Thursday, 21 Nov 2024
AstroG.in

ഐശ്വര്യത്തിനും നേട്ടത്തിനും മന്ത്രങ്ങൾ

പ്രാര്‍ത്ഥനയ്ക്ക് അത്ഭുതകരമായ ശക്തിയുണ്ട്. പ്രാര്‍ത്ഥിച്ചാല്‍ തീര്‍ച്ചയായും ദൈവീകമായ കൃപാകടാക്ഷം ലഭിക്കും. നിരന്തരമായ ജപവും പ്രാര്‍ത്ഥനയും അളവറ്റ പുണ്യം നല്‍കും. അതിലൂടെ കാര്യവിജയവും ഐശ്വര്യവും ലഭിക്കും. ഏതു തടസ്സവും നീക്കുന്നതിനും വിജയം സുനിശ്ചിതമാക്കുന്നതിനും ദൈവാനുഗ്രഹം സഹായിക്കും. ഒരു പൂവിന്റെ സുഗന്ധംപോലെ, ഒരു വ്യക്തിക്ക് മറ്റൊരാളോടുള്ള ഇഷ്ടമോ, ശത്രുതയോ പോലെ ദൈവാനുഗ്രഹത്തെ കണക്കാക്കുക. സുഗന്ധം കാണിച്ചുതരാന്‍ സാധിക്കില്ല. പക്ഷേ അനുഭവിച്ചറിയാം. ഇഷ്ടവും ശത്രുതയും എന്താണെന്ന് കാണിച്ചു തരാനാകില്ല. എന്നാല്‍ ഈ രണ്ടു വികാരങ്ങളും അനുഭവിച്ചറിയാനാകും. അതുപോലെ ഈശ്വരനെയും പ്രാര്‍ത്ഥനാ ചൈതന്യത്തെയും അനുഭവിച്ചറിയാനേ കഴിയൂ, കാണാനാകില്ല. പ്രാര്‍ത്ഥനയുടെ ഫലമായി പലതും നടക്കുന്നു എന്നത് മിക്കവരുടെയും അനുഭവമാണ്. നിത്യ പ്രാർത്ഥനയ്ക്ക് പറ്റിയ ചില മന്ത്രങ്ങൾ.. ഈ മന്ത്രങ്ങൾ കുളിച്ച് ശുദ്ധമായ ശേഷം നിത്യവും  3, 9, 18, 27,108 തുടങ്ങി സൗകര്യം പോലെ നിശ്ചിത തവണ ജപിച്ചാൽ തടസ്സങ്ങൾ അകലും. ജീവിതത്തിൽ അത്ഭുതകരമായ മാറ്റമുണ്ടാകും. ഐശ്വര്യവും മന:ശാന്തിയും ഉറപ്പ്.  ഈ മാറ്റം 41 ദിവസം പിന്നിടുമ്പോഴേക്കും അനുഭപ്പെട്ടു തുടങ്ങും. ദേവതയും മന്ത്രങ്ങളും:

ഗണപതി

ഏകദന്തം മഹാകായം
തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം

വിഷ്ണു

ശുക്ലാംബരധരം വിഷ്ണും
ശശിവർണം ചതുര്‍ ഭുജം
പ്രസന്ന വദനം ധ്യായേത്‌
സര്‍വവിഘ്നോപ ശാന്തയെ

ശിവൻ

ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ്ഗ പ്രണൈതാരം
പ്രണതോസ്മി സദാശിവം

ഭഗവതി

സര്‍വ മംഗള മംഗല്യേ
ശിവൈ സര്‍വാര്‍ത്ഥ സാധികെ
ശരണ്യേ ത്രംബകെ ഗൗരി
നാരായണി നമോസ്തുതേ

ഹനുമാൻ

മനോജവം മാരുത തുല്യ വേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശരണം പ്രപദ്യേ

ശ്രീകൃഷ്ണൻ

കൃഷ്ണായ വാസുദേവായ
ഹരയെ പരമാത്മനെ
പ്രണത ക്ലേശനാശായ
ഗോവിന്ദായ നമോ നമ:

കാളി

കാളി കാളി മഹാകാളി
ഭദ്രകാളി നമോസ്തുതേ
കുലം ച കുലധർമ്മം ച
മാം ച പാലയ പാലയ

സരസ്വതി

സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതുമേ സദാ .

നരസിംഹം

ഉഗ്രം വീരം മഹാ വിഷ്ണും
ജ്വലന്തം സർവതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യുമൃത്യും നമാമ്യഹം :

ശാസ്താവ്

ഭൂതനാഥ സദാനന്ദ
സര്‍വ്വ ഭൂതദയാപരാ
രക്ഷ രക്ഷ മഹാബാഹോ
ശാസ്ത്രേതുഭ്യം നമോ നമ :

സുബ്രഹ്മണ്യൻ

ശക്തിഹസ്തം വിരൂപാക്ഷം
ശിഖിവാഹം ഷഡാനനം
ദാരുണം രിപു രോഗഘനം
ഭാവയേകുക്കുട ധ്വജം
error: Content is protected !!