Monday, 30 Sep 2024
AstroG.in

എല്ലാ ദുരിതദോഷങ്ങളും ശത്രു ഭീതിയും ഒഴിവാക്കാൻ കൊടുങ്ങല്ലൂർ ഭരണി

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
ഭദ്രകാളി പ്രീതി നേടി എല്ലാത്തരം ദുരിതദോഷങ്ങളും ശത്രു ഭീതിയും ഒഴിവാക്കാൻ ഏറ്റവും ശ്രേഷ്ഠമായ ദിവസമാണ് മീനഭരണി. കാളീ സ്തുതിയും മന്ത്രജപവും ക്ഷേത്ര ദർശനവുമെല്ലാം കൊണ്ട് ഈ ദിവസം ഏതൊരു ഭക്തർക്കും അതിവേഗം ഭദ്രകാളി പ്രീതി നേടാം. ദാരികനിഗ്രഹത്തിന് അവതാരമെടുത്ത ദേവിയാണ് കൊടുങ്ങല്ലൂരമ്മ. കേരളത്തിൽ ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂലസ്ഥാനം കൊടുങ്ങല്ലൂരാണ്. കൊടുങ്ങല്ലൂരമ്മയെ സങ്കല്പിച്ച് പ്രതിഷ്ഠിച്ചതോ ഇവിടെ നിന്ന് ആവാഹിച്ചു കൊണ്ടു വരുന്നതോ ആണ് കേരളത്തിലെ മിക്ക ഭദ്രകാളി ക്ഷേത്രങ്ങളും. 64 ഭദ്രകാളി ക്ഷേത്രങ്ങളുടെ മാതൃസ്ഥാനം എന്നാണ് ഇതിനെ കണക്കാക്കുക.

ഭക്തരെ രോഗ ദുരിതങ്ങളിൽ നിന്നും മഹാമാരികളിൽ നിന്നും എപ്പോഴും രക്ഷിക്കുന്ന അമ്മയാണ് ഈ ഭഗവതി. മഹാമാരികളിൽ നിന്നും പകർച്ച വ്യാധികളിൽ നിന്നും
ഭക്തരെ കാത്തുരക്ഷിക്കാൻ പരശുരാമൻ പ്രതിഷ്ഠിച്ച നാലു ദേവിമാരിൽ ലോകാംബിക കൊടുങ്ങല്ലൂരമ്മയാണ്. ആദിപരാശക്തി കാളീരൂപത്തിൽ ഈ ക്ഷേത്രത്തിൽ
വാണരുളുന്നു. ശ്രീ കുരുംബ ഭഗവതി ക്ഷേത്രം എന്നാണ് ശരിയായ പേര്.

ത്രേതായുഗത്തോളം പഴക്കമാണ് ഈ ക്ഷേത്രത്തിന് കണക്കാക്കുന്നത്. ജാതി മതഭേദമില്ലാതെ ഏതൊരു വിശ്വാസിക്കും ഇവിടെ അമ്മയെ തൊഴാം. ഭദ്രകാളിയാണ് മുഖ്യ പ്രതിഷ്ഠ. ക്ഷേത്രനാഥനായി ശ്രീപരമേശ്വരനുണ്ട്.

ഒരു മാസം നീളുന്ന കൊടുങ്ങല്ലൂരമ്മയുടെ തിരുവുത്സവം കുംഭ ഭരണിക്ക് കൊടിയേറി മീനഭരണിക്ക് നടക്കുന്നു.

2022 ഏപ്രിൽ 4 തിങ്കളാഴ്ചയാണ് കൊടുങ്ങല്ലൂർ ഭരണി. ഇനി പറയുന്ന ഭദ്രകാളിയെ സ്തുതിക്കുന്ന ശ്ലോകം പതിവായി ജപിച്ചാൽ എല്ലാത്തരത്തിലും ഭയത്തിൽ നിന്നും ആധിവ്യാധികളിൽ നിന്നും മോചനം ലഭിക്കും. മീന ഭരണിക്ക് നിശ്ചയമായും ഇത് കഴിയുന്നത്ര ജപിക്കണം.

ഭദ്രകാളി സ്തുതി
ഭദ്രകാളി മഹാദേവി
ഭദ്രതേ രുദ്ര നന്ദിനി
യാനസന്ത്രായസേ നിത്യം
നമസ്തസ്യെെ നമോ നമ:

ഭദ്രകാളിയുടെ മൂലമന്ത്രം
ഓം ഐം ക്ലീം സൌഃ ഹ്രീം ഭദ്രകാള്യൈ നമഃ

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, +91 9847575559

Summary: Importance of Meena Bharani and Kodungalloor Sree Kurumba Temple

error: Content is protected !!