Sunday, 22 Sep 2024
AstroG.in

ഇപ്പോൾ ശനിദോഷ പരിഹാരം ചെയ്യേണ്ടത് ഇവർ

ശനിദോഷം നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും തിരിച്ചടിയുണ്ടാക്കും. ജാതകവശാല്‍ ശനിയുടെ ദശാപഹാരങ്ങളാണ് ശനിദോഷം കഠിനമാകുന്ന ഒരു സമയം. മറ്റൊന്ന് ഗോചരാലുള്ള ഏഴരശനി, കണ്ടകശനി, അഷ്ടമശനി കാലമാണ്. ഏഴരശനി കാലമെന്ന് പറയുന്നത് ജനിച്ച കൂറിലും അതിന്‌  മുന്‍പും പിന്‍പുമുള്ള രാശികളിലും ശനി സഞ്ചരിക്കുന്ന കാലം. കണ്ടകശനി 4,7,10 രാശികളില്‍ ശനിയെത്തുന്ന സമയം. അഷ്ടമ ശനി എട്ടില്‍ സഞ്ചരിക്കുന്ന നാളുകള്‍. 2022 ഏപ്രിൽ 28 വരെ ശനി മകരം രാശിയിലാണ്. അതിനാൽ ഇപ്പോൾ തുലാം, കർക്കടകം, മിഥുനം, മേടം കൂറുകാർ കണ്ടക ശനിയുടെയോ അഷ്ടമശനിയുടെയോ പിടിയിലാണ്. ധനു, മകരം, കുംഭം കൂറിൽ ജനിച്ചവരാകട്ടെ ഏഴര ശനി ദോഷവും അനുഭവിക്കുന്നു. ഇവർ ഇക്കാലത്ത് ശനീശ്വരനെയോ അയ്യപ്പസ്വാമിയേയോ ഭജിക്കുക വഴി ശനിദോഷങ്ങള്‍ അകലും. ശനിദോഷകാലത്ത് കടബാധ്യത, അനാരോഗ്യം, ദുരിതം, മരണം, അപകടം, മനപ്രയാസം എന്നിവയെല്ലാം സംഭവിച്ചേക്കാം.

ശനി ചാരവശാല്‍ അനിഷ്ട സ്ഥാനങ്ങളില്‍ കൂടി സഞ്ചരിച്ചാല്‍ തൊഴില്‍രംഗത്തെ പ്രതികൂലമായി ബാധിക്കും. ദോഷ പരിഹാരത്തിന് ശനിയാഴ്ച ദിവസങ്ങളില്‍  പ്രത്യേക പൂജകളും വഴിപാടുകളും നടത്തുക.  നീരാജനം, പുഷ്പാഞ്ജലി, എള്ളുപായസം, എന്നിവയാണ് മുഖ്യ വഴിപാടുകള്‍.

ഇതിനൊപ്പം  ശനിജയന്തി ദിനത്തില്‍ നടത്തുന്ന പ്രാര്‍ഥനയ്ക്ക് ഫലമേറുമെന്നാണ് വിശ്വാസം. വൈശാഖമാസത്തിലെ അതായത് ഏപ്രിൽ, മേയ് മാസത്തിലെ അമാവാസിനാളിലാണ് ശനിദേവന്‍ ജനിച്ചത്. ഈ ദിവസത്തെ ശനി അമാവാസിയെന്നാണ് അറിയപ്പെടുന്നത്. ഈ ദിവസം ശനിദേവനെ പ്രാര്‍ഥിച്ചാല്‍ കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നിവയുടെ ദോഷങ്ങള്‍ കുറയും. ശനിയാഴ്ചകളിലെപ്പോലെ ഈ ദിവസം രാവിലെ നവഗ്രഹ സ്തോത്രം ജപിക്കുന്നതും നവഗ്രഹക്ഷേത്രത്തിലോ ശാസ്താ ക്ഷേത്രത്തിലോ ദര്‍ശനം നടത്തുന്നതും ഉത്തമമാണ്.

ശനിദോഷം അകറ്റാന്‍ ജപിക്കേണ്ട മന്ത്രങ്ങള്‍:

ശനീശ്വരസ്തോത്രം

നീലാഞ്ജനസമാനാഭം

രവിപുത്രം യമാഗ്രജം

ഛായാമാര്‍ത്താണ്ഡസംഭൂതം

തം നമാമി ശനൈശ്ചരം

ശനി ബീജ മന്ത്രം

ഓം പ്രാം പ്രീം പ്രൌം സ

ശനൈശ്ച്ചരാ നമ:

ശനി ഗായത്രി മന്ത്രം

ഓം ശനൈശ്ച്ചരായ

വിദ്മഹേ ഛായാപുത്രായ ധീമഹീ

തന്നോ മന്ദ: പ്രചോദയാത്

ശനി പീഡാഹര സ്തോത്രം

സൂര്യപുത്രോ ദീര്‍ഘദേഹോ

വിശാലാക്ഷ: ശിവപ്രിയ

ദീര്‍ഘചാര പ്രസന്നാത്മ പീഡാം

ഹരതു മേ ശനി:

error: Content is protected !!