Monday, 30 Sep 2024
AstroG.in

ഈ ആഴ്ചത്തെ നക്ഷത്രഫലം

2019 നവംബർ 10 – 16

ജ്യോതിഷാചാര്യൻ ദേവീദാസ്

അശ്വതി
തൊഴിൽരംഗത്ത് ഭാഗ്യാനുഭവം. ധനവരവിൽ നല്ലമാറ്റം. സന്താനത്തിന് ദൂരദേശത്ത് ഔദ്യോഗിക മേന്മ. ആദായ വിലക്ക് ഗൃഹം സ്വന്തമാക്കും. ധൈര്യം കൂടും. പ്രണയബന്ധത്തിൽ വഴിത്തിരിവ്. പുതിയ പദ്ധതിക്ക് സഹായം ലഭിക്കും. ആഗ്രഹം ഫലിക്കും. ദൂരദേശത്ത് ശുഭകാര്യയോഗം.

ഭരണി
സ്വകാര്യ സ്ഥാപനത്തിൽ സ്ഥാനക്കയറ്റം. മരാമത്ത് പണികളിൽ ആദായം. കലാരംഗത്ത് അംഗീകാരം. വസ്തുവകകൾ സമ്പാദിക്കും. വിവാഹം ഉറപ്പിക്കും. അനുരഞ്ജന പാടവം പുറത്തെടുക്കും. മുടങ്ങിയ പദ്ധതികൾ തുടങ്ങും. ഓഹരി ഇടപാടിൽ നേട്ടം. ഔദ്യോഗിക തലത്തിൽ സ്വാധീനം കൂടും.

കാർത്തിക
മറുനാട്ടിൽ തൊഴിൽ രംഗത്ത് സന്തോഷം. സ്വദേശത്ത് വസ്തു വിൽപ്പന ശ്രമം ഊർജ്ജിതമാക്കും. സ്വകാര്യ സ്ഥാപനത്തിൽ നിന്നും ക്ഷണം. ബാദ്ധ്യതകൾ തീർക്കും. ആരോഗ്യപരമായി നല്ല സമയം. ഇലക്‌ട്രോണിക് തൊഴിൽ മേഖലയിൽ മേന്മ. കലാ രംഗത്ത് തിരിച്ച് വരവ്. ആരോപണങ്ങൾ അതിജീവിക്കും.

രോഹിണി
ധനസമ്പാദനമാർഗ്ഗങ്ങൾ മെച്ചപ്പെടും. സാമൂഹിക പ്രവർത്തന മണ്ഡലത്തിൽ തിളക്കം ചികിത്സാ സ്ഥാപനത്തിൽ തൊഴിൽ യോഗം. പ്രണയ വിവാഹത്തിന് കടുംപിടിത്തം തുടരും. വിതരണ ഏജൻസിയിൽ ധനവരവ് വർദ്ധന. താൽക്കാലിക ജോലി. കാര്യക്ഷമത .

മകയിരം
വിവാദങ്ങൾ വിട്ട് അകലും. പുതിയ ഇടപാടിൽ കാലതാമസം വരാതെ ശ്രദ്ധിക്കണം. ദൂരദേശത്ത് ഇന്റർവ്യൂവിൽ മികച്ച ജോലിക്ക് യോഗം.നല്ല വാക്കുകൾ പറഞ്ഞ് നേട്ടമുണ്ടാക്കും. കുടുംബക്കാരുമായുള്ള സൗന്ദര്യപ്പിണക്കം മാറും. പുതിയ പങ്കാളിയെ കണ്ടെത്തും. മത്സരരംഗത്ത് വിജയം. പല തരത്തിൽ ധനാഗമം. 

തിരുവാതിര
കലാരംഗത്ത് വഴിതിരിവ്. മരാമത്ത്പണികളിൽ നിന്നും ജീവിതപങ്കാളിക്ക്  മേന്മ. നിയമയുദ്ധത്തിൽ വിജയം. പുതിയ ബന്ധുബലം. വിദേശത്ത് മേന്മയുള്ള തൊഴിമാറ്റ യോഗം. ഗൃഹനിർമ്മാണത്തിന് ധനസഹായം ലഭിക്കും. മറ്റുള്ളവരുടെ ചുമതലകൾ ഏറ്റെടുക്കും. അന്യദേശ യാത്രക്ക് ക്ഷണം. സാഹസികമായി പെരുമാറും .

