Sunday, 6 Oct 2024
AstroG.in

എല്ലാ വിധ രോഗശാന്തിക്കും ശക്തി വർദ്ധിക്കാനും സൂര്യഭജനം

ജ്യോതിഷി സുജാത പ്രകാശൻ

കശ്യപ പ്രജാപതിയുടെയും അദിതിയുടെയും പുത്രനായ സൂര്യൻ കാലപുരുഷന്റെ ആത്മാവാണ്. സൂര്യന് ചിങ്ങം രാശി സ്വക്ഷേത്രവും മേടം രാശി ഉച്ചക്ഷേത്രവും തുലാം രാശി നീച ക്ഷേത്രവുമാകുന്നു. ജാതകന്റെ സ്വഭാവം, ആരോഗ്യം എന്നിവ സൂര്യനുമായി ബന്ധപ്പെട്ടിരിക്കുന്നു. ശക്തിയും നിരോധന ശക്തിയും നൽകുന്നത് സൂര്യനാണ്. ശ്വാസോഛാസം നിയന്ത്രിക്കുന്നതും മനസാക്ഷി നിയന്ത്രിക്കുന്നതും വ്യക്തിത്വം നിലനിർത്തുന്നതും തന്റേടം ഉണ്ടാക്കുന്നതും സൂര്യൻ തന്നെ. ജാതകത്തിൽ 1,4,5,9,10 എന്നീ ഭാവങ്ങളിൽ സൂര്യൻ ബലവാൻ ആയിരിക്കും. 2,3,6,7,8,12 ഭാവങ്ങളിൽ നിൽക്കുന്ന സൂര്യൻ അനുകൂലഫലത്തെ നൽകുന്നില്ല. മകം, പൂരം, ഉത്രം 1/4 എന്നീ നക്ഷത്രങ്ങൾ ചിങ്ങം രാശിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉത്തരായന കാലത്ത് സൂര്യന് ചേഷ്ഠാ ബലം ഉണ്ടായിരിക്കും. ശരീരാവയവങ്ങളിൽ ഹൃദയവുമായുള്ള ബന്ധം സൂര്യനാണ്. പിതാവിനെ സംബന്ധിക്കുന്ന കാര്യങ്ങൾ സൂര്യനെ കൊണ്ടാണ് ചിന്തിക്കുന്നത്. എല്ലാവിധ രോഗശാന്തിക്കും സൂര്യഭജനം ഉത്തമമാണ്. ത്രിമൂർത്തി ചൈതന്യം നിറഞ്ഞ സൂര്യഭഗവാനെ നിത്യേന ഭജിക്കുന്നവർക്ക് ജീവിതപ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള ശക്തി വർദ്ധിക്കുമെന്നാണ് വിശ്വാസം. ഗ്രഹദോഷങ്ങളിൽ നിന്നും മുക്തി നേടാൻ സൂര്യഭജനത്തിലൂടെ സാധിക്കും. സൂര്യപ്രീതിക്കായി ഗായത്രിമന്ത്രം, സൂര്യസ്തോത്രം, ആദിത്യഹൃദയമന്ത്രം എന്നിവ ജപിക്കുന്നത് നല്ലതാണ്… സൂര്യന്റെ കവടിസംഖ്യ 1ആണ്.

ജ്യോതിഷി സുജാത പ്രകാശൻ
( ശങ്കരം, കാടാച്ചിറ, കണ്ണൂർ,
വാട്സാപ്പ് + 91 9995960923
email: sp3263975@gmail.com)

Story Summary: Significance of Soorya Pooja

error: Content is protected !!