Sunday, 6 Oct 2024
AstroG.in

എന്നും 5 തവണ ഈ ധ്യാനം ചൊല്ലിയാൽ ആശങ്കകൾ അകറ്റി മന:ശാന്തി നേടാം

ജ്യോതിഷരത്നം വേണുമഹാദേവ്
മാനസിക അസ്വസ്ഥത, ദുഃഖ ദുരിതങ്ങൾ, ആശങ്ക, വിഷാദം എന്നിവ അനുഭവിക്കുന്നവര്‍ക്ക് അത്ഭുതകരമായ ആശ്വാസം നല്കുന്ന ദിവ്യസ്തുതിയാണ് ശിവധ്യാനം. സംഹാരമൂർത്തി, ക്ഷിപ്രകോപി എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന മഹാദേവൻ അങ്ങേയറ്റം അലിവുള്ള ഭക്തവത്സലനുമാണ്. പൂർവജന്മാര്‍ജ്ജിത പാപങ്ങള്‍പോലും കഴുകിക്കളയാൻ ഭക്തരെ സഹായിക്കുന്ന ശ്രീപരമേശ്വരൻ ഏത് ആപത്തിൽ നിന്നും നമ്മെ കാത്ത് രക്ഷിക്കും. എപ്പോഴും അപകടങ്ങളിൽ നിന്നും രക്ഷിച്ച് ദീർഘായുസ് നൽകി ഭക്തരെ അനുഗ്രഹിക്കുന്ന രോഗനാശകനായ വൈദ്യനാഥന്റെ ശാന്തസങ്കല്പത്തിലുള്ള ഈ ധ്യാന ശ്ലോകം നിത്യേന അഞ്ച് പ്രാവശ്യം ജപിക്കുക. മന:ശാന്തിക്ക് ഏറ്റവും ഗുണകരമാണിത്. ശ്ലോകത്തിന്റെ അർത്ഥം മനസിലാക്കി ശാന്തരൂപിയായിരിക്കുന്ന ശിവനെ സങ്കല്പിച്ച് എന്നും ഈ ധ്യാന ശ്ലോകം ജപിച്ചു നോക്കൂ; അത്ഭുതകരമായ ഫലസിദ്ധി അനുഭവിച്ചറിയാം.
ധ്യാനശ്ലോകം ജപിച്ച ശേഷം ഓം നമഃ ശിവായ പഞ്ചാക്ഷരമന്ത്രവും 108 വീതവും എന്നും ജപിക്കുക.

ധ്യാനശ്ലോകം
ബിഭ്രദ്ദോര്‍ഭി: കുഠാരം
മൃഗമഭയവരൗ
സുപ്രസന്നോ മഹേശ:
സര്‍വ്വാലങ്കാരദീപ്ത:
സരസിജനിലയോ
വ്യാഘ്രചര്‍മ്മാത്തവാസാ:
ധ്യേയോ മുക്താപരാഗാമൃതരസകലിതാ
ദ്രിപ്രഭ: പഞ്ചവക്ത്ര:
സ്ത്യക്ഷ:കോടീരകോടീഘടിത
തുഹിതരോചിഷ്‌
ക്കലാതുംഗമൗലി:

(മഴു, മാൻ , അഭയം, വരദം എന്നിവ 4 കൈകളിൽ ധരിച്ചിരിക്കുന്നവനും സർവ്വാലങ്കാരഭൂഷിതനും പ്രസന്നവദനനും താമരപ്പൂവിൽ ഇരിക്കുന്നവനും പുലിത്തോൽ ധരിക്കുന്നവനും അമൃതരസത്തിൽ കുഴച്ച മുത്തുകളുടെ പൊടി കൊണ്ടു തീർത്ത പർവ്വതം പോലെ ശോഭിക്കുന്നവനും അഞ്ച് മുഖങ്ങളോട് കൂടിയവനും മൂന്ന് കണ്ണുകളുള്ളവനും കിരീടാഗ്രത്തിൽ ചന്ദ്രക്കലയോട് കൂടിയവനുമായ മഹാദേവനെ ധ്യാനിക്കുന്നു)

ജ്യോതിഷരത്നം വേണുമഹാദേവ്

+91 9847475559

Story Summary: Powerful Shiva Dhanam for Peace or Tranquility


error: Content is protected !!