പുണർതം
ധനാഗമ വഴികൾ വർദ്ധിക്കും. തൊഴിൽ സ്ഥലത്തെ നടപടികളിൽ നിന്നും താത്ക്കാലിക മുക്തി. കുടുംബസ്വത്തിന് ഭാഗ്യം. മത്സരപരീക്ഷകളിൽ ഉന്നതവിജയം. സാങ്കേതിക വകുപ്പിൽ ഉദ്യോഗക്കയറ്റം. കുടുംബത്തിൽ മംഗളകർമ്മയോഗം. സ്വദേശത്ത് ഗൃഹം. വിവാഹം ആലോചിക്കാൻ പറ്റിയ സമയം.

പൂയം
വിവാദങ്ങളിൽ ചെന്നു ചാടരുത്. തെറ്റു തിരുത്തും. അന്യദേശത്ത് വാഹനയോഗം.  സന്ദേശങ്ങൾ സന്തോഷം പകരും. ജലസേചനവകുപ്പിൽ സ്ഥാനചലനം. മറുനാട്ടിൽ ഉദ്ദിഷ്ടകാര്യസാദ്ധ്യത. ഭൂമിക്കച്ചവടത്തിൽ നേട്ടം. വിഷമസന്ധികൾ തരണം ചെയ്യും. ജീവിതചര്യയിൽ മാറ്റം വരുത്തും .

ആയില്യം
മേലുദ്യോഗപദവി ലഭിക്കും. തർക്കവിഷയത്തിൽ അനുകൂലവിധി. എതിർപക്ഷവുമായി ഒത്ത്തീർപ്പ്. വിവാഹകാര്യത്തിലുള്ള ചാഞ്ചാട്ടം അവസാനിപ്പിക്കും. ഐ ടി തൊഴിലിൽ  വലിയ നേട്ടമുണ്ടാകും. ദൂരദേശത്ത് നിന്നും ധനവരവ്.

മകം
സ്വദേശത്ത് നിന്നും ശുഭവാർത്ത. ബിസിനസ്‌ സംബന്ധമായ കാര്യങ്ങൾക്ക് അതിഥി സത്ക്കാരം നടത്തും. തൊഴിൽ മാറ്റത്തിനും നഷ്ടത്തിനും സാദ്ധ്യത. വ്യവസായ വകുപ്പിൽ അപ്രതീക്ഷിത സ്ഥാനചലനം. ഡിസൈനിംഗ് മേഖലയിൽ ധനവരവ് കൂടും.  വാഹനം മുഖേന ആദായ വർദ്ധനവ്. കുടുംബ ജീവിതം സന്തോഷ പ്രദമാകും.

പൂരം
വ്യവഹാരത്തിൽ ഇടക്കാല ഉത്തരവ് താത്ക്കാലിക സമാധാനം നൽകും. വിദ്യാഭ്യാസവകുപ്പിൽ ഉദ്യോഗക്കയറ്റം. സർക്കാർ ഇടപെടൽ വരാതെ  ശ്രദ്ധിക്കണം. കുടിൽ വ്യവസായം മെച്ചപ്പെടും. ഗൃഹനിർമ്മാണത്തിന് മാതൃസഹായം കിട്ടും.  ദൂരദേശയാത്രക്ക് അനുമതി. സ്ഥലം വാങ്ങും. വിവാഹം തീരുമാനിക്കും.

ഉത്രം
സാങ്കേതിക മേഖലയിൽ നേട്ടം. ഗൃഹവിൽപ്പന ലാഭകരമാകും. സന്താനത്തിന് തൊഴിൽ ഭാഗ്യം. പ്രണയ വിവാഹത്തിന് എതിർപ്പ് കുറയും. ധനകാര്യ സ്ഥാപനത്തിൽ മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരം. പൊതുരംഗത്ത് പുതിയ ബാന്ധവം. കളത്ര സൗഖ്യം ലഭിക്കും. തടസം നീങ്ങും. വാക്ക് പാലിക്കും.

അത്തം
പുതിയ തൊഴിൽ വാഗ്ദാനം വിദേശയാത്രയ്ക്ക് ധനസഹായം ലഭിക്കും. ഐ ടി  തൊഴിൽ സ്ഥാപനത്തിൽ ശമ്പള വർദ്ധന. വിവാഹ ആലോചനയിൽ പുരോഗതി. മറുനാട്ടിൽ ഗുണം ചെയ്യുന്ന സംരംഭം തുടങ്ങും. കായികരംഗത്ത് ആദരവ്. ഗൃഹോപകരണ വ്യാപാരം. എതിരാളികളെ സൂക്ഷിക്കുക

