Saturday, 23 Nov 2024
AstroG.in

ഈ ഏഴ് കൂറുകാർ വ്യാഴദോഷത്തിന് ഇപ്പോൾ ഈ പരിഹാരങ്ങൾ ചെയ്യണം

അരവിന്ദൻ
വ്യാഴം ദേവഗുരുവാണ്. അതിനാൽ സർവേശ്വരനാണ്. വ്യാഴം പ്രസാദിക്കുക എന്നാൽ ഈശ്വരൻ പ്രസാദിക്കുക എന്നാണ് അർത്ഥം. സർവ്വഐശ്വര്യദായകനാണ് വ്യാഴഭഗവാൻ. വ്യാഴം അനുഗ്രഹിക്കാതെ ഒരു രംഗത്തും ആർക്കും ഉയർച്ച ഉണ്ടാകില്ല.

വ്യാഴം പിഴച്ചു എന്നാൽ ഉപദ്രവിക്കും എന്നല്ല, മറിച്ച് വേണ്ടകാര്യങ്ങൾ വേണ്ടത് പോലെ യഥാസമയങ്ങളിൽ നടക്കാതിരിക്കുക, ഈശ്വരാധീനം ഇല്ലാതിരിക്കുക എന്നൊക്കെയാണ് അർത്ഥം. അല്ലാതെ ഉപദ്രവിക്കാൻ ഒരുമ്പെട്ടിരിക്കുന്നു എന്നൊന്നുമല്ല. ഏവർക്കും എപ്പോഴും നന്മ ചെയ്യുന്ന ആളാണ് ഗുരുഭഗവാൻ. ആ അനുഗ്രഹം ലഭിക്കാതെ വരിക എന്നാൽ ജീവിതത്തിൽ നല്ലതൊന്നും അനുഭവിക്കാൻ യോഗമില്ലാതെ വരിക എന്ന് മാത്രം കരുതിയാൽ മതി.

ഇപ്പോൾ ഗോചരവശാൽ വ്യാഴം മേടം രാശിയിൽ നിൽക്കുന്നു. 2024 മേയ് ഒന്നിന് പകൽ 3:40 ന് അവിടെ നിന്ന് ഇടവത്തിലേക്ക് മാറും. അതുവരെ മേടം, ഇടവം, കർക്കടകം, കന്നി, വൃശ്ചികം, മകരം, കുംഭം കൂറുകാർക്ക് വ്യാഴത്തിന്റെ അനുകൂലാവസ്ഥയില്ല. പ്രത്യേകിച്ച് ഇടവം, കന്നി, വൃശ്ചികം, കുംഭം കൂറുകാർക്ക് വളരെ മോശാവസ്ഥ എന്ന് പറയേണ്ടിവരും. ഇവർ ദോഷപരിഹാരത്തിന്
വിഷ്ണുഭജനം നടത്തുകയാണ് ഏറ്റവും നല്ല മാർഗ്ഗം.

ഗുരുവായൂരപ്പനെയും ശ്രീ പത്മനാഭസ്വാമിയെയും ഒരു തവണയെങ്കിലും ദർശിക്കുക , ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ എന്നീ മന്ത്രങ്ങൾ ജപിക്കുക, വിഷ്ണു അഷ്ടോത്തരം, സഹസ്രനാമം, സുദർശന മന്ത്രം എന്നിവ ജപിക്കുക, മുതിർന്നവരെയും ഗുരുകാരണവന്മാരെയും ബഹുമാനിക്കുക, അവർക്ക് വേണ്ട സഹായങ്ങൾ നൽകുക എന്നിവ വ്യാഴദോഷം
ശമിക്കാൻ വളരെ നല്ലതാണ്. ഈ കാലയളവിൽ വീടിന്റെ
അടുത്തുള്ള വിഷ്ണുക്ഷേത്രത്തിലോ അവതാരവിഷ്ണു ക്ഷേത്രത്തിലോ പതിവായി ദർശനം നടത്തി യഥാശക്തി വഴിപാട് കഴിക്കണം, വളരെ നല്ല ഫലം കിട്ടും. ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തുമ്പോൾ ആറ് കദളിപ്പഴം, ഒരു മഞ്ഞപ്പട്ട്, ഒരു താമരമൊട്ട്, ഒരു പട്ടുകോണകം എന്നിവ സമർപ്പിക്കുക, പാൽപ്പായസം, തൃക്കൈ വെണ്ണ,
തിരുമുടിമാല എന്നിവ കഴിവനുസരിച്ച് സമർപ്പിക്കുന്നത് വ്യാഴം പ്രസാദിക്കാൻ വളരെ നല്ല വഴിപാടുകൾ ആണ്.

സുദർശന മന്ത്രം
ഓം ക്ലീം കൃഷ്ണായ
ഗോവിന്ദായ
ഗോപീജന വല്ലഭായ
പരായ പരം പുരുഷായ
പരമാത്മനേ
പര കര്‍മ്മ മന്ത്ര യന്ത്ര തന്ത്ര
ഔഷധ അസ്ത്ര ശസ്ത്രാണി
സംഹര സംഹര
മൃത്യോര്‍ മോചയ: മോചയ:
ഓം നമോ ഭഗവതേ
മഹാസുദര്‍ശനായ ദീപ്‌ത്രേ
ജ്വാലാ പരീതായ
സര്‍വ ദിക് ക്ഷോഭണകരായ
ബ്രഹ്മണേ പരം ജ്യോതിഷേ
ഹും ഫട് സ്വാഹ
മന്ത്ര

Story Summary: Significance of Lord Brahaspati and remedies for Vyazha Dosha

error: Content is protected !!