Saturday, 21 Sep 2024
AstroG.in

ഈ ആഴ്ചത്തെ നക്ഷത്രഫലം

2019 സെപ്തംബർ 22 – 28   

ജ്യോതിഷാചാര്യൻ ദേവീദാസ്
അശ്വതി
തൊഴിൽസ്ഥലത്ത് നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. ദൂരദേശത്ത് ധനവരവ് വർദ്ധിക്കും. വിവാഹതടസം മാറും. ഓഹരി വിപണിയിൽ നേട്ടം. വ്യവഹാര വിഷയത്തിൽ തീരുമാനമുണ്ടാകും.കൂടിക്കാഴ്ച ഗുണകരമാകും. ഉന്നത വിദ്യാഭ്യാസ വിജയം. കലാരംഗത്ത് അംഗീകാരം. വാഹനയോഗം.

ഭരണി
സാമ്പത്തിക മേന്മ ലഭിക്കും. സാങ്കേതിക രംഗത്ത് നല്ല സമയം. സർക്കാർ സഹായം കിട്ടും. ഭവന നിർമ്മാണത്തിന് വേഗത കൂടും. സ്വകാര്യസ്ഥാപനത്തിൽ പുതിയ ചുമതല. ഇഷ്ടക്കാരുമായുള്ള അഭിപ്രായ ഭിന്നത മാറ്റിയെടുക്കും. ബഹുമതിയും അംഗീകാരവും ലഭിക്കും.
കാർത്തിക
സ്ഥിരവരുമാന മാർഗ്ഗങ്ങൾ മെച്ചപ്പെടും. ദൂരദേശത്ത് ഇന്റർവ്യൂവിൽ മികച്ച ജോലിക്ക് യോഗം. ആഭരണ ലാഭം. നിർമ്മാണ മേഖലയിൽ തിരക്ക് കൂടും. സ്വന്തക്കാരിൽ നിന്നും സഹായം ലഭിക്കും. വിവാദ വിഷയങ്ങളിൽ നിന്നും പിൻതിരിയും. അടിയന്തരയാത്ര വേണ്ടി വരും.

രോഹിണി
ഔദ്യോഗിക കാര്യങ്ങളിൽ സമാധാനം. ഇലക്‌ട്രോണിക്സ് തൊഴിൽ  രംഗത്ത് നല്ല സമയം അധികാര സ്ഥാനത്ത് തിരിച്ചുവരും തൊഴിൽ തർക്കം പരിഹരിക്കും ഏജൻസി രംഗത്ത് വരുമാനം കൂടും. കലാരംഗത്ത് ഗുണകരമായ നീക്കങ്ങൾ നടത്തും.
കുടുംബത്തിൽ സമാധാനം.

മകയിരം
ധനപരമായ മുന്നേറ്റത്തിന് വഴി കണ്ടെത്തും. ഉദ്യോഗക്കയറ്റത്തിന് നറുക്ക് വീഴും മരാമത്ത് രംഗത്ത് പുതിയ കൂട്ടുകെട്ട്. കച്ചവടമേഖലയിൽ അഭിവൃദ്ധി. യാത്രരേഖകൾ ലഭിക്കും. മത്സരരംഗത്ത് കടുത്ത പിരിമുറുക്കം. സന്താനത്തിന് വിദ്യാവിജയംവിവാഹത്തിന് സമ്മതം മൂളും.

തിരുവാതിര
മേന്മയുള്ള സ്ഥാപനത്തിൽ നിന്നും ജോലിക്ക് ക്ഷണം. വിദേശത്ത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബ കാര്യങ്ങളിൽ നിർണ്ണയക തീരുമാനമെടുക്കും. സിനിമരംഗത്ത് പുതിയ പ്രോജക്ട്. സന്താനത്തിന് പുതിയജോലി. താമസ സ്ഥലം സ്വന്തമാക്കും. മുതിർന്നവർക്ക് രോഗ ക്ലേശം

പുണർതം
കർമ്മരംഗത്ത് മറ്റുള്ളവർ സഹായിക്കും. ഗൃഹോപകരണ വിതരണരംഗത്ത് നേട്ടം. വ്യാപാരരംഗത്ത് വ്യക്തിഗതനേട്ടമുണ്ടാകും. പ്രണയ വിരഹം മാറും. മാതൃസ്വത്ത് ലഭിക്കും. കച്ചവടസ്ഥാപനം ആദായവിലയ്ക്ക് സ്വന്തമാക്കും. കളത്രത്തിന് ആരോഗ്യപരമായ ബുദ്ധിമുട്ട്.

