ഈ 6 നക്ഷത്രക്കാർ വിഷു മുതൽ ആഗ്രഹിക്കുന്നതെല്ലാം സാധിക്കും
ജോതിഷി പ്രഭാസീന സി പി
2024 ഏപ്രിൽ 13, 1199 മീനം 31 ശനിയാഴ്ച രാത്രി 8 മണി 51 മണിക്ക് മകയിരം നക്ഷത്രം നാലാം പാദത്തിൽ മിഥുനക്കൂറിൽ മേടവിഷുസംക്രമം. സംക്രമം ഉദയത്തിന് മുൻപ് തലേന്ന് രാത്രിയിൽ ആയതിനാൽ ഏപ്രിൽ 14ന് തന്നെ വിഷുദിനമായി ആചരിക്കുന്നു.
മേടസംക്രമം ശനിയാഴ്ച ആകയാൽ സർവനാശം ഫലം. രാത്രിയിലാകയാൽ ദുർഭിക്ഷത ശക്തമാകും. മകയിരം നക്ഷത്രത്തിൽ ആകയാൽ മഴക്കുറവും മൃഗങ്ങൾക്ക് നാശവും ഫലം. മിഥുനക്കൂറിലായതിൽ അധികാരികൾ തമ്മിൽ കലഹവും ഷഷ്ഠി തിഥിയിൽ ആയതിനാൽ ഭരണാധികാരികൾ തമ്മിൽ ഘോരമായ സംഘർഷവും മഴക്കുറവും ധാന്യത്തിന് ക്ഷയവും ഫലമാണ്. പന്നി കരണത്തിലാകുന്നതും വരൾച്ചയുടെ സൂചന നൽകുന്നു. രാജ്യത്തെ പൗരന്മാർക്ക് ധാരാളം ആപത്തുകൾ നേരിട്ടേക്കും.
ശൂലഫലങ്ങൾ
വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം – മദ്ധ്യഷട്കം – നക്ഷത്ര ജാതർക്ക് ലോകബഹുമാനാദി സ്ഥാനമാനങ്ങളും പ്രതാപവും ഐശ്വര്യവും സൗഭാഗ്യവും സൽകീർത്തിയും സമ്പൽസമൃദ്ധിയും ദാമ്പത്യ ഐക്യവും ജനപ്രീതിയും 1199 മേടം ഒന്നു മുതൽ ഒരു വർഷം ഫലം. രോഹിണി, മകയിരം, തിരുവാതിര – ആദിശൂലം – നാളുകളിൽ ജനിച്ചവർക്ക് 1199 മേടം ഒന്നു മുതൽ ഒരു വർഷം ധനനാശവും പലതരത്തിലുള്ള ക്ലേശങ്ങളും രോഗാപത്തുകളും പണച്ചെലവും ഫലം. പുണർതം, പൂയം, ആയില്യം, മകം, പൂരം, ഉത്രം – ആദിഷഡ്കം – നാളുകളിൽ ജനിച്ചവർക്ക് സർവ്വാഭീഷ്ട സിദ്ധിയും സൽക്കീർത്തിയും ഫലം. അത്തം, ചിത്തിര, ചോതി – മദ്ധ്യശൂലം – നാളുകളിൽ ജനിച്ചവർക്ക് ബന്ധുനാശം, സ്വജനവിരോധം, അപമാനം, മന:ക്ലേശം എന്നിവ ഫലം. തിരുവോണം, അവിട്ടം, ചതയം – അന്ത്യശൂലം – നാളുകളിൽ ജനിച്ചവർക്ക് ആയുധം കൊണ്ടും പശു പക്ഷിയാദികൾ നിമിത്തമായും ദേഹത്തിൽ മുറിവും രോഗാപത്തുകളും അനുഭവപ്പെടും. പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി, അശ്വതി, ഭരണി, കാർത്തിക – അന്ത്യഷട്കം – നാളുകാർക്ക് വിചാരിക്കുന്ന കാര്യങ്ങൾ ഈശ്വരാധീനത്താൽ സാധിക്കും. സൗഖ്യവും സമാധാനവും പ്രത്യേകിച്ച് ആരോഗ്യവും അധികാരവും
മേലധികാരികളുടെ പ്രീതിയും സർവ്വാർത്ഥ ലാഭവും
ജനനേതൃത്വവും ഫലം.
ദേവതാ ഫലങ്ങൾ
ഭരണി, മകയിരം, പൂയം, പൂരം, ചിത്തിര, അനിഴം,
പൂരാടം, അവിട്ടം, ഉത്തൃട്ടാതി എന്നീ നക്ഷത്രക്കാർക്ക് ബ്രഹ്‌മാവ് ദേവത: ഗുണദോഷസമ്മിശ്രഫലം.
കാർത്തിക, തിരുവാതിര, ആയില്യം, ഉത്രം, ചോതി,
തൃക്കേട്ട, ഉത്രാടം, ചതയം, രേവതി എന്നീ നാളുകാർക്ക് വിഷ്ണു ദേവത: ബ്രാഹ്മണാദിപ്രസാദം ഫലം.
അശ്വതി, രോഹിണി, പുണർതം, മകം, അത്തം, വിശാഖം, മൂലം, തിരുവോണം, പൂരുരുട്ടാതി എന്നീ നക്ഷത്രക്കാർക്ക് മഹേശ്വരൻ ദേവത: മനോവ്യസനാദിദു:ഖവും കുടുംബ കലഹവും ഫലം.
വിഷുഫലത്താലുള്ള ദോഷങ്ങൾക്ക് പരിഹാരമായി ശ്രീകൃഷ്ണസ്വാമിക്ക് തൃക്കൈവെണ്ണ, പാൽ പായസം, തുളസിഹാരം, ത്രിമധുരം എന്നിവയും വിഷ്ണു ഭഗവാന് ഭാഗ്യസൂക്തം, ശിവഭഗവാന് കൂവളമാല, ജലധാര, മൃത്യുഞ്ജയാർച്ചന എന്നിവ ചെയ്യുന്നത് നല്ലത്.
ജോതിഷി പ്രഭാസീന സി പി
+91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email ID: prabhaseenacp@gmail.com)
Story Summary: 1199 Vishu Soola Phalam and Devatha Phalam
Copyright 2024 Neramonline.com. All rights reserved