Friday, 22 Nov 2024
AstroG.in

ഈ സ്തുതി പൈങ്കുനി ഉത്രം മുതൽ21 നാൾ ജപിക്കൂ ശനിദോഷം ശമിക്കും

മംഗള ഗൗരി

ശബരിമല ശ്രീ ധർമ്മ ശാസ്താവിൻ്റെ അവതാരദിനമായ പൈങ്കുനി ഉത്രം ശനിദോഷ ദുരിതങ്ങൾ തീർക്കാൻ ഏറ്റവും ഉത്തമമായ ദിവസമാണ്. മീനമാസത്തിലെ ഉത്രം നക്ഷത്രവും പൗർണ്ണമിയും ഒത്തുവരുന്ന ഈ ദിവസമാണ്
ശബരിമലയിൽ 10 ദിവസത്തെ ഉത്സവം സമാപിക്കുക.
പൈങ്കുനി ഉത്രം ദിനത്തിലാണ് ഇപ്പോൾ ശബരി ഗിരീശന് പമ്പാ തീർത്ഥത്തിൽ ആറാട്ട്. 2024 മാർച്ച് 25 ന് രാവിലെ
9 മണിക്ക് സന്നിധാനത്ത് നിന്ന് പമ്പയിലേക്ക് ആറാട്ട് പുറപ്പെടും. ഉച്ചക്ക് 11.30 മണിയോടെ ആറാട്ട് നടക്കും.

മീനത്തിലെ ഉത്രം ശബരിമലയിൽ മാത്രമല്ല എല്ലാ
അയ്യപ്പ – ധർമശാസ്താ ക്ഷേത്രങ്ങളിലും വഴിപാടുകളും വിശേഷാൽ പൂജകളുമായാണ് ആചരിക്കുന്നത്. പൈങ്കുനി ഉത്രം നാളിലെ അയ്യപ്പദർശനത്തിനും വഴിപാടുകൾക്കും പൂജകൾക്കും സവിശേഷ ഫലസിദ്ധിയുണ്ട്. ശനിയുടെ അധിദേവതയായ, ഹരിഹര പുത്രനായ ധർമ്മ ശാസ്താവിൽ വിലയം പ്രാപിച്ച അയ്യപ്പനെ ഭജിച്ചാൽ ശനിദോഷങ്ങളെല്ലാം ശമിക്കും. ശനിദോഷ പരിഹാരത്തിനായി ശാസ്താക്ഷേത്രത്തിൽ എല്ലാ ശനിയാഴ്ചയും ഉത്രം നക്ഷത്രത്തിലും മണ്ഡല – മകര വിളക്ക് കാലത്തും നീരാജനം, എള്ളുപായസം വഴിപാട് വളരെ ഫലപ്രദമാണ്.

ഈ വഴിപാടുകൾക്കൊപ്പം ധർമ്മശാസ്താ മൂലമന്ത്രവും
ധ്യാനവും ധർമ്മശാസ്താ അഷ്ടോത്തരവും മറ്റ് സ്തുതികളും ശാസ്തൃ ഗായത്രിയും ശാസ്താ പഞ്ചരത്ന സ്തോത്രവും ശനിദോഷമുള്ളവർ പൈങ്കുനി ഉത്രം മുതൽ 21 ദിവസം തുടർച്ചയായി കഴിയുന്നത്ര തവണ ജപിക്കണം. ശങ്കരാചാര്യർ രചിച്ച ദിവ്യ സ്തോത്രമാണ് ശാസ്താപഞ്ചരത്നം. നിത്യേന ഇത് ജപിക്കുന്നത് ശനിദോഷത്തിന് ഉത്തമ പരിഹാരമാണ്. ഈ സ്തുതി എന്നും ജപിക്കുന്ന ഭക്തരിൽ പ്രസാദിക്കുന്ന
ശാസ്താവ് എല്ലാ ഐശ്വര്യവും നൽകി അവരെ അനുഗ്രഹിക്കും എന്നാണ് ശാസ്താ പഞ്ചരത്നത്തിന്റെ ഫലശ്രുതിയിൽ പറയുന്നത് :

മൂലമന്ത്രം
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ

ശാസ്താസ്തുതി
ഭൂതനാഥ സദാനന്ദ
സർവഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ
ശാസ്ത്രേ തുഭ്യം നമോനമഃ

ശാസ്തൃ ഗായത്രി
ഭൂതനാഥായ വിദ്മഹേ ഭവപുത്രായ ധീമഹി
തന്നോ ശാസ്താ പ്രചോദയാത്

ശാസ്താ പഞ്ചരത്ന സ്തോത്രം
ലോകവീരം മഹാപൂജ്യം
സര്‍വ്വരക്ഷാകരം വിഭും
പാര്‍വതീ ഹൃദയാനന്ദം
ശാസ്താരം പ്രണമാമ്യഹം

വിപ്രപൂജ്യം വിശ്വവന്ദ്യം
വിഷ്ണുശംഭു പ്രിയം സുതം
ക്ഷിപ്രപ്രസാദനിരതം
ശാസ്താരം പ്രണമാമ്യഹം

മത്തമാതംഗ ഗമനം
കാരുണ്യാമൃതപൂരിതം
സര്‍വ്വവിഘ്നഹരം ദേവം
ശാസ്താരം പ്രണമാമ്യഹം

അസ്മത് കുലേശ്വരം
ദേവമസ്മച്ഛത്രു വിനാശനം
അസ്മദിഷ്ട പ്രദാതാരം
ശാസ്താരം പ്രണമാമ്യഹം

പാണ്ഡ്യേശവംശതിലകം
കേരളേ കേളിവിഗ്രഹം
ആര്‍ത്തത്രാണപരം ദേവം
ശാസ്താരം പ്രണമാമ്യഹം

പഞ്ചരത്നാഖ്യമേതദ്യോ
നിത്യം ശുദ്ധ: പഠേന്നര:
തസ്യ പ്രസന്നോ ഭഗവാൻ
ശാസ്താവസതി മാനസേ

ധർമ്മശാസ്താ അഷ്ടോത്തരം
https://youtu.be/bLCmr4gsGL8?si=5ShDquI_sduwvoPP

Story Summary: Panguni Uthiram: The Day of incarnation of Sabarimala Sree Dharma Sastha

Copyright 2024 Neramonline.com. All rights reserved

error: Content is protected !!