ഐശ്വര്യവും സമൃദ്ധിയും ആർജ്ജിക്കുന്നതിനും നിലനിറുത്തുന്നതിനും ദ്വാദശ വിഷ്ണു പൂജ
മഹാവിഷ്‌ണുവിന്റെ 12 നാമങ്ങൾ പൂജിക്കുന്നതാണ് ദ്വാദശ പൂജ. ഏറെ വിശേഷപ്പെട്ട ഒരു വിഷ്ണു പൂജയാണ് ഇത്. ഐശ്വര്യവും സമൃദ്ധിയും ആർജ്ജിക്കുന്നതിനും
അത് നിലനിറുത്തുന്നതിനും വേണ്ടി ഗൃഹങ്ങളിൽ ഈ പൂജ ചെയ്യാറുണ്ട് . ഗണപതി ഹോമം, ഭഗവതിസേവ എന്നിവയുടെ ഭാഗമായും ദ്വാദശ പൂജ ചിലർ ചെയ്യാറുണ്ട് .
പിതൃ ആവാഹനം പോലുളള കർമ്മങ്ങൾ ചെയ്യുമ്പോൾ പരിഹാരത്തിനായി നിർദ്ദേശിക്കുന്ന ക്രിയ കൂടിയാണ് ദ്വാദശ പൂജ. ഈ പൂജയ്ക്ക് ആദ്യമായി ഒരു അഷ്ടദള പത്മമിടും. തുടർന്ന് അഷ്ടദളത്തിന് പുറത്ത് പന്ത്രണ്ടു സ്വസ്തിക പത്മമിട്ട് അവിടെ തണ്ടുലം വച്ച് വിഷ്ണുവിനെ ആവാഹിക്കും. ഇതിന് പന്ത്രണ്ട് വിളക്ക് ഉപയോഗിച്ചാലും
മതി. വിഷ്ണു ഭഗവാനെ താഴെ പറയുന്ന ദ്വാദശ മന്ത്രം ജപിച്ച് പൂജിച്ച് ആവാഹിച്ചാണ് നിവേദ്യം കൊടുക്കുന്നത്.
നിവേദ്യം നൽകിയ ശേഷം വിവിധ മന്ത്രങ്ങളാൽ ഈ 12 ഭാവത്തിലുമുള്ള വിഷ്ണു ഭഗവാനെ പ്രീതിപ്പെടുത്തുന്നു. തുടർന്ന് കർപ്പൂരം ഉഴിഞ്ഞ് പന്ത്രണ്ട് പേരുകളിലുമുള്ള
വിഷ്ണു ചൈതന്യത്തേയും നടുക്കുള്ള തണ്ടുലത്തിലെ വിഷ്ണുവിലേക്ക് ലയിപ്പിക്കും. അതോടെ നടുക്കുള്ള തണ്ടുലത്തിലുള്ള വിഷ്ണു ചൈതന്യത്തിന് 12 ഭാവത്തിലുമുള്ള അഥവാ പന്ത്രണ്ട് നാമത്തിലുമുള്ള വിഷ്ണു ചൈതന്യത്തിന്റെ പൂജ കൊണ്ടുണ്ടായ ശക്തി ലഭിക്കും. എന്നിട്ട് കർപ്പൂരമുഴിഞ്ഞ് പൂജ പൂർത്തിയാക്കും. പൂജയിൽ സംതൃപ്തനാകുന്ന ഭഗവാൻ പിതൃക്കൾക്ക് സായൂജ്യവും ആ ഗൃഹ വാസികൾക്ക് സർവൈശ്വര്യവും
നൽകി അനുഗ്രഹിക്കുന്നു. ധന ഐശ്വര്യ ലാഭം, വ്യാഴ ഗ്രഹ ദോഷമുക്തി, പിതൃ സായൂജ്യം, മഹാവിഷ്ണു പ്രീതി എന്നിവയാണ് ദ്വാദശ പൂജ ചെയ്യുന്നതിന്റെ ഫലങ്ങൾ.
റ കൊണ്ടുള്ള പ്രയോജനം.
ദ്വാദശ മന്ത്രം
ഓം കേശവായ നമഃ
ഓം നാരായണായ നമഃ
ഓം മാധവായ നമഃ
ഓം ഗോവിന്ദായ നമഃ
ഓം വിഷ്ണവേ നമഃ
ഓം മധുസൂദനായ നമഃ
ഓം ത്രിവിക്രമായ നമഃ
ഓം വാമനായ നമഃ
ഓം ശ്രീധരായ നമഃ
ഓം ഋഷീകേശായ നമഃ
ഓം പത്മനാഭായ നമഃ
ഓം ദാമോദരായ നമഃ
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, +91 9847575559
Story Summary: Significance of Dwadesha Pooja