Sunday, 6 Oct 2024
AstroG.in

ഈ നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകൾ കറുത്ത പൊട്ടിടണം

നമുക്കെല്ലാം ഒരു പേരുള്ളതു പോലെ ഒരു ജന്മനക്ഷത്രവുമുണ്ട്. പേര് രക്ഷിതാക്കൾ തീരുമാനിക്കുന്നതാണ്; എന്നാൽ ജന്മനക്ഷത്രം ജന്മസിദ്ധമാണ്. അത് തീരുമാനിക്കാൻ ആർക്കും കഴിയില്ല; വിധി തീരുമാനിക്കുന്നതാണ്. മൊത്തം 27 ജന്മനക്ഷത്രങ്ങളാണുള്ളത്. 

ഈ നക്ഷത്രങ്ങളെ അവയുടെ സ്വഭാവം കണക്കിലെടുത്ത് ആറായി തരം തിരിച്ചിട്ടുണ്ട്: ഉഗ്രം, ചരം, സ്ഥിരം, തീക്ഷ്ണം, മൃദു, ക്ഷിപ്രം എന്നിങ്ങനെ.

ഇതിൽ തീക്ഷ്ണ നക്ഷത്രങ്ങളുടെ കൂട്ടത്തിൽ 6 നക്ഷത്രങ്ങളുണ്ട്: കാർത്തിക, തിരുവാതിര, ആയില്യം, വിശാഖം, തൃക്കേട്ട , മൂലം എന്നിവ.തീക്ഷ്ണ നക്ഷത്രങ്ങൾക്ക് വിഷ ദൃഷ്ടിയുണ്ട്. ഇതിൽ തന്നെ ആയില്യവും തൃക്കേട്ടയും മൂലവും അതീവ തീക്ഷ്ണമാണ്. ഈ മൂന്ന് നക്ഷത്രങ്ങളിൽ ദോഷ ശക്തിയിൽ മുന്നിൽ ആയില്യമാണ്. സർപ്പം ദേവതയായിട്ടുള്ള നക്ഷത്രവും ആയില്യം മാത്രമാണ്. ആയില്യം നക്ഷത്രജാതരിൽ പ്രത്യേകിച്ച് സ്ത്രീകൾക്ക്  സംഹാര ശേഷി അഥവാ ദോഷ ശക്തി കൂടുതലായിരിക്കും. എതിരാളികളോട് നിർദ്ദയമായി ഇവർ പെരുമാറും. ഒരിക്കൽ പിണങ്ങിയാൽ ഇവരോട് ഇണങ്ങുവാൻ പ്രയാസമായിരിക്കും. സ്വരക്ഷയ്ക്കും പ്രതിരോധത്തിനും വേണ്ടി പ്രകൃതി കാലേകൂട്ടി ഇവർക്കു നൽകിയിരിക്കുന്ന അനുഗ്രഹമാണിതെന്ന് മനസിലാക്കിയാൽ മതി. ഈ തീക്ഷ്ണശക്തി മറ്റുള്ളവർക്ക് ദോഷം ചെയ്യാതിരിക്കാൻ ഒരു വഴിയുണ്ട്. 

ആയില്യം, തൃക്കേട്ട, മൂലം, കാർത്തിക, തിരുവാതിര, വിശാഖം എന്നീ തീക്ഷ്ണ നക്ഷത്രങ്ങളിൽ പിറന്ന സ്ത്രീകൾ എന്നും കറുത്ത പൊട്ടിടണം. ചാന്തുപൊട്ടായാൽ കൂടുതൽ നല്ലത്; പ്രത്യേകിച്ച് ആയില്യം, തൃക്കേട്ട, മൂലം എന്നീ അതീവ തീക്ഷ്ണ നക്ഷത്രങ്ങളിൽ പിറന്നവർ. 

error: Content is protected !!