Saturday, 23 Nov 2024
AstroG.in

ഇഷ്ടസിദ്ധിക്കും പ്രണയ സാഫല്യത്തിനും ദാമ്പത്യഭദ്രതയ്ക്കും 12 മന്ത്രങ്ങൾ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ശ്രീപാർവ്വതീ ദേവി കൊടുംതപസ് ചെയ്താണ് ശ്രീപരമേശ്വരനെ സ്വന്തമാക്കിയത്. സതീദേവിയുടെ
വിയോഗ ശേഷം വൈരാഗിയായി മാറിയ ശിവൻ
തപസിൽ മുഴുകി. ഇതേസമയം സതി, ഹിമവൽപുത്രി പാർവ്വതിയായി പുനർജ്ജനിച്ചു. മുതിർന്നപ്പോൾ
മാതാപിതാക്കളായ മേനാവതിയുടെയും
ഹിമവാന്റെയും അനുഗ്രഹം വാങ്ങി പർവ്വതപുത്രി
തപസിൽ മുഴുകിയ ശിവനെ പരിചരിച്ച് ഏറെക്കാലം കഴിഞ്ഞു. മഹാദേവനെ ഭർത്താവായി ലഭിക്കാൻ നിരന്തരം പ്രാർത്ഥിച്ച് കഠിനമായ ത്യാഗങ്ങൾ അനുഷ്ഠിച്ച് തപസ് ചെയ്യുകയായിരുന്നു പാർവ്വതി. എന്നാൽ ഈ തപസിൽ ഭഗവാന്റെ മനസ് ഇളകിയില്ല. പാർവതിയെ എന്നല്ല ആരെയും നോക്കുകയോ പത്നിയാക്കുകയോ ചെയ്യില്ല എന്ന ദൃഢനിശ്ചയം എടുത്തിരുന്നു ശിവൻ.

ഈ സന്ദർഭത്തിലാണ് ദേവന്മാരുടെ നിർദ്ദേശ പ്രകാരം കാമദേവൻ ശിവന്റെ തപോഭൂമിയിൽ എത്തിയത്. ദേവന്മാരെ സദാ ഉപദ്രവിച്ചു കൊണ്ടിരുന്ന താരകാസുരനെ നിഗ്രഹിക്കണമെങ്കിൽ ശിവപുത്രൻ ദേവസേനാനി ആകണം. തപസിൽ നിന്നും ശിവനെ
ഉണർത്തി പാർവ്വതിയിൽ മോഹം ജനിപ്പിച്ചെങ്കിൽ മാത്രമേ ശിവപുത്ര ജനനം സംഭവിക്കൂ. അതിനായാണ് കൊടും തപസിലിരുന്ന ശിവന് നേരെ കാമൻ പുഷ്പശരം തൊടുത്തത്. ഉടൻ തപസിൽ നിന്നുണർന്ന ശിവകോപത്തിൽ കാമദേവൻ ദഹിച്ച് വെറും
വെണ്ണീറായി. കാമനെ കരിച്ചെങ്കിലും കാമബാണ ശക്തിയാൽ ശിവൻ പാർവ്വതിയിൽ അനുരക്തനായി.
കാമന്റെ അഭാവം പ്രപഞ്ചത്തിൽ പ്രണയവും
പ്രേമവും ഇല്ലാതാക്കുമെന്നും പ്രപഞ്ച നിലനിൽപ്പ് തന്നെ അപകടത്തിലാക്കുമെന്നും പാർവ്വതി ശിവനെ ധരിപ്പിച്ചു. കാമദേവന്റെ പത്നി രതീദേവിയുടെ സങ്കടവും യാചനയും കൂടിയായപ്പോൾ
മനസലിഞ്ഞ ശിവൻ കാമന് പുനർജ്ജന്മേകി.

കാമവൈരിയായ ശിവന്റെ മനസിൽ പാർവ്വതിയോട് ഇഷ്ടം ജനിച്ചതും അവർ സംഗമിച്ചതും മീനത്തിലെ പൂരം നക്ഷത്ര ദിവസമാണെന്ന് ഐതിഹ്യങ്ങൾ
പറയുന്നു. അതിനാൽ പൂരം നക്ഷത്രം ശിവപാർവ്വതി
പൂജയ്ക്ക് വിശേഷ ദിവസമായി മാറി. തുടർച്ചയായി
7 മാസം പൂരം നക്ഷത്ര ദിവസം വ്രതമെടുത്ത് ശിവ പാർവ്വതിമാരെ ആരാധിക്കുന്നവരുടെ ഏതൊരു അഗ്രഹവും സാധിക്കുമെന്നാണ് വിശ്വാസം.

ഇങ്ങനെ ശിവപാർവ്വതി പ്രീതി നേടി എന്ത് ആഗഹവും സഫലമാക്കാൻ സഹായിക്കുന്ന അതി വിശിഷ്ടമായ ഒരു മാലാമന്ത്രമുണ്ട് – പാർവ്വതി മന്ത്രം. 12 മന്ത്രങ്ങൾ കോർത്ത പാർവ്വതി മന്ത്രം ഇഷ്ടകാര്യ സിദ്ധിക്കും പ്രേമസാഫല്യത്തിനും വിവാഹതടസം
നീങ്ങുന്നതിനും ദാമ്പത്യ ഭദ്രതയ്ക്കും ഉത്തമമാണ്. ദിവസവും 108 തവണ വീതം ജപിക്കുക. പൂരം നാളിൽ ജപം തുടങ്ങുന്നത് കൂടുതൽ നല്ലത്.

പാർവ്വതീശ മന്ത്രം ദാമ്പത്യ വിജയത്തിനും ഇഷ്ട വിവാഹലബ്ധിക്കും ഉത്തമമാണ്. 84 തവണ വീതം 12 ദിവസം രാവിലെയും വൈകിട്ടും ചെല്ലുക. ദാമ്പത്യ ജീവിതത്തിലെ കലഹം അവസാനിപ്പിക്കാൻ കഴിയും. മാംഗല്യതടസം അകന്ന് ഉത്തമ ബന്ധം ലഭിക്കും.

പാർവ്വതി മന്ത്രം
ഓം സമസ്ത സുരസേവിതായൈ നമഃ
ഓം രത്യൈ നമഃ
ഓം മാത്രേ നമഃ
ഓം സഹസ്രദളപത്മസ്ഥായൈ നമഃ
ഓം സിദ്ധായൈ നമഃ
ഓം സർവ്വചൈതന്യ രൂപിണ്യൈ നമഃ
ഓം സിദ്ധ്യൈ നമഃ
ഓം സമാനാധിക വർജ്ജിതായൈ നമഃ
ഓം വിരൂപാക്ഷ്യൈ നമഃ
ഓം വരാരാേഹായൈ നമഃ
ഓം തുരഗാരൂഢായൈ നമഃ
ഓം രേവത്യൈ നമഃ

പാർവ്വതീശ മന്ത്രം
ഓം ഹ്രീം യോഗി
യോഗ വിദ്യായൈ
സർവ്വ സൂക്ഷ്മായൈ
ശാന്തിരൂപായൈ
ഹരപ്രിയംകര്യൈ
ഭഗമാലി
ശ്രീരുദ്ര പ്രിയായൈ
ഹ്രീം ഹ്രീം നമഃ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

error: Content is protected !!