ഈ നക്ഷത്രക്കാർ പതിവായി സർപ്പപൂജ നടത്തിയാൽ ഐശ്വര്യാഭിവൃദ്ധി ഉറപ്പ്
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
സർപ്പദോഷങ്ങൾ പ്രത്യേകിച്ച് ഇല്ലെങ്കിൽ പോലും തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാർ പതിവായി സർപ്പപൂജ നടത്തിയാൽ ജീവിതത്തിൽ എല്ലാവിധ ഐശ്വര്യാഭിവൃദ്ധിയും ഉണ്ടാകുമെന്ന് മാത്രമല്ല പലതരം ദോഷദുരിതങ്ങളും ഒഴിവാക്കാനും കഴിയും. എന്നാൽ ഭരണി, രോഹിണി, ആയില്യം, അത്തം, പൂരം, പൂരാടം, തൃക്കേട്ട, തിരുവോണം, രേവതി നക്ഷത്രങ്ങളിൽ
ജനിച്ചവർ കർശനമായും രാഹുദശയുടെ കാലത്ത് നാഗാരാധന നടത്തണം. അതുപോലെ ആയില്യം നക്ഷത്രക്കാർ ഏതൊരു പ്രവൃത്തി ചെയ്യും മുൻപും നാഗങ്ങളെ ഭജിക്കണം. ജന്മ നക്ഷത്രദിവസവും ഞായറാഴ്ചകളും നാഗാരാധനയും നാഗക്ഷേത്ര ദർശനവും നടത്താൻ ഉത്തമമാണ്.
ഒരു വ്യക്തിക്ക് എന്തെല്ലാം സൗഭാഗ്യങ്ങൾ ഉണ്ടെങ്കിലും സർപ്പദോഷം ബാധിച്ചാൽ അതെല്ലാം നിഷ്ഫലമാകും. നാഗദോഷം അവരെ മാത്രമല്ല കുടുംബം തന്നെയും നശിപ്പിക്കും. എല്ലാവിധ ഐശ്വര്യത്തോടും കഴിയുന്ന ഒരു വ്യക്തിയെ തകർക്കാൻ നാഗദോഷവും, രാഹു – കേതു ദോഷവും മാത്രം മതി. മാറാവ്യാധികൾ, മഹാരോഗങ്ങൾ, ത്വക്‌രോഗങ്ങൾ, നിരന്തരമായ ആപത്തുകൾ, സന്താനഭാഗ്യം ഇല്ലായ്മ, വിവാഹതടസം, എന്നിവയാണ് പ്രധാന നാഗദോഷങ്ങൾ.
സർപ്പദോഷങ്ങൾ രണ്ടു വിധത്തിൽ നമ്മെ ബാധിക്കുന്നു.
ജന്മനാലുള്ള ദോഷങ്ങളും കർമ്മപരമായി സംഭവിക്കുന്ന ദോഷങ്ങളും. ജന്മനാലുള്ള ദോഷങ്ങൾ ജാതകം നോക്കി
മനസ്സിലാക്കാം. രാഹു, കേതു, ഗുളികൻ ഇവ നിൽക്കുന്ന രാശിയും സ്ഥാനവും അനുസരിച്ചാണ് ജന്മനാലുള്ള ദോഷങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നത്. ഇതിന് ഓരോരുത്തരുടെയും ജാതകത്തിലെ ഗ്രഹനില നോക്കി നവാംശകവും ഭാവവും പാപങ്ങളുടെ ഏറ്റക്കുറച്ചിലും ജാതകന്റെ അനുഭവവും മനസിലാക്കി അതിന് തക്ക ദോഷ പരിഹാരങ്ങൾ ചെയ്യിക്കുന്നു. കർമ്മപരമായി സംഭവിക്കുന്ന ദോഷങ്ങൾ മനപ്പൂർവ്വമോ അല്ലാതെയോ കർമ്മങ്ങൾ കാരണം ബാധിക്കുന്നതാണ്. സർപ്പങ്ങളെ ഉപദ്രവിക്കുക, കാവ് നശിപ്പിക്കുക,അശുദ്ധമാക്കുക
എന്നിവയാണ് കർമ്മപരമായുണ്ടാകുന്ന ദോഷങ്ങൾ.
ഇതും അവരവരുടെ ഗ്രഹനിലയിൽ നിന്നും വായിക്കാം.
ഈ രണ്ടു രീതിയിലുമുള്ള കടുത്ത സർപ്പദോഷങ്ങൾ കുടുംബത്തെ ബാധിച്ചാൽ ദാരിദ്ര്യമുണ്ടാകും. കുലം മുടിയും. കുടുംബം ക്ഷയിക്കും. നാഗപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുക, നാഗർക്ക് മഞ്ഞൾ അഭിഷേകം, പാലഭിഷേകം നടത്തുക തുടങ്ങിയവ വഴി ലഘുദോഷങ്ങൾ മാറ്റാനാകും. നാഗർക്ക് എണ്ണവിളക്ക് തെളിക്കുക. നൂറും പാലും കൊടുക്കുക എന്നിവയും ഗുണകരമാണ്. ദോഷാധിക്യത്തിൽ സർപ്പബലി ചെയ്യണം. ഇതിനെല്ലാമൊപ്പം സ്വയം ചെയ്യാവുന്ന ലളിതമായ നാഗദോഷ പരിഹാരമാണ് മന്ത്രജപം. ഇനി പറയുന്ന
മൂന്ന് നാഗ മന്ത്രങ്ങൾ ദിവസവും കുളിച്ച് ശുദ്ധിയോടെ തുടർച്ചയായി 7 പ്രാവശ്യം ആവർത്തിച്ചു ജപിക്കുക. നാഗദോഷങ്ങൾ ഒരു പരിധി വരെ നീങ്ങും.
മൂന്ന് നാഗ മന്ത്രങ്ങൾ
ഓം പത്മായ നമഃ
ഓം മഹാപത്മായ നമഃ
ഓം ശംഖപാലായ നമഃ
ശ്രീ നാഗരാജ സ്തോത്രം
ഓം ശ്രീ നാഗരാജായ നമഃ
ഓം ശ്രീ നാഗകന്യായ നമഃ
ഓം ശ്രീ നാഗയക്ഷ്യൈ നമഃ
നവനാഗ സ്തുതി
അനന്തം വാസുകിം ശേഷം
പത്മനാഭം ച കംബലം
ശംഖപാലം ധൃതരാഷ്ട്രം
തക്ഷകം കാളിയം തഥാ
ഏതാനി നവ നാമാനി
നാഗാനി ച മഹാത്മാനം
തസ്യ വിഷഭയം നാസ്തി
സർവ്വത്രേ വിജയീ ഭവേത്
നാഗരാജ അഷ്ടോത്തരം
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
+91 8921709017
Story Summary: Significance of Naga Pooja and Remedies for Naga Dosha
Attachments area
Preview YouTube video ശ്രീ നാഗരാജ അഷ്ടോത്തരം ജപിക്കൂ, ഉറപ്പായും കുടുംബം രക്ഷപ്പെടും | Nagaraja Ashtotharam | ആയില്യ പൂജ |