പൂയം
തൊഴിൽ സ്ഥലത്ത് ചില മാറ്റങ്ങൾ വരുത്തും. ധനപരമായ ബാദ്ധ്യതകൾ തീർക്കുന്നതിന് സാവകാശം ലഭിക്കും. പുതിയ ഏജൻസിയിൽ നിന്നും നേട്ടമുണ്ടാകും. കോടതിയിൽ നിന്നും അനുകൂല നിലപാടുണ്ടാക്കും. മേന്മയുള്ള വിസക്ക് യോഗം. ഉല്ലാസയാത്ര നടത്തും.

ആയില്യം
അപ്രതീക്ഷിത ധനവരവ്. പുതിയ ഉത്തരവാദിത്വങ്ങൾ വന്നുചേരും. വിവാഹകാര്യത്തിലെ അനിശ്ചിതത്വം മാറും. ദൂരദേശത്ത് ഉപരിപഠനയോഗം കുടുംബക്ഷേമത്തിന് സത്കർമ്മങ്ങൾ അനുഷ്ഠിക്കും. വില പിടിപ്പുള്ള സമ്മാനങ്ങൾ ലഭിക്കും.

മകം
മേലുദ്യോഗസ്ഥനിൽ നിന്നും പ്രശംസ. സന്താനത്തിന് കർമ്മരംഗത്ത് ഗുണകരമായ മാറ്റം. വിദേശത്ത് നിന്നും ശുഭവാർത്ത കേൾക്കും. സാങ്കേതിക തൊഴിൽ രംഗത്ത് അംഗീകാരം. സന്താനത്തിന് വിദ്യാ വിജയംകലാരംഗത്ത് നേട്ടം. സ്വദേശത്ത് പുതിയ സംരംഭത്തിന് അനുകൂല സമയം.

പൂരം
ഔദ്യോഗിക തലത്തിൽ തന്ത്രപരമായ നീക്കം നടത്തും. അടിയന്തിര ആവശ്യങ്ങൾക്ക് ധനം കണ്ടെത്തും. ഉന്നത വിദ്യാഭ്യാസയോഗം. ആരോഗ്യം മെച്ചപ്പെടും. മറുനാട്ടിൽ ധനസ്ഥിതി മെച്ചപ്പെടും. പൊതുരംഗത്തുള്ള തലവേദന കുറയും. എൻജിനീയറിംഗ് രംഗത്ത് നേട്ടം. 

ഉത്രം
ശുഭകാര്യയോഗം. ധനസ്ഥിതിയിൽ ഗുണകരമായ മാറ്റം. തർക്കവിഷയങ്ങൾ പരിഹരിക്കും. സന്താനത്തിന് തൊഴിലിൽ ഔന്നത്യം. സന്താനങ്ങൾ കാരണം സന്തോഷം.തൊഴിൽ രംഗത്ത് അംഗീകാരം. ബിസിനസിൽ  മികച്ച വിജയം കരസ്ഥമാക്കും.

അത്തം
തർക്കത്തിലുള്ള സ്ഥാവരജംഗമ വസ്തുക്കൾ തിരികെ ലഭിക്കും. പുതിയ തൊഴിൽ സ്ഥലം കണ്ടെത്തും. തടസം വന്ന ഗൃഹനിർമ്മാണം വേഗത്തിൽ പൂർത്തിയാക്കും. ആരോഗ്യ വകുപ്പിൽ  നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. വ്യവസായ രംഗത്ത് സ്ഥാനചലനം. കലാരംഗത്ത് തിരക്ക് കൂടും.

ചിത്തിര
സ്വകാര്യ ധനമിടപാട് സ്ഥാപനത്തിൽ സ്ഥാനക്കയറ്റം. വാഹനങ്ങൾ മുഖേന ആദായംകൂടും. വിവാദങ്ങളുടെ തീവ്രത കുറയും. ഔദ്യോഗിക യാത്രയ്ക്ക് അനുമതി ലഭിക്കും. വൈകിയാണെങ്കിലും സന്താനഭാഗ്യം സിദ്ധിക്കും. കൂടിക്കാഴ്ചയിൽ നേട്ടമുണ്ടാകും.

