Saturday, 23 Nov 2024
AstroG.in

എല്ലാ ദു:ഖത്തിനും പരിഹാരം അയ്യപ്പപൂജ

കലിയുഗവരദനായ അയ്യപ്പസ്വാമിയെ ഉപാസിക്കുവാൻ  ഏറ്റവും പറ്റിയ സമയമാണ് മണ്ഡല- മകരവിളക്ക് കാലം. ഈ സമയത്ത് നടത്തുന്ന അയ്യപ്പപൂജയ്ക്ക്  അത്ഭുതകരമായ ഫലം ലഭിക്കും. അയ്യപ്പഭജനത്തിന് ജാതിയും മതവുമൊന്നും തടസം അല്ല. ഈശ്വരവിശ്വാസികൾക്കെല്ലാം തന്നെശ്രീ അയ്യപ്പനെ ആരാധിക്കാം. കലിയുഗത്തിൽ ഈശ്വര കൃപ നേടാനുള്ള എളുപ്പവഴി നാമജപമാണ് . അയ്യപ്പസ്വാമിയെ ശരണം പ്രാപിച്ചാൽ ഏതൊരു ജീവിത ദു:ഖത്തിനും പരിഹാരം കാണം. പ്രത്യേകിച്ച് ശനിദോഷങ്ങൾ കാരണം കഠിനമായ പരീക്ഷണങ്ങൾ നേരിട്ട് തളർന്നവർക്കുള്ള മോചനമാർഗ്ഗമാണ് ശാസ്തൃ പൂജ.അയ്യപ്പസ്വാമിയെ പ്രീതിപ്പെടുത്താന്‍ ഏറ്റവും ഗുണകരവും അത്ഭുത ശക്തിയുമുള്ള ചില മന്ത്രങ്ങളുണ്ട്.  ഭക്തിപൂര്‍വ്വം ഈ മന്ത്രങ്ങള്‍ ജപിക്കുന്നതിനൊപ്പം എന്നും ക്ഷേത്ര ദർശനവും നടത്തണം. കഴിയുമെങ്കില്‍ ധർമ്മശാസ്താ ക്ഷേത്രദര്‍ശനം തന്നെ നടത്തണം. നെയ്‌വിളക്ക് കൊളുത്തി അതിനു മുമ്പിലിരുന്ന് വേണം മന്ത്രം ജപം. വ്രതനിഷ്ഠയോടെ തികഞ്ഞ വിശ്വാസത്തോടും ശ്രദ്ധയോടും ചെയ്യുന്ന പ്രാര്‍ത്ഥന പൂര്‍ണ്ണഫലം നല്‍കും. വെറും നിലത്തിരുന്ന് ജപിക്കരുത്. ഒരു പലകയിലോ, പായയിലോ ഷീറ്റ് വിരിച്ചോ ഇരിക്കണം. അശുദ്ധിയുള്ളപ്പോള്‍  ജപം പാടില്ല. മന്ത്രോപദേശം നിര്‍ബന്ധമില്ല. ശാസ്താവിന്റെ മൂലമന്ത്രമായ ഓം ഘ്രൂം നമ: പരായഗോപ്‌ത്രേ  എന്നതാണ് ഇതിൽ പ്രധാനപ്പെട്ട ഒരു മന്ത്രം. ഇത് എന്നും 108 തവണ ജപിക്കുക. ശനിദോഷം നീക്കുവാൻ
ശാസ്തൃഗായത്രി ഉത്തമമാണ്. കണ്ടകശനി, ഏഴരശനി, അഷ്ടമശനി എന്നിവയാൽ വലയുന്നവര്‍ക്ക് അത്ഭുത  ഫലങ്ങൾ ശാസ്തൃഗായത്രി ജപത്തിലൂടെ  ലഭിക്കും.  കുറഞ്ഞത് 108 തവണ  18 ദിവസം ജപിക്കുക. തുടർന്ന് എന്നും 36 തവണ വീതം  ജപിക്കണം. ഇതാണ്  ശാസ്തൃഗായത്രി: 

ഓം ഭൂതനാഥായ വിദ്മഹേ 

ഭവപുത്രായ ധീമഹേ

തന്ന: ശാസ്താ പ്രചോദയാത്

ഇനി പറയുന്ന അയ്യപ്പമന്ത്രങ്ങള്‍  ഒരോ ആവശ്യത്തിനും 144 തവണ വീതം ദിവസവും ജപിക്കാവുന്നതാണ്.

ഓം മഹാ ശാസ്ത്രേ നമ: (പാപശാന്തിക്ക് )

ഓം ഭവപുത്രായ നമ: (കാര്യവിജയത്തിന്)

ഓം ശാസ്ത്രേ നമ: (രോഗദുരിതശാന്തി)

ഓം വീരസേനായ നമ: (ആരോഗ്യത്തിന്)

– തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി   

+919447020655

error: Content is protected !!