ഒരു തവണയെങ്കിലും ചൊല്ലണം. അങ്ങനെ ചെയ്താൽ എത്ര ഘോരമായ സങ്കടത്തിൽ നിന്നും മോചിപ്പിക്കപ്പെടുമെന്നതിന് സംശയം വേണ്ട. ഇത് ചെല്ലുന്നതു കൊണ്ട് ഭൂമിയിൽ എന്തു തന്നെയും സാധിക്കും. ഒറ്റശ്ലോകമോ എല്ലാം കൂടിയോ ചൊല്ലുന്നവർ എല്ലാ പാപങ്ങളും നശിച്ച് പരമപദം പ്രാപിക്കും. മൂന്ന് സന്ധ്യകളിലും ഇത് ചൊല്ലാവുന്നതാണ്. സ്തോത്രങ്ങളിൽ രാജാവാണിത് എന്നാണ് പറയുന്നത് :
1
നമസ്തേ ശരണ്യേ ശിവേ സാനുകമ്പേ
നമസ്തേ ജഗദ് വ്യാപികേ വിശ്വരൂപേ
നമസ്തേ ജഗദ് വന്ദ്യപാദാരവിന്ദേ
നമസ്തേ ജഗത്താരിണി ത്രാഹി ദുര്‍ഗ്ഗേ
2
നമസ്തേ ജഗച്ചിന്ത്യമാനസ്വരൂപേ
നമസ്തേ മഹായോഗിനി ജ്ഞാനരൂപേ
നമസ്തേ നമസ്തേ സദാനന്ദരൂപേ
നമസ്തേ ജഗത്താരിണി ത്രാഹി ദുര്‍ഗ്ഗേ
3
അനാഥസ്യ ദീനസ്യ തൃഷ്ണാതുരസ്യ
ഭയാര്‍ത്തസ്യ ഭീതസ്യ ബദ്ധസ്യ ജന്തോഃ
ത്വമേകാ ഗതിര്‍ദ്ദേവി നിസ്താരകര്‍ത്രീ
നമസ്തേ ജഗത്താരിണി ത്രാഹി ദുര്‍ഗ്ഗേ
4
അരണ്യേ രണേ ദാരുണേ ശുത്രുമദ്ധ്യേ
അനലേ സാഗരേ പ്രാന്തരേ രാജഗേഹേ
ത്വമേകാ ഗതിര്‍ദ്ദേവി നിസ്താരനൗകാ
നമസ്തേ ജഗത്താരിണി ത്രാഹി ദുര്‍ഗ്ഗേ
5
അപാരേ മഹാദുസ്തരേത്യന്തഘോരേ
വിപത്സാഗരേ മജ്ജതാം ദേഹഭാജാം
ത്വമേകാ ഗതിര്‍ദ്ദേവി നിസ്താര ഹേതുഃ
നമസ്തേ ജഗത്താരിണി ത്രാഹി ദുര്‍ഗ്ഗേ
6
നമശ്ചണ്ഡികേ ചണ്ഡദുർദ്ദണ്ഡലീലാ –
സമുത്ഖണ്ഡിതാ ഖണ്ഡിതാശേഷശത്രോ
ത്വമേകാ ഗതിര്‍ദ്ദേവി നിസ്താരബീജം
നമസ്തേ ജഗത്താരിണി ത്രാഹി ദുര്‍ഗ്ഗേ
7
ത്വമേവാഘഭാവാധൃതാ സത്യവാദി –
ന്യജാതാജിതാക്രോധനൈ: ക്രോധനിഷ്ഠാ
ഇഡാ പിംഗലാ ത്വം സുഷുമ്നാ ച നാഡീ
നമസ്തേ ജഗത്താരിണി ത്രാഹി ദുര്‍ഗ്ഗേ
8
നമോ ദേവി ദുര്‍ഗ്ഗേ ശിവേ ഭീമനാദേ
സരസ്വത്യരുന്ധത്യമോഘ സ്വരൂപേ
വിഭൂതിഃ ശചി കാളരാത്രി: സതീ ത്വം
നമസ്തേ ജഗത്താരിണി ത്രാഹി ദുര്‍ഗ്ഗേ
9
ശരണമസി സുരാണാം സിദ്ധവിദ്യാധരാണാം
മുനിമനുജപശൂനാം ദസ്യുഭിസ്ത്രാസിതാനാം
നൃപതിഗൃഹഗതാനാം വ്യാധിഭിഃ പീഡിതാനാം
ത്വമസി ശരണമേകാ ദേവി ദുര്‍ഗ്ഗേ പ്രസീദ
10
ഇദം സ്തോത്രം മയാ പ്രോക്തമാപദുദ്ധാരഹേതുകം
ത്രിസന്ധ്യമേക സന്ധ്യം വാ പഠനാത് ഘോരസങ്കടാൽ
11
മുച്യതേ നാത്ര സന്ദേഹാ ഭുവി സ്വർഗ്ഗ രസാതലേ
സർവം വാ ശ്ലോകമേകം വാ യ: പഠേത് ഭക്തിമാൻ സദാ
12
സ സർവം ദുഷ്കൃതം തൃക്ത്വാ പ്രാപ്നോതി പരമം പദം
പഠനാദസ്യ ദേവേശി കിം ന സിദ്ധ്യതി ഭൂതലേ
13
സ്തവരാജ മിദം ദേവി സംക്ഷേപാത് കഥിതം മയാ
മംഗള ഗൗരി
Story Summery: Aapaduddharaka Durga Sthothram: Significance and Lyrics