ചോതി
തൊഴിൽമേന്മ. അപ്രതീക്ഷിത ധനവരവ് ഔദ്യോഗികസ്ഥാന ചലനം മരവിപ്പിക്കുന്നതിന് ശ്രമം  നടത്തും. ഏജൻസി ഇടപാടിൽ നേട്ടം. വസ്തു വിൽപ്പനയ്ക്കുള്ള തടസം മാറും. ചരക്ക് ഗതാഗത ഏജൻസി മെച്ചപ്പെടും. പുതിയ കരാറുകളിൽ പങ്കാളിയാക്കും. സ്വദേശത്ത് യാത്ര നടത്തും. 

വിശാഖം
വാഹനയോഗം.വിദേശത്ത് നിന്നും ശുഭവാർത്ത മേലുദ്യോഗസ്ഥ പദവി ലഭിക്കും. വീട് വാങ്ങാൻ വായ്പ കിട്ടും. വിദ്യാഭ്യാസ മേഖലയിൽ ഗുണകരമായ നീക്കം നടത്തും. സന്താനത്തിന് മറുനാട്ടിൽ മികച്ച ജോലി. പ്രണയ ബന്ധം തണുപ്പൻ രീതിയിലാക്കും. അലങ്കാര വസ്തുക്കൾ വാങ്ങും.

അനിഴം
കർമ്മരംഗത്ത് വെല്ലുവിളികൾ തരണം ചെയ്യും. ദൂരദേശത്ത് നിന്നും സമ്മാനം ലഭിക്കും. കംപ്യൂട്ടർ അനുബന്ധ തൊഴിൽ രംഗത്ത് അംഗീകാരം.  പ്രൊഫഷണൽ കോഴ്‌സിൽ ഉന്നത വിജയം കുടുംബകാര്യങ്ങൾ നേരെയാക്കുന്നതിന് മുൻകൈയെടുക്കും. 

തൃക്കേട്ട
പുതിയ തൊഴിൽ സ്ഥലം കണ്ടെത്തും. ഓഹരി  വിപണിയിൽ നേട്ടം. ഉന്നതവിദ്യാഭ്യാസമേഖലയിൽ അംഗീകാരം. പൊതു രംഗത്ത് നേട്ടം. വ്യാപാരമേഖലയിൽ കാതലായ മാറ്റം വരുത്തും. ജീവിത പങ്കാളിക്ക് അന്യദേശത്ത് ഔദ്യോഗിക ബഹുമതി.

മൂലം
സാമ്പത്തിക ബാദ്ധ്യത തീർക്കും. ദൂരദേശത്ത് നിന്നും ക്ഷണം. നിർമ്മാണ മേഖലയിൽ ശക്തമായ തിരിച്ച് വരവിന്  ശ്രമം നടത്തും. വിവര സാങ്കേതിക മേഖലയിൽ വഴിത്തിരിവ്. ആഗ്രഹിച്ച ഗൃഹം സ്വന്തമാക്കും. ഔഷധസേവയിൽ മാറ്റം വരുത്തും. തൊഴിലിൽ അനിശ്ചിതത്വം തുടരും.

പൂരാടം
അനാവശ്യചെലവ് നിയന്ത്രിക്കണം കുടുംബ പ്രതിസന്ധികളിൽ അയവുണ്ടാകും. ഊഹക്കച്ചവടത്തിൽ നേട്ടം. അധികാര കേന്ദ്രത്തിലെ ശീതസമരത്തിന് അവസാനമുണ്ടാകും. ഇന്റർവ്യൂവിലൂടെ തൊഴിൽ നേടാൻ ഭാഗ്യമുണ്ടാകും. സിനിമ രംഗത്ത് അപ്രതിക്ഷിത നേട്ടമുണ്ടാകും.

ഉത്രാടം
തൊഴിൽ സ്ഥലത്ത് അഴിച്ച് പണി നടത്തും. മാറ്റിവെച്ച യാത്ര പൂർത്തിയാക്കും. ഇടപാടിലെ തർക്ക വിഷയങ്ങൾ പരിഹരിക്കും. ഉന്നതരുമായുള്ള ബന്ധം ഗുണം ചെയ്യും. വിദ്യാഭ്യാസ വായ്പ ലഭിക്കും. ഇൻഷുറൻസ് രംഗത്ത് നല്ല സമയം. ചിട്ടി ലഭിക്കും. പ്രിയപ്പെട്ടവരോട്  പിണങ്ങും.

