Saturday, 23 Nov 2024
AstroG.in

ഉഴമലയ്ക്കലമ്മയ്ക്ക് തിങ്കളാഴ്ച
തിരുവാതിരപ്പൊങ്കാല, ആറാട്ട്

തെക്കൻ കേരളത്തിലെ ഏറ്റവും വലിയ പഞ്ചലോഹ ദേവീപ്രതിഷ്ഠയുള്ള നെടുമങ്ങാട് ഉഴമലയ്ക്കൽ ശ്രീലക്ഷ്മി മംഗലം ദേവീ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം 2021 ഫെബ്രുവരി 22 ന് ആറാട്ടോടെ സമാപിക്കും. ശക്തി സ്വരൂപിണിയും അഭയ വരദയും കാര്യസിദ്ധി പ്രദായിനിയുമായ ഉഴമലയ്ക്കലമ്മയുടെ കുടുംബസർവൈശ്വര്യ കാര്യസിദ്ധി പൂജ പ്രസിദ്ധമാണ്. ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹത്താൽസർവമത തീർത്ഥാടന കേന്ദ്രമെന്ന് പ്രസിദ്ധമായ ഈ ക്ഷേത്രത്തിൽ അമ്മ 3 ഭാവങ്ങളിൽ ദർശനമരുളുന്നു.ഏഴാം ഉത്സവ ദിനമായ ഫെബ്രുവരി 22 ആണ്  ഇവിടെ ഏറെ വിശേഷം. അന്നാണ്  ഉഴമലയ്ക്കൽ അമ്മയ്ക്ക് പൊങ്കാലയും ആറാട്ടും കുത്തിയോട്ട ഘോഷയാത്രയും. ഉത്സവത്തിന് പൊങ്കാല അർപ്പിക്കാൻ കഴിയാത്തവർക്ക് തിരുനട തുറപ്പ് ദിവസമായ 2021 മാർച്ച് 2 ന് പൊങ്കാല നിവേദ്യം സമർപ്പിക്കാം. ഇത്തവണത്തെ ഉഴമലയ്ക്കലമ്മ പുരസ്കാരം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്സമാനതകളില്ലാത്ത നേതൃത്വം നൽകിയ ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചർക്ക് ഫെബ്രുവരി 18 ന് വൈകിട്ട് 6 മണിക്ക് സാംസ്കാരിക സമ്മേളനത്തിൽ വച്ച് സമർപ്പിക്കും. എസ് എൻ ഡി പി ശാഖാ യോഗത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് ക്ഷേത്രം. കോവിഡ്മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ഇത്തവണത്തെ ഉത്സവം ഫെബ്രുവരി 16 ന് കൊടിയേറി. വർക്കല ശാന്തി ലാൽ തന്ത്രികളാണ് ക്ഷേത്ര തന്ത്രി. ഡോ.ഷിബു നാരായണനാണ് ക്ഷേത്ര ജ്യോത്സ്യൻ. എസ്.സിബീഷ് ശാന്തിയാണ്  മേൽശാന്തി. 

Summary: Uzhamalakkal Thiruvathira Ponkala

error: Content is protected !!