ചിത്തിര
ധനവരവ് കൂടും. മാനേജ്‌മെന്റിൽ നിന്നും അംഗീകാരം. പ്രൊഫഷണൽ കോഴ്‌സിൽ ഉന്നത വിജയം. നഴ്‌സിംഗ് മേഖലയിൽ തൊഴിൽ യോഗം. നാണ്യവിളകളിൽ നിന്നും ആദായം കൂടും. പുനർവിവാഹയോഗം. ആരോഗ്യം ശ്രദ്ധിക്കണം. രസകരമായ അനുഭവങ്ങളുണ്ടാകും

ചോതി
തൊഴിൽ സംരംഭം വിജയിക്കുന്നതിന്റെ സൂചന ലഭിക്കും. ആവശ്യമുള്ള ഔദ്യോഗിക രേഖകൾ കണ്ടെത്തും. അന്യദേശത്ത്  വ്യവസായ രംഗത്ത് നല്ല സമയം. കല്യാണകാര്യത്തിന് മനസ്‌ തുറക്കും. പുതിയ പദ്ധതിക്ക് അംഗീകാരം ലഭിക്കും. ബഹുമതി ലഭിക്കും. ധൈര്യം കൂടും. ജോലിഭാരം കുറയും.

വിശാഖം
കംപ്യൂട്ടർ അനുബന്ധ രംഗത്ത് നല്ല സമയം. പൊതുരംഗത്ത് എതിർപ്പുകൾ കുറയും. കൂടികാഴ്ചയിൽ വ്യാപാര കരാർ ഉറപ്പിക്കും. കാർഷിക വകുപ്പിൽ സ്ഥാനചലനം. ഫർണിച്ചർ ഇടപാടിൽ നേട്ടം. പ്രണയബന്ധത്തിൽ കലഹത്തിന്  സാദ്ധ്യത. ആത്മവിശ്വാസം വർദ്ധിക്കും. അവഗണന മാറും.

അനിഴം
കർമ്മരംഗത്ത് തിളക്കം. കലാ രംഗത്ത് മികച്ച കൂട്ടുകെട്ടുണ്ടാകും. സന്താനത്തിന് അന്യദേശത്ത് മേന്മയുള്ള ജോലി.  വ്യവസായത്തിൽ പുരോഗതി. അയൽസംസ്ഥാനത്ത് താമസസ്ഥലം ലഭിക്കും. തൊഴിൽ സ്ഥലത്ത് നിന്നും ജീവിത പങ്കാളിയെ കണ്ടെത്തും. പണച്ചെലവ് നിയന്ത്രിക്കും

തൃക്കേട്ട
തൊഴിൽ രംഗത്ത് ആത്മവിശ്വാസം വീണ്ടെടുക്കും. മേന്മയുള്ള സ്ഥാപനത്തിൽ നിന്നും ക്ഷണം. വൈദ്യശാസ്ത്ര മേഖലയിൽ ബഹുമതി. പ്രശംസ ലഭിക്കും. പൊതുരംഗത്ത് ആരോപണശരങ്ങൾ. മുതൽ മുടക്കിനുള്ള ധനം വന്ന് ചേരും. വാഹനയോഗം. സുഹൃദ് സംഗമം. വീട്ടിൽ സന്തോഷം നിറയും

മൂലം
ബാദ്ധ്യതകൾ തീർക്കും. ഇടനിലക്കാരെ തന്ത്രപരമായി കൈകാര്യം ചെയ്യും. ബിസിനസ്‌ യാത്രകൾ നടത്തും. തൊഴിൽ സ്ഥലത്ത് അഴിച്ചുപ്പണി. പുതിയ ജോലി കാര്യത്തിന് ഉറപ്പ് ലഭിക്കും. പ്രിന്റിംഗ് മേഖലയിൽ നല്ല സമയം. ബന്ധങ്ങളിൽ എതിരാളികൾ വിഷം കുത്തിവയ്ക്കും. വാഹനത്തിനും വീടിനും യോഗം .

പൂരാടം
തൊഴിൽ മാറ്റംത്തിന് നിർബന്ധിതമാകും. ശമ്പളം ലഭിക്കാൻ താമസം. ബാദ്ധ്യതകൾ തീർക്കുന്നതിന് സമ്മർദ്ദമേറും. സന്താനത്തിന് അദ്ധ്യാപകവൃത്തി. തദ്ദേശസ്വയം ഭരണസ്ഥാപനത്തിൽ പ്രമോഷൻ. ആദായ വിലക്ക് കച്ചവടസ്ഥാപനം സ്വന്തമാക്കും. സമൂഹത്തിൽ നിലയും വിലയുമുണ്ടാകും.

