ഈ ദർശനമുള്ള വീട്ടിൽ ധനപരമായഉന്നതിയും അഭിവൃദ്ധിയും ഉണ്ടാകും
കെ ഉണ്ണിക്കൃഷ്ണൻ,
എഞ്ചിനീയർ , വാസ്തു കൺസൾട്ടന്റ്
വീട് വയ്ക്കുന്നതിന് ഭൂമി തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കണം. അതിൽ മുഖ്യം ഗൃഹത്തിന്റെ ദർശനമാണ്. മഹാദിക്കുകളായ കിഴക്ക് പടിഞ്ഞാറ് തെക്ക്, വടക്ക് ഇതിൽ ഏതെങ്കിലും ഒരു ദിക്കിലേക്ക് ആയിരിക്കണം ദർശനം കൊടുക്കേണ്ടത്.
ഈ നാല് ദർശനത്തിനും നാല് തരത്തിലുള്ള ഫലമാണ്
ഉള്ളത്. തെക്ക് ദർശനം ദോഷമാണെന്ന് ചിലർ പറഞ്ഞ്
കേട്ടിട്ടുണ്ട്. അതിൽ കാര്യമില്ല. ഒരോ ദിക്കിലേക്കുമുള്ള
ദർശനത്തിന് ഒരോ ഫലമാണ്. ധർമ്മാർത്ഥകാമമോക്ഷം
ആണ് നാല് ദർശനങ്ങളും നൽകുന്നത്. കിഴക്ക് ദർശനം
ധർമ്മത്തെയും വടക്ക് ദർശനം അർത്ഥത്തെയും
പടിഞ്ഞാറ് ദർശനം കാമത്തെയും തെക്ക് വശത്തുള്ള ദർശനം മോക്ഷത്തെയും സൂചിപ്പിന്നു. അതായത് കിഴക്ക്
ദർശനമായി വീട് വച്ചാൽ ധർമ്മിഷ്ഠനായി എല്ലാ വിധ
ജീവിത സമൃദ്ധിയോടും കൂടി കഴിയാം. അതുകൊണ്ടാണ്
പണ്ട് എല്ലാവരും കിഴക്ക് ദർശനത്തിന് പ്രാധാന്യം നൽകി
പടിഞ്ഞാറ്റിനി നിർമ്മിച്ചു പോന്നത്. പഴയ കാലത്തെ
ആളുകൾ ധർമ്മത്തിന് കൂടുതൽ പ്രാധാന്യം നൽകിയത്
കാരണമാണിത്. എന്നാൽ ആധുനിക കാലത്ത് ആളുകൾ ധനപരമായ ഉന്നതി ആഗ്രഹിക്കുന്നതിനാൽ വടക്ക് ദർശനത്തിൽ പോയാൽ ധനപരമായ ഉന്നതി കൂടുതൽ കിട്ടും. അതിനാൽ അർത്ഥം എന്ന വിഭാഗത്തിൽ വടക്ക് ദർശനത്തിൽ പോകാം. പടിഞ്ഞാറ് ദർശനം എന്ന് പറയുന്നത് ധാരാളം ഭൗതിക സൗകര്യങ്ങൾ, പുരോഗതി എന്നിവ നൽകുന്നതാണ്. തെക്ക് ദർശനത്തിന്റെ ഫലം
ആത്മീയോന്നതിയാണ്. മനുഷ്യന്റെ പരമമായ ലക്ഷ്യം
ഈശ്വര സാക്ഷാത്കാരം ആയതിനാൽ ആത്മീയോന്നതി
നേടുന്നതിന് തെക്ക് ദർശനത്തിലുള്ള വീടും നല്ലതാണ്.
(വാസ്തുപരമായ കൂടുതൽ സംശയങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനലിൽ എഞ്ചിനീയറും വാസ്തു വിദഗ്ധനും തിരുവനന്തപുരത്തെ യുണീക് ഐ ബിൽഡേഴ്സ്, വാസ്തു ഗൃഹം എന്നിവയുടെ എംഡിയുമായ ഉണ്ണിക്കൃഷ്ണൻ മറുപടി നൽകിയ അഞ്ചു ഭാഗങ്ങളുള്ള ‘വാസ്തുവിചാരം ‘ വീഡിയോകൾ കാണുക:
മൊബൈൽ: +91 7510 18 4000)
കിഴക്ക് സൂര്യൻ ഉദിക്കുന്നത് പ്രസ്തുത ഭൂമിയുടെ കോണിൽ നിന്നാകരുത്. സൂര്യന്റെ ചരിവ് വസ്തുവിൽ 15 ഡിഗ്രിവരെ ആകാവുന്നതാണ്. ദീർഘചതുരമായോ സമചതുരമായോ വീട് വയ്ക്കുവാനുള്ള ഭൂമി ക്രമപ്പെടുത്തണം. വസ്തുവിനോട് ചേർന്ന് പൊതുവഴിയോ റോഡോ ഉണ്ടെങ്കിൽ അതിന് അഭിമുഖമായി വീട് വയ്ക്കാവുന്നതാണ്. ക്ഷേത്രങ്ങൾ പള്ളികൾ എന്നിവ ഉണ്ടെങ്കിൽ അതിന് അടുത്തായി ഗൃഹം പണിയരുത്. ഇളംകാറ്റ് വീശുന്നതും അമിതമായ ചൂട് ഏൽക്കാത്തതും ജല ലഭ്യതയുള്ളതുമായ ഭൂമിയാകണം കൂടാതെ എല്ലാ സസ്യജാലങ്ങളും ഉള്ള സ്ഥലം വീട് വയ്ക്കാൻ തിരഞ്ഞെടുക്കാം.
വീട് വയ്ക്കുവാനുള്ള ഭൂമി തിരഞ്ഞെടുത്ത് കഴിഞ്ഞാൽ അതിൽ ഭൂമിപൂജ ചെയ്യുന്നത് ഉത്തമമാണ്. ഈ പൂജ ചെയ്യുന്നത് കൊണ്ട് ഭൂമിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ദോഷങ്ങൾക്ക് പരിഹാരമായും ഊർജ്ജലെവൽ വർദ്ധിപ്പിക്കാനും പ്രസ്തുത ഭൂമിയിൽ നിൽക്കുന്ന മരങ്ങളോടും അതിൽ വസിക്കുന്ന ജീവജാലങ്ങളോടും പ്രകൃതിയോടും അനുവാദം വാങ്ങുകയും ചെയ്യുന്നതിനാണ്.
വാസ്തുവിചാരം Part 1 :
വാസ്തുവിചാരം Part 2 :
വാസ്തുവിചാരം Part 3 :
വാസ്തുവിചാരം Part 4:
വാസ്തുവിചാരം Part 5: