ഐശ്വര്യവും ഭാഗ്യവും തടയുന്ന ദോഷങ്ങൾക്ക് പരിഹാരം ഇതെല്ലാം
തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
ശത്രുദോഷം എന്ന് പറയുന്നത് സത്യമാണോ? അത് വെറും അന്ധവിശ്വാസമല്ലേ? പലരും പ്രകടിപ്പിക്കുന്ന സംശയമാണിത്. എന്നാൽ ശത്രുദോഷം വെറും അന്ധവിശ്വാസമല്ല; ശക്തിയേറിയ പ്രതിലോമ ഊര്‍ജ്ജം തന്നെയാണത്. അതുപോലെ തന്നെയാണ് ആഭിചാരദോഷം, വിളിദോഷം, കൂടോത്രം എന്നിവയും.
ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ ഐശ്വര്യങ്ങള്‍ ഇല്ലാതാക്കുന്നതിനും ദുരിതം വിതയ്ക്കുന്നതിനും
സ്വീകരിക്കുന്ന ദുഷ്ട മാര്‍ഗ്ഗങ്ങളാണ് ഇവയെല്ലാം.
മാന്ത്രികപ്രയോഗത്തിലൂടെ തികച്ചും വിപരീതമായ ഒരു ശക്തിയെ, ഊര്‍ജ്ജത്തെ, നാം ഉദ്ദേശിക്കുന്ന വ്യക്തിയെ ദ്രോഹിക്കുന്നതിന് ഉപയോഗിക്കുവാന്‍ കഴിയും. ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഐതിഹ്യങ്ങളിലും ശത്രുദോഷ കര്‍മ്മങ്ങളുടെയും മന്ത്രപ്രയോഗങ്ങളുടെയും ധാരാളം വിവരണങ്ങൾ കാണാം. ഇതിനെല്ലാം അപ്പുറം ഓരോരുത്തരുടെയും അനുഭവങ്ങള്‍ക്കും വലിയ പ്രാധാന്യം ഉണ്ട്. അനുഭവത്തിലൂടെ വിശ്വസിക്കുകയാണ് ഏറ്റവും നല്ലത്. നമ്മുടെ ജീവിതത്തിലെ മിക്ക ദോഷങ്ങളുടെയും തടസങ്ങളുടെയും കാരണം അന്വേഷിച്ച് പോയാൽ അത് ശത്രുദോഷത്തിന്റെയോ ദൃഷ്ടിദോഷത്തിന്റെയോ ഫലമാണെന്ന് തിരിച്ചറിയാൻ കഴിയും.
പുരാണങ്ങളില്‍ മന്ത്രശക്തിയും ശത്രുസംഹാരവും വെളിപ്പെടുത്തുന്ന ധാരാളം കഥകളുണ്ട്. അതിൽ ഒന്ന് രാവണന്റേതാണ്. മന്ത്രശക്തിയുടെ അത്ഭുതബലമാണ് രാവണനെ ത്രൈലോക്യ വിജയിയാക്കിയത്. രാമ – രാവണന്‍ യുദ്ധവേളയില്‍ നികുംഭിലയില്‍ രാവണൻ ശത്രുസംഹാരഹോമം നടത്തുന്നത് വായിച്ചിട്ടില്ലെ. ആ ഹോമം പൂര്‍ത്തിയാക്കുന്നവനെ ആര്‍ക്കും ജയിക്കാനാകില്ല എന്ന് മനസിലാക്കിയാണ് ഹനുമാന്‍സ്വാമിയും മറ്റും ചേര്‍ന്ന് ഹോമം മുടക്കിയത്.
പാണ്ഡവരുടെ നാശത്തിന് അശ്വത്ഥാമാവ് മന്ത്രം ജപിച്ച് അസ്ത്രം പ്രയോഗിച്ചതും ഗര്‍ഭസ്ഥനായ പരീക്ഷിത്ത് മഹാരാജാവിനെ ശ്രീകൃഷ്ണന്‍ ഈ അസ്ത്രത്തില്‍ നിന്നും രക്ഷിച്ചതും വർണ്ണിക്കുന്നുണ്ട്. എന്തിന് നമ്മുടെ അയ്യപ്പസ്വാമിക്ക് എതിരെ പന്തളം കൊട്ടാരത്തിലെ മഹാറാണിയുടെ നേതൃത്വത്തില്‍ ശത്രുസംഹാരകര്‍മ്മം നടത്തിയെന്നും സാക്ഷാല്‍ മഹാദേവന്‍ പറകൊട്ടിയാണ് ഈ ശത്രുദോഷം മാറ്റിയതെന്നും ഐതിഹ്യമുണ്ട്. ഇതിൽ എല്ലാം തെളിയുന്നത് നമ്മുടെ ശത്രുസംഹാര ക്രിയകളും മന്ത്രവാദ കർമ്മങ്ങളുമാണ്. ശത്രുദോഷങ്ങൾ അകറ്റാന്‍ വ്രതചര്യകളും മറ്റ് നിബന്ധനകളും ആവശ്യമില്ലാത്ത ചില പ്രാര്‍ത്ഥനകളും മന്ത്രജപങ്ങളും പറഞ്ഞു തരാം. ഇത് ആർക്കും ജപിക്കാം. സൗകര്യപ്രദമായത് തിരഞ്ഞെടുത്ത് ആ മൂർത്തിയെ സങ്കല്പിച്ച് ശുദ്ധിയും വൃത്തിയും പാലിച്ച് നിശ്ചിത തവണ വീതം ഇവിടെ പറയുന്നത്ര ദിവസം ജപിക്കുക. ഉറപ്പായും പ്രാർത്ഥന ആത്മാർത്ഥമാണെങ്കിൽ സദ്ഫലം ലഭിക്കും.
1
അയ്യപ്പന്‍
ഓം ആര്യായനമഃ
(36 വീതം 2 നേരം 41 ദിനം)
2
ശിവന്‍
ഓം നമഃശിവായ
(108 വീതം 2 നേരം 51 ദിനം)
3
ദുര്‍ഗ്ഗ
ഓം ജയദുര്‍ഗ്ഗായൈ നമഃ
( 36 വീതം 2 നേരം 48 ദിനം)
4
ഭദ്രകാളി
ഓം രക്തായൈനമഃ
(108 വീതം 2 നേരം 12 ദിനം)
5
ഗരുഡന്‍
ഓം വൈനതേയായ നമഃ
(64 വീതം 2 നേരം 64 ദിനം)
6
ഗണപതി
ഏകദന്തായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി
തന്നോ ദന്തി പ്രചോദയാത്
(108 വീതം 2 നേരം 57 ദിവസം)
7
സുബ്രഹ്മണ്യന്‍
ഓം വിശാഖായ നമഃ
(48 വീതം 2 നേരം 64 ദിനം)
8
വിഷ്ണു
ഓം നമോ ഭഗവതേ ഗോവിന്ദായ നമഃ
(54 വീതം 2 നേരം 64 ദിനം)
9
നരസിംഹം
ഓം നമോഭഗവതേ നാരസിംഹായ നമഃ
(64 വീതം 2 നേരം 64 ദിനം)
സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655