ഉത്രാടം
കലാരംഗത്ത് നേട്ടം. കുടിശ്ശിക തുക ലഭിക്കും. എൻജിനീയറിംഗ് തൊഴിൽ  മേഖലയിൽ വീണ്ടും വളർച്ചയുണ്ടാകും. കുടുംബപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുൻകൈയെടുക്കും. തൊഴിൽ സമയത്തിൽ മാറ്റം. വിനോദയാത്ര സംഘടിപ്പിക്കും.

തിരുവോണം
കലാമേന്മയുള്ള വസ്തുക്കളുടെ ഏജൻസിയിൽ നിന്നും നേട്ടം. പ്രമാണമെഴുത്തിന് സമവായം കണ്ടെത്തും. വിദേശത്ത് നിന്നും ഇലക്‌ട്രോണിക്  വസ്തുക്കൾ സമ്മാനമായി ലഭിക്കും. അഭിഭാഷകരംഗത്ത്  പൊൻതൂവൽ. ഫോട്ടോ ഗ്രാഫിയിൽ അവാർഡ്

അവിട്ടം
ഏറ്റെടുത്ത കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. പഴയ സ്ഥാപനത്തിൽ നിന്നും മികച്ച ഓഫറുണ്ടാകും. മംഗല്യകാര്യത്തിലുള്ള അനിഷ്ടം മാറും. ബിസിനസ്‌ കോഴ്‌സിൽ ഉന്നത വിജയം വിദേശയാത്രക്ക് നറുക്ക് വീഴും. തെറ്റിദ്ധാരണകൾ അകറ്റും. പ്രശസ്തി വർദ്ധിക്കും.

ചതയം
പുതിയ തൊഴിലിന് അനുകൂല സമയം. കിട്ടാക്കടം തിരികെ ലഭിക്കുന്നതിന് സമ്മർദ്ദം ചെലുത്തും. പാചകരംഗത്ത് തിരക്ക് വർദ്ധിക്കും. വിനോദയാത്ര പോകും. ഗൃഹനിർമ്മാണത്തിന് സ്ഥലം വാങ്ങും.അല്ലെങ്കിൽ പുതിയ വീട്ടിലേക്ക് താമസം മാറും. നല്ല വാർത്തകൾ കേൾക്കും. കലാരംഗത്ത് ഉന്നത വ്യക്തികൾ സഹായിക്കും.

പൂരുരുട്ടാതി
മത്സരരംഗത്ത് അപ്രതീക്ഷിതവിജയം. വിദ്യാഭ്യാസ വായ്പ ലഭിക്കും. വിവരസാങ്കേതിക രംഗത്ത് മികച്ച അവസരങ്ങൾ കൈവരും. ഊർജ്ജവകുപ്പിൽ സ്ഥാനക്കയറ്റം. ചിട്ടി നറുക്കെടുപ്പിൽ കുറി വീഴും സ്വദേശത്ത് കൂടുതൽ യാത്ര ചെയ്യും. ധന വരവ് കൂടും.

ഉത്തൃട്ടാതി
അപ്രതിക്ഷിത ധനവരവ്. സ്ഥലം മാറ്റം മരവിപ്പിക്കും. അന്യദേശത്ത് പുതിയ സംരംഭത്തിന് കൂട്ടായ്മ. സ്വകാര്യസ്ഥാപനത്തിൽ നിന്നും വാഹന വായ്പ. സന്താനത്തിന് അന്യദേശത്ത് നിന്നും മംഗല്യ ഭാഗ്യം. പരീക്ഷയിൽ നല്ല വിജയം. ദാമ്പത്യത്തിൽ സംതൃപ്തി. സ്ഥലം വാങ്ങും.

രേവതി
പുതിയ പദവി. അർദ്ധസർക്കാർ സ്ഥാപനത്തിൽ ഉദ്യോഗക്കയറ്റം. വാടകഗൃഹം മാറും. വസ്തു വിൽപ്പന കാര്യത്തിൽ പുരോഗതി. മാതൃസഹായം ലഭിക്കും. സ്വകാര്യധനമിടപ്പാട് മെച്ചപ്പെടുത്തും. വിദേശയാത്രയ്ക്ക് ക്ഷണം. മംഗല്യഭാഗ്യം. ആഗ്രഹങ്ങൾ സാധിക്കും. സന്താനങ്ങൾക്ക് നല്ല സമയം.

ജ്യോതിഷാചാര്യൻ ദേവീദാസ്,
+91 8848873088

(നിങ്ങളുടെ നക്ഷത്രവും ജന്മക്കുറും അറിയാൻ ജനനത്തീയതിയും ജനനസമയവും ഈ മെയിൽ ചെയ്യുക: contact@neramonline.com)

error: Content is protected !!