തിരുവോണം
തൊഴിൽ രംഗത്ത് മറ്റുള്ളവരിൽ നിന്നും സഹായം ലഭിക്കും. വിദേശത്ത് നിന്നും മികച്ച തൊഴിൽ ഓഫറിന് യോഗം. വസ്തു തർക്കത്തിൽ അനുകൂലവിധി. കിട്ടാക്കടം ലഭിക്കുന്നതിനുള്ള ശക്തമായ നീക്കം നടത്തും. സ്വന്തക്കാരുമായിട്ടുള്ള ബിസിനസ്‌ ഇടപാടിൽ മാറ്റം വരുത്തും.

അവിട്ടം
ബിസിനസ്‌  രംഗത്ത് നേട്ടം. ഉപരിപഠനത്തിൽ വിജയം. ഇപ്പോഴുള്ള ജോലിയിൽ മാറ്റം വരും. തർക്കവിഷയങ്ങൾ പരിഹരിക്കുന്നതിന് മുൻകൈയെടുക്കും. ചികിത്സരംഗത്ത് നേട്ടം. അഭിഭാഷകവൃത്തിയിലൂടെ ധനവരവ്. സന്താനത്തിന് ഫ്‌ളാറ്റിന് യോഗം.

ചതയം
അന്യദേശത്ത് നിന്നും ധനവരവ്. സ്വകാര്യസ്ഥാപനത്തിൽ നിന്നും ഭവനവായ്പ. മേലുദ്യോഗസ്ഥ പദവിക്ക്  മത്സരം ഒഴിവാക്കും. ചരക്ക് കടത്ത് സേവനരംഗത്ത് തിരക്ക് കൂടും. ഭൂമിതർക്കത്തിൽ ഇടക്കാല ഉത്തരവ് ലഭിക്കുന്നതിന് ശ്രമം നടത്തും. കളത്ര സമാഗമയോഗം.

പൂരുരുട്ടാതി
അർദ്ധസർക്കാർ സ്ഥാപനത്തിൽ തൊഴിൽ യോഗം. കടബാദ്ധ്യത തീർക്കുന്നതിന് കടുത്ത തീരുമാനമെടുക്കും. ഉദ്യോഗക്കയറ്റത്തിന്  ചരടുവലികൾ നടത്തും. ഇഷ്ടക്കാരുമായുള്ള സൗന്ദര്യപ്പിണക്കം മാറും. പുത്തൻ വാഹനയോഗം ഔദ്യോഗിക യാത്രക്ക് യോഗം. ഭക്ഷണസൗഖ്യം.

ഉത്തൃട്ടാതി
അന്യദേശത്ത് വാഹനയോഗം. വിവാഹ കാര്യത്തിൽ തീരുമാനമാകും. ഉപരിപഠനത്തിന് വായ്പ ലഭിക്കും. മത്സരവേദി ഇളക്കി മറിക്കും. വ്യാപാര സ്ഥാപനം വിലക്ക് വാങ്ങും. നഷ്ടപരിഹാര തുകയിൽ വർദ്ധനവ്. പുതിയജോലി ഏറ്റെടുക്കും. പിഴ ഒടുക്കേണ്ടി വരും. സന്താനത്തിന് വിദ്യാവിജയം.

രേവതി
ഔദ്യോഗിക തലത്തിൽ അംഗീകാരം. വായ്പ കുടിശ്ശിക അടച്ചു തീർക്കും. കലാരംഗത്ത് ബഹുമതി. കംപ്യൂട്ടർ മേഖലയിൽ നല്ല സമയം. സ്വദേശത്ത് ഭവന നിർമ്മാണം പൂർത്തിയാക്കും. വിദേശത്ത് തൊഴിൽ സ്ഥാപനം മാറും. വാഹനയോഗം. പിതാവിൽ നിന്നും ധനസഹായം.

ജ്യോതിഷാചാര്യൻ ദേവീദാസ്,
+91 8848873088
(നിങ്ങളുടെ നക്ഷത്രവും ജന്മക്കുറും അറിയാൻ ജനനത്തീയതിയും ജനനസമയവും ഈ മെയിൽ ചെയ്യുക: contact@neramonline.com)

error: Content is protected !!