Monday, 25 Nov 2024
AstroG.in

ഇത് ജപിച്ചാൽ ദാരിദ്ര്യം ബാധിക്കില്ല;
ധനസമൃദ്ധി നേടി രക്ഷപ്പെടാം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ദാരിദ്ര്യം മാറുന്നതിന് നിത്യവും ജപിക്കാവുന്ന പ്രത്യേക മന്ത്രമാണ് വൈശ്രവണ മഹാമന്ത്രം. ധനത്തിന്റെ അധിപനാണ് കുബേരൻ. സമ്പദ്‌ സമൃദ്ധിയുടെ ഈശ്വരഭാവം. ആശ്രയിക്കുന്നവർക്ക് എല്ലാ ഐശ്വര്യവും നൽകുന്ന മൂർത്തി. ശിവനെ പ്രീതിപ്പെടുത്തിയാണ് കുബേരന് സമൃദ്ധി ലഭിച്ചത്. ഗണപതിയാണ് ധനം പകുത്ത് കുബേരനും ലക്ഷ്മിദേവിക്കും നൽകിയത്. അതിനാൽ കുബേരനെ ഭജിക്കുന്നവർ ശിവനെയും തീർച്ചയായും പ്രീതിപ്പെടുത്തണം. അതിനു വേണ്ടി എത് കുബേരമന്ത്രവും ജപിക്കുന്നതിന് മുമ്പ് ഓം നമഃ ശിവായ എന്ന പഞ്ചാക്ഷരമന്ത്രം 108 പ്രാവശ്യം ജപിക്കണം. ശിവ ഭഗവാനെ അവഗണിക്കുന്നവർക്ക് കുബേരമന്ത്രങ്ങൾ ഫലിക്കില്ല.

ശുദ്ധിയുള്ള, വൃത്തിയുള്ള, വെളുത്ത വസ്ത്രം ധരിച്ചേ കുബേരമന്ത്രം ജപിക്കാൻ പാടുള്ളൂ. വളരെ വൃത്തിയുള്ള സ്ഥലത്ത് വടക്കുദിക്കിലേക്ക് തിരിഞ്ഞിരുന്നാണ് ജപിക്കേണ്ടത്. പൗർണ്ണമി, വെള്ളിയാഴ്ച, തിങ്കളാഴ്ച, നവമി, പഞ്ചമി, ദിനങ്ങളാണ് കുബേര പൂജയ്ക്ക് പ്രധാനം. ഈ ദിവസങ്ങൾ കുബേര മന്ത്രജപാരംഭത്തിനും ഉത്തമമാണ്.

താഴെ ചേർത്തിരിക്കുന്നതാണ് കുബേരമൂർത്തിയുടെ ധ്യാനശേ്‌ളാകം. എന്നും രാവിലെ കുളിച്ച് പൂജാമുറിയിൽ ഇരുന്ന് മനോഹരവും ദിവ്യവുമായ, സ്വർണ്ണരത്ന വിമാനത്തിൽ ഇരിക്കുന്ന കുബേരമൂർത്തി രൂപം നന്നായി മനസിൽ ചിന്തിച്ചുറപ്പിക്കുക. ശേഷം ധ്യാനശ്ലോകം മൂന്നു പ്രാവശ്യം ജപിക്കുക. തുടർന്ന് വൈശ്രവണ മഹാമന്ത്രം 64 പ്രാവശ്യം ജപിക്കണം. ഈ നിഷ്ഠ പിൻതുടരുന്നവരെ ദാരിദ്ര്യം ബാധിക്കില്ല. എത്ര മോശം സാമ്പത്തിക സ്ഥിതിയിൽ നിൽക്കുന്നവർക്കും ഇതിലൂടെ ധനസമൃദ്ധി നേടി രക്ഷപ്പെടാം. മന്ത്രോപദേശവും വ്രതനിഷ്ഠയും നിർബന്ധമില്ല. നെയ്‌വിളക്ക് കൊളുത്തി പ്രാർത്ഥിക്കണം.

ധ്യാനശ്ലോകം
മനുജവാഹ്യവിമാനവരസ്ഥിതം
ഗരുഡരത്‌നനിഭം നിധിനായകം
ശിവസഖം മകുടാദി വിഭൂഷിതം
വരഗദെ ദധതം ഭജതുന്ദിലം

വൈശ്രവണ മഹാമന്ത്രം
ഓം യക്ഷായ കുബേരായ
വൈശ്രവണായ
ധനധാന്യാധിപതയേ
ധനധാന്യരത്‌നസമൃദ്ധിം മേ
ദേഹി ദദാപയ സ്വാഹാ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 094-470-20655

Story Summary: Importance and Benefits of Kubera Mantra Recitation


error: Content is protected !!