ഓരോ കൂറുകാരും ഭജിക്കേണ്ട ദേവതകൾ, മന്ത്രങ്ങൾ നടത്തേണ്ട വഴിപാടുകൾ
ജ്യോതിഷത്തിൽ മേടം തുടങ്ങി 12 രാശികളാണുള്ളത്. ഈ 12 രാശികളിലാണ് ഒരു രാശിയിൽ രണ്ടേകാൽ നക്ഷത്രം എന്ന കണക്കിൽ 27 നക്ഷത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. ഈ 12 രാശികൾക്കും അധിപതിയായി ഒരോ ഗ്രഹങ്ങളുണ്ട്. ഈ ഗ്രഹങ്ങൾക്ക് അധിപതിയായി ഒരോ ദേവതകളുമുണ്ട്. അതുപോലെ നക്ഷത്രങ്ങൾക്കും പ്രത്യേകമായി പറഞ്ഞിട്ടുള്ള ദേവതകളുമുണ്ട്. ഇവ രണ്ടും കണക്കിലെടുത്ത് ഒരോ കൂറുകാർക്കും അതിവേഗം ജീവിത വിജയവും ലക്ഷ്യ പ്രാപ്തിയും സമ്മാനിക്കാൻ സഹായിക്കുന്ന, രാശിസ്വരൂപ പ്രകാരമുള്ള ദേവതകളെ ആചാര്യന്മാർ വിധിച്ചിട്ടുണ്ട്. ഈ മൂർത്തികളെ ഇഷ്ട ദേവതയായി കണ്ട് ഭജിച്ചാൽ അല്ലെങ്കിൽ ഇഷ്ട ദേവതയ്ക്കൊപ്പം മനസ്സറിഞ്ഞ് ഉപാസിച്ചാൽ ശാന്തിയും സമാധാനവും അതിവേഗം ആഗ്രഹസാഫല്യവും ഉണ്ടാകും. ഒരു വ്യക്തി ജനിക്കുന്ന രാശിയാണ് അവരുടെ ജന്മക്കൂറ്. ഒരോ കൂറുകാരും പെട്ടെന്ന് ജീവിത വിജയം നേടാൻ ഭജിക്കേണ്ട ദേവത ഏതെന്നും എന്തെല്ലാം മന്ത്രങ്ങളാണ് ഒരോരുത്തരും ജപിക്കേണ്ടതെന്നും ഏതെല്ലാം വഴിപാടുകളും പൂജകളുമാണ് നടത്തേണ്ടത് എന്നും ഈ വീഡിയോയിൽ വിശദീകരിക്കുകയാണ് പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി.
ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://www.youtube.com/c/NeramOnline – ഈ വീഡിയോ ഷെയർ ചെയ്ത് മറ്റ് ഭക്തർക്കും കൂടി നൽകി സഹായിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ: