Saturday, 23 Nov 2024
AstroG.in

എന്നും ജപിക്കാൻ 9 വിശിഷ്ട സ്തുതികൾ

നിത്യപാരായണത്തിന് പറ്റിയ  9 വിശിഷ്ട മന്ത്രങ്ങൾ  പറയാം. ഇത്  ദേഹശുദ്ധിവരുത്തിയ ശേഷം എന്നും രാവിലെ വിളക്ക് കൊളുത്തി വച്ച ശേഷം പൂജാമുറിയിലിരുന്ന് ജപിക്കുക.  ഗണപതി വന്ദനത്തിലൂടെ ജപം ആരംഭിക്കാം. മന:പാഠമാക്കി നിത്യവും ജപിക്കുന്നത് ഐശ്വര്യപ്രദമാണെന്ന് മാത്രമല്ല വിദ്യാവിജയത്തിനും ദുരിതമോചനത്തിനും ഭയവിമുക്തിക്കും നല്ലതാണ്.

1.ഗണേശഗായത്രി:

ഓം ഏക ദന്തായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി
തന്നോ ദന്തി പ്രചോദയാത്

2.മഹാലക്ഷ്മി അഷ്ടകം:

നമസ്‌തേതു മഹാമായേശ്രീപീഠേ സുരപൂജിതേ
ശംഖചക്രഗദാഹസ്‌തേ മഹാലക്ഷ്മി നമോസ്തുതേ

നമസ്‌തേ ഗരുഡാരൂഢേ കോലാസുര ഭയങ്കരി
സർവപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ

സർവ്വജ്‌ഞേ സർവവരദേ സർവദുഷ്ടഭയങ്കരി
സർവ്വദു:ഖഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ

സിദ്ധി ബുദ്ധി പ്രദേ ദേവീ ഭക്തി മുക്തി പ്രദായിനി
മന്ത്രമൂർത്തേ സദാ ദേവി മഹാലക്ഷ്മി നമോസ്തുതേ

ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരി
യോഗജേ യോഗസംഭൂതേ മഹാലക്ഷ്മി നമോസ്തുതേ

സ്ഥൂല സൂക്ഷ്മ മഹാരൗദ്രേ മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ

പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി
പരമേശി ജഗന്മാതേ മഹാലക്ഷ്മി നമോസ്തുതേ

ശ്വേതാംബരധരേ ദേവി നാനാലങ്കാരഭൂഷിതേ
ജഗത്‌സ്ഥിതേ ജഗന്മാതേ മഹാലക്ഷ്മി നമോസ്തുതേ

3.സര്വസതീവന്ദനം:

മാണിക്യവീണാമുപലാളയന്തിം
മദാലസാം മഞ്ജുള
വാഗ്വിലാസാം
മാഹേന്ദ്ര നീലദ്യുതി കോമളാംഗീം
മാതംഗ കന്യാം മനസാസ്മരാമി

4.ഗൗരീസ്തുതി:

സർവ്വമംഗള മംഗല്യേ
ശിവേസർവ്വാർത്ഥ സാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി
നാരായണി നമോസ്തുതേ

5.ശ്രീവിദ്യാ ഗോപാലമന്ത്രം
:

ഓം ക്‌ളീം കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
സർവ്വജ്ഞത്വം പ്രസീദമേ രമാരമണാ
വിശ്വേശാ
വിദ്യാമാശു പ്രയച്ഛമേ

6.മൃത്യുഞ്ജയമന്ത്രം
:

ഓം ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടിവർദ്ധനം
ഉർവ്വാരുകമിവ ബന്ധനാൽ
മൃത്യോർമ്മുക്ഷീയമാമൃതാത്

7.ശിവസ്തുതി
:

ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം

8.തീർത്ഥം സേവിക്കുമ്പോൾ:

സാളഗ്രാമ ശിലാപാനി
പാപഹാരി വിശേഷത
ത്രിജന്മ പാപ സംഹാരം
പ്രായശ്ചിത്തം കര്യോമ്യഹം
 (ക്ഷേത്രത്തിൽ പൂജാരി തീർത്ഥം പകരുമ്പോൾഭക്ത്യാദര പുരസരം  ഇടതുകൈകൊണ്ട് വലതുകൈ താങ്ങി വലതുകൈയിൽസ്വീകരിച്ച് ഈ ശ്ളോകം മനസിൽ ഉരുവിട്ടുകൊണ്ട് സേവിക്കുക.)

