ഈ ശ്ലോകങ്ങൾ നവരാത്രിയിൽ ജപിച്ചാൽ ഭയനാശനം, രോഗനാശനം, ശത്രുനാശനം
പ്രൊഫ. കെ.വാസുദേവനുണ്ണി
ആദിപരാശക്തിയായ ദേവിതന്നെയാണ് നവരാത്രി കാലത്തെ ഉപാസ്യദേവത. ദേവിക്ക് അനേകമനേകം ഭാവങ്ങളും അവതാരങ്ങളും അംശാവതാരങ്ങളുമുണ്ട്. ദുഷ്ടനിഗ്രഹത്തിനും ശിഷ്ടപരിപാലനത്തിനുമായി ദേവി ഇങ്ങനെ അനേകം അവതാരങ്ങൾ എടുക്കാറുണ്ട്. ദേശവ്യത്യാസമനുസരിച്ച് നവരാത്രികാലത്ത് ആരാധിക്കുന്ന ദേവീസങ്കല്പങ്ങൾക്കും വ്യത്യാസം വരാം. എങ്കിലും ആത്യന്തികമായി ദുർഗ്ഗാദേവി തന്നെയാണ് എവിടെയും ആരാധിക്കപ്പെടുന്നത്. നവരാത്രിയിൽ ഓരോ തിഥിയിലും ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഖണ്ഡ, കുശ്മാണ്ഡ, സ്‌കന്ദമാത, കാത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിദാ എന്നീ ദേവീ സങ്കല്പങ്ങളെ ആരാധിക്കുന്ന പതിവുണ്ട്. നവദുർഗ്ഗമാർ എന്നാണ് ഈ ദേവീഭാവങ്ങൾ അറിയപ്പെടുന്നത്. ദേവീമാഹാത്മ്യം കവചസേ്താത്രത്തിൽ ഈ ഒൻപതു ദിവ്യനാമങ്ങളും ഉൾക്കൊള്ളുന്നു.
നവദുർഗ്ഗാനാമങ്ങൾ
പ്രഥമം ശൈലപുത്രീ തി
ദ്വിതീയം ബ്രഹ്മചാരിണീ
തൃതീയം ചന്ദ്രഘണ്ടേതി
കുശ്മാണ്‌ഡേതി ചതുർത്ഥകം
പഞ്ചമം സ്‌കന്ദമാതേതി
ഷഷ്ഠം കാത്യായനീതി ച
സപ്തമം കാളരാത്രീ തി
മഹാഗൗരീതി ചാഷ്ടമം
നവമം സിദ്ധിദാ പ്രോക്താ
നവദുർഗ്ഗാ: പ്രകീർത്തിതാ:
ഉക്താന്യേതാനി നാമാനി
ബ്രഹ്മണൈവ മഹാത്മനാ
നവദുർഗ്ഗാനാമങ്ങളടങ്ങിയ ഈ ശ്ലോകങ്ങൾ നിരന്തരം ജപിച്ചാൽ ഭയനാശനം, ദു:ഖനാശനം, രോഗനാശനം, ശത്രുനാശനം എന്നിവയും എല്ലാ സുരക്ഷയും കൈവരും. എന്നാണു വിശ്വാസം.
Story Summary: The most powerful Navadurga sloka for solving all types of distress