Friday, 22 Nov 2024
AstroG.in

ഈ മന്ത്രം ജപിച്ച് കുട്ടികൾക്ക് പായസം വിളമ്പിയാൽ സന്താനഭാഗ്യം നിശ്ചയം

എം.നന്ദകുമാർ, റിട്ട. ഐ എ എസ്

സന്താന ലബ്ധിക്കായി ശിവഭഗവാൻ പാർവ്വതിക്ക് ഉപദേശിച്ച മന്ത്രമാണ് ശ്രീ സന്താന ഗോപാലകൃഷ്ണ മന്ത്രം. അനപത്യതാ ദു:ഖമുള്ളവർക്ക് ജപിക്കാനായി ശിവപരമാത്മാവ് ശ്രീ പാർവ്വതിക്ക് ഉപദേശിച്ചു കൊടുത്ത മന്ത്രമാണിത്. എല്ലാ ദിവസവും പലകയിൽ കോലം വരച്ച് അഞ്ച് തിരിയിട്ട നിലവിളക്ക് കൊളുത്തി വച്ച് ഉണ്ണിക്കണ്ണന്റെ പടം വച്ച് ശ്രീ സന്താനഗോപാല കൃഷ്ണ മന്ത്രം പന്ത്രണ്ടോ പന്ത്രണ്ടിന്റെ ഗുണിതങ്ങളോ ജപിച്ച് പന്ത്രണ്ട് നമസ്കാര പ്രദക്ഷിണവും ചെയ്ത് കൃഷ്ണപ്രീതിക്ക് പ്രാർത്ഥിക്കുക. പാൽ, പഴം, വെണ്ണ ഇവ നൈവേദ്യമായെടുക്കാം. ശാരീരികമായി പ്രത്യേകിച്ച് തകരാറുകൾ ഒന്നുമില്ലെങ്കിലും സന്താനഭാഗ്യം ഇല്ലാത്ത ദമ്പതികൾക്ക് ഈ മന്ത്ര ജപം വളരെ ഫലപ്രദമാണ്. ഇതോടൊപ്പം 12 വയസിന് താഴെയുള്ള 12 കുട്ടികൾക്ക് 12 മാസം അടുപ്പിച്ച്, മാസത്തിലെ മൂന്നാമത്തെ വ്യാഴാഴ്ചകളിൽ അധികം മധുരം ചേർത്ത് പാൽപായസം വിളമ്പുകയും സ്നേഹത്തോടെ അവരെ ഈ ദമ്പതികൾ ഊട്ടുകയും ചെയ്താൽ സദ്സന്താനലബ്ധി നിശ്ചയം. സുഖപ്രസവത്തിനും ഗർഭ സംബന്ധമായ സങ്കീർണ്ണകൾ പരിഹരിക്കുന്നതിനും ഗർഭം അലസുന്നത് തടയുന്നതിനും സന്താന ക്ഷേമത്തിനും ഈ മന്ത്രം പതിവായി ജപിക്കുന്നത് ഉത്തമമാണെന്ന് പറയുന്നു. ഈ മന്ത്രം കൊണ്ട് പൂജ മാത്രമല്ല ഹോമവും നടത്താറുണ്ട്.

ദേവകീ സുത ഗോവിന്ദ
വാസുദേവ ജഗത്പതേ
ദേഹി മേ തനയം കൃഷ്ണാത്
ത്വാമഹം ശരണം ഗത:

ദേവ ദേവ ജഗന്നാഥ
ഗോത്ര വൃദ്ധികര പ്രഭോ
ദേഹി മേ തനയം ശീഘ്രം
ആയുഷ്മന്ത്രം യശസ്വിനം

രാവിലെ 5.15 നും 6.48 നും മദ്ധ്യേ ഈ മന്ത്രം ജപിക്കണം. മന്ത്ര ജപത്തിന് സമയം വളരെ പ്രധാനമാണ്.

(റിട്ട. ഐ എ എസ് ഉദ്യോഗസ്ഥനും പ്രസിദ്ധ പ്രസംഗകനും ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും മികച്ച അസ്ട്രോളജറും സംഖ്യാശാസ്ത്രത്തിലും ഹസ്തരേഖാ ശാസ്ത്രത്തിലും മഹാപണ്ഡിതനുമായ ശ്രീ എം.നന്ദകുമാറുമായി ഇപ്പോൾ വീഡിയോ കൺസൾട്ടേഷന് സൗകര്യമുണ്ട്. www.astrog.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. മൊബൈൽ : 91 94 97836666 )

Story Summary: Benefits of Santhana Gopala Krishna Mantra Japam


error: Content is protected !!