9.അർജുനപ്പത്ത്
:

അർജ്ജുനൻ ഫൽഗുനൻ പാർഥൻ വിജയനും, വിശ്രുതമായപേർ പിന്നെ കിരീടിയും, ശ്വേതാശ്വനെന്നും ധനഞ്ജയൻ ജിഷ്ണുവും, ഭീതീഹരം സവ്യസാചി ബിഭത്സുവും, പത്തുനാമങ്ങളും ഭക്ത്യാ ജപിക്കലോ നിത്യഭയങ്ങളകന്നുപോം നിശ്ചയം

(അർജുനന്റെ ഈ പത്തു പര്യായങ്ങൾ ഉറങ്ങാൻ നേരം ജപിച്ചു കൊണ്ടു കിടക്കുക. ദു:ഖസ്വപ്നങ്ങൾ കാണില്ല. ഉറക്കത്തിൽ പേടിച്ചു നിലവിളിക്കില്ല. കൊച്ചു കുട്ടികളെ ഇത് പഠിപ്പിച്ച് ചൊല്ലിപ്പിക്കുന്നത് നല്ലതാണ്. പഠിപ്പിക്കുമ്പോൾ അർത്ഥം കൂടി പറഞ്ഞു കൊടുത്ത് പഠിപ്പിക്കുക. വളരുന്ന കുഞ്ഞുങ്ങൾക്ക് എല്ലാ നന്മയുമുണ്ടാകും. അർജ്ജുനൻ എന്ന പദത്തിന്റെ അർത്ഥം  വെളുപ്പു നിറമുള്ളവൻ എന്നാണ്. ഫൽഗുണൻ,  ഫാൽഗുണ മാസത്തിൽ ജനിച്ചവൻ.  പാർത്ഥന്റെ പൊരുൾ  പൃഥയുടെ പുത്രൻ എന്നാണ്.  കുന്തിദേവിയുടെ ശരിയായ പേരാണ് പൃഥ; ഭോജരാജാവിന്റെ അതായത് കുന്തി ഭോജന്റെ  വളർത്തുമകളായതിനാൽ കുന്തിയെന്ന്  അറിയപ്പെട്ടു. എല്ലാ ആയോധനവിദ്യയിലും സമർത്ഥനായി വിജയം വരിച്ചവനായതിനാൽ  അർജ്ജുനൻ വിജയനായി. അച്ഛന്റെ  അതായത്  ദേവേന്ദ്രന്റെ കിരീടമണിഞ്ഞവൻ കിരീടി – ദേവേന്ദ്രൻ മകന്റെ മികവു മനസ്സിലാക്കി സന്തോഷത്തോടെ ദേവസിംഹാസനത്തിൽ ഇരുത്തി കിരീടം ചൂടിച്ചു എന്ന് ഐതിഹ്യം.  വെളുപ്പു നിറമുള്ള കുതിരയെ വാഹനമാക്കിയവനായതിനാൽ ശ്വേതവാഹനൻ. യുധിഷ്ഠിരൻ രാജസൂയ യജ്ഞത്തിൽ  4 അനുജന്മാരെയും 4 ദിക്കിലേക്ക് പണം രേഖരിക്കാൻ അയച്ചപ്പോൾ വടക്കോട്ട് പോയ അർജ്ജുനൻ  കൂടുതൽ രാജ്യങ്ങളെ കീഴടക്കി ഏറ്റവും കൂടുതൽ ധനം നേടിയതിനാൽ ധനഞ്ജയനായി. ശത്രുക്കൾ എപ്പോഴും പേടിയോടെ കണ്ടവനായതുകൊണ്ട് അർജുനനെ ബീഭത്സു എന്ന് വിളിച്ചു. ഇരുകൈയ്യിലും വില്ലേന്തി ഒരേസമയം രണ്ടു ലക്ഷ്യങ്ങളിൽ ഉന്നം വെച്ച് അമ്പെയ്യാൻ കഴിവുള്ളവനായതിനാലാണ് സവ്യസാചി എന്ന് വിളിക്കുന്നത്.വിഷ്ണുവിന്റെ അവതാരമായ കൃഷ്ണന് ഏറ്റവും പ്രിയങ്കരനായതിനാൽ ജിഷ്ണുവായി.  മഹാവിഷ്ണുവിന്റെ പര്യായവുമാണ് ജിഷ്ണു.)

– സരസ്വതി ജെ. കുറുപ്പ് 

Mobile: +91 90745 80476

error: Content is protected !!