Sunday, 29 Sep 2024
AstroG.in

ഉമാമഹേശ്വരന്മാരെ ഭജിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com
സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 ജനുവരി 08, തിങ്കൾ
കലിദിനം 1871852
കൊല്ലവർഷം 1199 ധനു 23
(൧൧൯൯ ധനു ൨൩ )
ശകവർഷം 1945 പൗഷം 18

ഉദയം 06.42 അസ്തമയം 06.18 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 36 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 24 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 08.09 am to 09.36 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 01.57 pm to 03.24 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 11.03 am to 12.30 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
കുജനു മൗഢ്യം, ശനി സ്വക്ഷേത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂരാടത്തിൽ (പൂരാടം ഞാറ്റുവേല ) ചൊവ്വ മൂലത്തിൽ ബുധൻ മൂലത്തിൽ വ്യാഴം അശ്വതിയിൽ ശുക്രൻ തൃക്കേട്ടയിൽ ശനി ചതയത്തിൽ രാഹു രേവതിയിൽ കേതു ചിത്തിരയിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.17 വരെ ധനു പകൽ 09.08 വരെ മകരം പകൽ 10.54 വരെ കുംഭം പകൽ 12.40 വരെ മീനം പകൽ 02.24 വരെ മേടം വൈകിട്ട് 04.28 വരെ ഇടവം തുടർന്ന് മിഥുനം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.16 pm to 04.61 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.03 am to 05.53 am
പ്രാതഃസന്ധ്യ 05.28 am to 06.42 am
സായംസന്ധ്യ 06.18 pm to 07.33 pm

ഇന്നത്തെ നക്ഷത്രം
രാത്രി 10.03 വരെ അനിഴത്തിൽ
തിഥി ദൈർഘ്യം
രാത്രി 12.46 വരെ കൃഷ്ണപക്ഷ ദ്വാദശി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവംആവാം
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം അനിഴം തിഥി കൃഷ്ണപക്ഷദ്വാദശി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം
അനിഴം


ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്. നല്ല വാർത്തകൾ കേൾക്കുക , അവിവാഹിതർക്ക് നല്ല വിവാഹ ബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം .ഗുണ വർദ്ധനവിനും ദോഷ ശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക. കൂടാതെ വരുന്ന ഒരുവർഷക്കാലത്തേയ്ക്കു പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്‌ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ് .

പ്രതികൂല നക്ഷത്രക്കാർ
ഇന്നത്തെ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
അശ്വതി, ഭരണി, ചോതി, അത്തം, പൂരം
അനുകൂല നക്ഷത്രക്കാർ
ഇന്നത്തെ ദിനം അനുകൂലമായ നക്ഷത്രക്കാർ
വിശാഖം, ചിത്തിര, ഉത്രം, മകം, ചതയം

ദിവസഗുണവർദ്ധനവിന്
ദിവസഗുണവർദ്ധനയ്ക്ക് ഉമാമഹേശ്വരന്മാരെ ഭജിക്കുക . ഒരു സ്തുതി ചേർക്കുന്നു :
നമഃ ശിവാഭ്യാം/മതിസുന്ദരാഭ്യാ-
മത്യന്തമാസക്തഹൃദംബുജാഭ്യാം
അശേഷലോകൈകഹിതങ്കരാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം
നമഃ ശിവാഭ്യാം കലിനാശനാഭ്യാം
കങ്കാളകല്യാണവപുർദ്ധരാഭ്യാം
കൈലാസശൈലസ്ഥിതദേവതാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം
നമഃ ശിവാഭ്യാമശുഭാപഹാഭ്യാ-
മശേഷലോകൈകവിശേഷിതാഭ്യാം
അകുണ്ഠിതാഭ്യാം സ്മൃതിസംഭൃതാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം
നമഃ ശിവാഭ്യാം രഥവാഹനാഭ്യാം
രവീന്ദുവൈശ്വാനരലോചനാഭ്യാം
രാകാശശാങ്കാഭമുഖാംബുജാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം : വെളുത്ത പുഷ്പങ്ങൾ സ്ഫടിക പ്പാത്രത്തിലെ ജലത്തിൽ ഇട്ട് വീടിന്റെ /ഓഫീസിന്റെ പടിഞ്ഞാറു ഭാഗത്തുള്ള മുറിയിൽ പകൽ സൂക്ഷിക്കുക .

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം വെളുപ്പ് ക്രീം , പ്രതികൂല നിറം : കറുപ്പ്

ചന്ദ്ര പീഡകൾ മാറാൻ
ഇന്ന് തിങ്കളാഴ്ച. ജനനസമയത്ത് ചന്ദ്രന്
നീചം , മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , മാതൃ ദോഷമുള്ളവർ , കടുത്ത മദ്യ പാനികൾ , ദീർഘ കാല ഔഷധ സേവ ആവശ്യമായി വന്നവർ കർക്കടകം, മീനം , വൃശ്ചികം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ദധിശംഖതുഷാരാഭം
ക്ഷീരോദാർണവ സംഭവം
നമാമി ശശിനം സോമം
ശംഭോർമ്മകുടഭൂഷണം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam


Copyright 2024 Neramonline.com. All rights reserved

error: Content is protected !!